വിമാനത്താവളത്തിൽ എത്തിയപ്പോൾ ബോർഡിംഗ് സമയം കഴിഞ്ഞു; അകത്ത് കയറ്റണമെന്നാവശ്യപ്പെട്ട് യുവതി; കാര്യം നടക്കാതായപ്പോൾ തെറി വിളിയും ബഹളവും; ബെംഗളൂരു വിമാനത്താവളത്തിൽ നടന്നത് നാടകീയമായ സംഭവങ്ങൾ

വിമാനം കറക്റ്റ് സമയത്ത് പറന്നു ഉയരാറുണ്ട്. ആ സമയത്ത് നമ്മൾ വിമാനത്താവളത്തിൽ എത്തിയില്ലെങ്കിൽ എന്താണ് സംഭവിക്കുന്നത്? തീർച്ചയായിട്ടും ആ വിമാനം നമുക്ക് കിട്ടാതെയാകും. ബാംഗ്ലൂർ വിമാനത്താവളത്തിലും അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ്. പക്ഷേ വിമാനം സമയത്തിന് കിട്ടാത്തതിന്റെ പ്രതികാരമായി ഒരു യാത്രക്കാരി ചെയ്തുകൂട്ടിയത് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ബോംബ് ഭീഷണി എന്ന തരത്തിൽ വരെ കാര്യങ്ങളെ എത്തിക്കുകയും ചെയ്തു.
യാത്രക്കാരെ മുഴുവൻ പരിഭ്രാന്തിയിലാക്കുകയും ചെയ്തു ആ ഒരൊറ്റ യാത്രക്കാരി. ബെംഗളൂരു വിമാനത്താവളത്തിൽ നടന്നത് നാടകീയമായ സംഭവങ്ങൾ എന്ന് തന്നെ നമുക്ക് പറയാം. ഇതെല്ലാം ചെയ്തത് ആകട്ടെ ഒരു മലയാളിയും. ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ അറസ്റ്റിലായിരിക്കുകയാണ്. കോഴിക്കോട് സ്വദേശി മാനസി സതീബൈനു എന്ന സ്ത്രീയാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
സംഭവം ഇങ്ങനെ ; കൊൽക്കത്തയ്ക്കുള്ള ഇൻഡിഗോ വിമാനം കയറാനെത്തിയതായിരുന്നു ഈ യാത്രക്കാരി . എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ വിമാനത്തിന്‍റെ ബോർഡിംഗ് സമയം കഴിഞ്ഞിരുന്നു. ആറാം നമ്പർ ബോർഡിംഗ് ഗേറ്റിന് സമീപത്ത് ഇവർ എത്തി. ഇവർ തന്നെ അകത്ത് കയറ്റണമെന്നാവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബോർഡിംഗ് ഗേറ്റിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ആകട്ടെ ബോർഡിംഗ് സമയം കഴിഞ്ഞതിനാൽ ഇനി കയറാനാകില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഇവർ ബഹളം വച്ച് ബോർഡിംഗ് ഗേറ്റിനടുത്തേക്ക് വരികയായിരുന്നു.
വിമാനത്താവളത്തിൽ ബോംബുണ്ട് . ഓടി രക്ഷപ്പെടുക എന്നാലറി വിളിക്കുകയും ചെയ്തു . അവിടെ നിന്നവർ പേടിച്ച് പോയി .ഇവരെ തടയാൻ ശ്രമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍റെ കോളറിന് പിടിച്ച് തെറി വിളിക്കുകയും ചെയ്തു. തുടർന്ന് ഇവരെ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്ത് മാറ്റി. ഇതാണ് അവിടെ സംഭവിച്ചത്. വളരെ ഞെട്ടിക്കുന്ന ഒരു സംഭവം തന്നെയാണ് ഇത്തര സംഭവവികാസങ്ങൾ അവിടെ അരങ്ങേറിയെന്നത് . അതും നിമിഷങ്ങൾക്കുള്ളിൽ ആണ് ഇതൊക്കെ സംഭവിച്ചത്. അതേസമയം സമാനമായ സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha