സംസ്ഥാനത്തെ കോളജ്, സര്‍വകലാശാലാ അധ്യാപകര്‍ക്കു നല്‍കേണ്ട ശമ്പളക്കുടിശികയിലെ കേന്ദ്രവിഹിതമായ 750 കോടി രൂപ സംസ്ഥാനത്തിന്റെ അനാസ്ഥമൂലം നഷ്ടപ്പെട്ടതായഉള്ള വിവരാവകാശ രേഖയാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.. അതേസമയം, പ്രപ്പോസല്‍ കൃത്യസമയത്തു സമര്‍പ്പിച്ചിരുന്നതായി സംസ്ഥാന സര്‍ക്കാരും വാദിക്കുന്നുണ്ട്.

എല്ലാ മേഖലയിലും കേരള സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമായി മാറികൊണ്ടിരിക്കുന്നതിന്റെ തെളിവുകളാണ് സംസ്ഥാന ബജറ്റിലൂടെ പുറത്തു വന്നിരിക്കുന്നത്. എല്ലാ മേഖലയിലും നാശമുണ്ടാക്കി എന്നതിന് പുറമേ കേന്ദരത്തില്‍ നിന്നും കിട്ടേണ്ട അല്ലെങ്കില്‍ അവകാശപ്പെട്ട വിഹിതം പോലും നഷ്ടപ്പെടുത്തുന്ന സാഹചര്യമാണ് നിലനില്ക്കുന്നതെന്ന യാഥാര്‍ത്ഥ്യം തള്ളിക്കളയാനാവില്ല. സംസ്ഥാനത്തെ കോളജ്, സര്‍വകലാശാലാ അധ്യാപകര്‍ക്കു നല്‍കേണ്ട ശമ്പളക്കുടിശികയിലെ കേന്ദ്രവിഹിതമായ 750 കോടി രൂപ സംസ്ഥാനത്തിന്റെ അനാസ്ഥമൂലം നഷ്ടപ്പെട്ടതായഉള്ള വിവരാവകാശ രേഖയാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.. അതേസമയം, പ്രപ്പോസല്‍ കൃത്യസമയത്തു സമര്‍പ്പിച്ചിരുന്നതായി സംസ്ഥാന സര്‍ക്കാരും വാദിക്കുന്നുണ്ട്.
2016ലെ കേന്ദ്ര ശമ്പള കമ്മിഷന്‍ നിര്‍ദേശപ്രകാരമുള്ള യുജിസി ശമ്പളം സംസ്ഥാന സര്‍വകലാശാലകളിലെയും അവയ്ക്കു കീഴിലുള്ള കോളജുകളിലെയും അധ്യാപകര്‍ക്ക് അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് 2019 ജൂണിലാണ്. 2016 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള ശമ്പള വ്യത്യാസമാണു കുടിശിക ആയിരിക്കുന്നത്. കുടിശിക അനുവദിക്കുന്നതിനുള്ള പ്രപ്പോസല്‍ 2022 മാര്‍ച്ച് 31നു മുന്‍പു നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24നും മാര്‍ച്ച് 10നും സംസ്ഥാനങ്ങള്‍ക്കു കത്തയച്ചിരുന്നു. 2018ല്‍ നല്‍കേണ്ട പ്രപ്പോസലിന്റെ കാലാവധിയാണ് ഇത്തരത്തില്‍ 2022 മാര്‍ച്ച് വരെ നീട്ടിയത്.
എന്നാല്‍, പലതവണ തീയതി നീട്ടി നല്‍കിയിട്ടും കൃത്യവും വ്യക്തവുമായ പ്രപ്പോസലുകള്‍ സമര്‍പ്പിക്കാത്തതിനാല്‍ 50% വിഹിതം അനുവദിക്കാന്‍ കഴിയില്ലെന്നു 2022 ജൂലൈ 27ന് കേരളം അടക്കമുള്ള 22 സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയ കത്തില്‍ വ്യക്തമാക്കി. അതേസമയം, 2019 ഏപ്രിലിലും 2020 ജൂണിലും 2022 മാര്‍ച്ചില്‍ രണ്ടു തവണയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു പ്രപ്പോസലുകള്‍ നല്‍കിയിരുന്നതായി നിയമസഭയില്‍ എംഎല്‍എമാരുടെ ചോദ്യത്തിനു മറുപടിയായി വകുപ്പു മന്ത്രി ആര്‍.ബിന്ദു പറഞ്ഞിട്ടുണ്ട്.
