ബാര്‍ കോഴ: തുടരന്വേഷണത്തെ ചോദ്യം ചെയ്ത ഹര്‍ജി പിന്‍വലിച്ചു

ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം.മാണിക്കെതിരായ തുടരന്വേഷണം ചോദ്യം ചെയ്തു തൊടുപുഴ സ്വദേശി സണ്ണി മാത്യു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയാണ് പിന്‍വലിച്ചത്. ജസ്റ്റീസ് ബി. കെമാല്‍ പാഷയുടെ ബെഞ്ചില്‍ നിന്നാണ് ഹര്‍ജി പിന്‍വലിച്ചത്.
വിജിലന്‍സ് കോടതിയുടെ ഒക്ടോബര്‍ 29ലെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. കേസുമായി മുന്നോട്ടു പോവുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതവും അനുഭവിക്കേണ്ടിവരുമെന്നു ഹര്‍ജി പരിഗണിച്ചപ്പോള്‍തന്നെ കോടതി ഹര്‍ജിക്കാരനെ ഓര്‍മിപ്പിച്ചു. നേരത്തേ വിജിലന്‍സിന്റെ ഹര്‍ജിയില്‍ ഇതേ ഹര്‍ജിക്കാരന്‍ സമാനമായ തര്‍ക്കങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതേ വിഷയത്തില്‍ വീണ്ടും തര്‍ക്കമുന്നയിക്കുന്നത് ഉചിതമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതു കോടതി നടപടികളുടെ ദുരുപയോഗമാണ്. ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ കോടതിച്ചെലവ് സഹിതം കനത്ത പിഴയോടെ ഹര്‍ജി തള്ളുമെന്ന മുന്നറിയിപ്പ് കോടതി നല്‍കി. ഇതേത്തുടര്‍ന്നാണു ഹര്‍ജി പിന്‍വലിച്ചത്.
നേരത്തെ ജസ്റ്റീസ് ബി. സുധീന്ദ്രകുമാര്‍ പരിഗണിച്ച ഹര്‍ജി ജസ്റ്റീസ് കെമാല്‍ പാഷയുടെ ബെഞ്ചിലേക്ക് മാറ്റിയിരുന്നു. ബാര്‍ കോഴക്കേസിലെ മറ്റ് ഹര്‍ജികള്‍ ജസ്റ്റീസ് ബി. കെമാല്‍ പാഷയുടെ ബെഞ്ചാണ് പരിഗണിക്കുന്നതിനാല്‍ ഇതും ഈ ബെഞ്ചിലേക്കു മാറ്റുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha