പ്രിയതരമായ ആ ശബ്ദം നിലച്ചെങ്കിലും മധുരതരമായ ഒരു പാട് ഗാനങ്ങൾ സമ്മാനിച്ചിട്ട് വാണിയമ്മ മടങ്ങിപ്പോയി; വാണിയമ്മ എന്ന പേര് ആദ്യമായി ഓർമ്മകളിൽ ചേർത്തുവയ്ക്കപ്പെടുന്നത് മഞ്ഞണിക്കൊമ്പിൽ എന്ന ഗാനത്തിനൊപ്പമാണ്; വാണി ജയറാമിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പ്രിയതരമായ ആ ശബ്ദം നിലച്ചെങ്കിലും മധുരതരമായ ഒരു പാട് ഗാനങ്ങൾ സമ്മാനിച്ചിട്ട് വാണിയമ്മ മടങ്ങിപ്പോയി. വാണിയമ്മ എന്ന പേര് ആദ്യമായി ഓർമ്മകളിൽ ചേർത്തുവയ്ക്കപ്പെടുന്നത് മഞ്ഞണിക്കൊമ്പിൽ എന്ന ഗാനത്തിനൊപ്പമാണ് . വാണി ജയറാമിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പ്രിയതരമായ ആ ശബ്ദം നിലച്ചെങ്കിലും മധുരതരമായ ഒരു പാട് ഗാനങ്ങൾ സമ്മാനിച്ചിട്ട് വാണിയമ്മ മടങ്ങിപ്പോയി. വാണിയമ്മ എന്ന പേര് ആദ്യമായി ഓർമ്മകളിൽ ചേർത്തുവയ്ക്കപ്പെടുന്നത് മഞ്ഞണിക്കൊമ്പിൽ എന്ന ഗാനത്തിനൊപ്പമാണ് .
പിന്നെ എത്രയെത്ര പാട്ടുകൾ. എല്ലാം ഒന്നിനൊന്ന് മാധുര്യം നിറഞ്ഞവ. വാണിയെന്നാൽ സ്വരമാധുരിയെന്നു കൂടി അർത്ഥമുണ്ടെന്ന് തോന്നിയത് എനിക്ക് മാത്രമായിരിക്കില്ല. നിമിഷങ്ങളിഴഞ്ഞുനീങ്ങുന്ന പല ഏകാന്ത നേരങ്ങളിലും ഒരു ഓർമപ്പെടുത്തലിന്റെ താളം പോലെ എന്നും
പതിവു തെറ്റിക്കാതെ കൂട്ടിനു വരുന്ന ഒന്നുണ്ട് - ഏതോ ജന്മകൽപനയിൽ, ഏതോ ജന്മവീഥികളിൽ...’!വാണിയമ്മയുടെ മധുര സ്വരത്തിൽ ഗാനമിങ്ങനെ ഒഴുകി വരുമ്പോൾ മനസ്സിൽ വരുന്ന വികാരങ്ങളെ എന്ത് പേരിട്ടു വിളിക്കുമെന്നറിയാതെ ഇരുന്നിട്ടുണ്ട്.
ഏതു രാഗവും ഏതു ഭാഷയും നാവിനനായാസം വഴങ്ങുന്ന ‘ആധുനിക ഇന്ത്യയിലെ മീര’, രാജ്യത്തിൻ്റെ പരമോന്നത പുരസ്കാരം എറ്റുവാങ്ങാതെ യാത്രയായപ്പോൾ ബാക്കിയാകുന്നത് പ്രിയതരമായ ഒരുപാട് ഗാനങ്ങൾ മാത്രം. പ്രണാമം അമ്മേ
https://www.facebook.com/Malayalivartha