ഇതിനിടെ, ശമ്പളക്കുടിശിക അധ്യാപകരുടെ വ്യക്തിഗത ജിപിഎഫിലേക്ക് അടയ്ക്കുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചതായും തുക 2023 ജനുവരി, ജൂലൈ, 2024 ജനുവരി, ജൂലൈ മാസങ്ങളില്‍ ജിപിഎഫില്‍നിന്നു പിന്‍വലിക്കാവുന്നതാണെന്നും 2020 മേയ് 5ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിലുണ്ട്. ഇതനുസരിച്ച് ആണെങ്കില്‍ കഴിഞ്ഞ ജനുവരി മുതല്‍ അധ്യാപകര്‍ക്ക് ആദ്യഗഡു പിന്‍വലിക്കാം.
എന്നാല്‍, കേന്ദ്രവിഹിതം ലഭിക്കാത്തതും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചം അല്ലാത്തതും പരിഗണിച്ച് ഈ തീരുമാനം മാറ്റിവയ്ക്കുകയാണെന്നു ജനുവരി 21നു ധനവകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. കേന്ദ്രവിഹിതം ലഭിച്ചോ എന്നു വ്യക്തമല്ലെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ശമ്പളക്കുടിശിക വിതരണം ചെയ്തതായി കോളജ് അധ്യാപകര്‍ പറയുന്നു. കേരളത്തില്‍ മാത്രമാണിനി ശമ്പള കുടിശിക നല്കാനുള്ളത്. എന്നാല്‍ ശമ്പള കുടിശിക നല്‍കാന്‍ കഴിയില്ലെന്ന കഴിഞ്ഞ നിയമസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നിയമസഭയില്‍ പറഞ്ഞിരുന്നു. അപ്പോഴും കേന്ദ്രത്തിന്റെ ഫണ്ട് കിട്ടിയില്ലെന്ന വാദമാണ് അവര്‍ ഉയര്‍ത്തിയത്. എന്നാല്‍ കേന്ദ്രം നല്കിയ മുന്നറിയിപ്പുകളൊന്നും അംഗീകരിക്കുകയോ, നിയമപ്രകാരമുള്ള രീതിയില്‍ പ്രൊപ്പോസല്‍ തയ്യാറാക്കി അയയ്ക്കുകയോ ചെയ്തിട്ടില്ലെന്ന വിവരം അവര്‍ മറച്ചു വെയ്ക്കുകയും ചെയ്തു.
കോളെജ് അധ്യാപകരുടെ അവസ്ഥ തന്നെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വന്നു ചേര്‍ന്നിരിക്കുന്നത്. കൂടുതല്‍ തുക വായ്പായിയ ലഭിക്കാത്തിടത്തോളം കാലം സര്‍ക്കാരിന്റെ മുന്നോട്ടുള്ള പോക്ക് തികച്ചും ദാരിദ്രമായിരിക്കും. ക്ഷേമ പെന്‍ഷനുകള്‍ കൊടുക്കാതിയിട്ട് എട്ടു മാസമായി. ഇനി പെന്‍ഷന്‍ കൊടുക്കണമെങ്കില്‍ ബജറ്റില്‍ കൂട്ടിയ നികുതികളുചെ വിഹിതം സര്‍ക്കാരിലെത്തണം. അതിന് ഇനിയും മാസങ്ങള്‍ കാത്തിരിക്കണം. അതുവരെ വികസന കാര്യങ്ങളിലും മെല്ലേപോക്ക് തുടരും. യാതൊരു മാനേജ് മെന്റ് വൈദഗ്ദ്ധ്യവുമില്ലാതെയാണ് കൂടുതല്‍ കൂടുതല്‍ ബാധ്യതയിലേയ്ക്ക് സര്‍ക്കാര്‍ നീങ്ങി കൊണ്ടിരിക്കുന്നത്. അപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകരെ സംര്കഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക താലപര്യവും കാണിക്കുന്നതാണ് വിചിത്രം.
https://www.facebook.com/Malayalivartha