ആര്യരാജേന്ദ്രൻ, ചിന്താ ജെറോം ദേ ഇപ്പോൾ ഗണേഷ് കുമാറും; സ്വന്തം പാളയത്തിലുള്ളവർ തന്നെ മുഖ്യമന്ത്രിക്ക് പണി കൊടുത്ത് തുടങ്ങി; വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങളെന്ന് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ആര്യരാജേന്ദ്രൻ ചിന്താ ജെറോം തുടങ്ങിയവർ അതായത് സ്വന്തം പാളയത്തിൽ ഉള്ളവർ തന്നെ ഉണ്ടാക്കി വച്ച പല പ്രശ്നങ്ങളും കൊണ്ട് മുഖ്യമന്ത്രിക്ക് കിടക്ക പൊറുതിയില്ല. ഇപ്പോൾ ഇതാ ബാലകൃഷ്ണന്റെ മകനും നമ്മുടെ മുഖ്യമന്ത്രിക്ക് തീരാ തലവേദനയായി മാറുകയാണ്. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ നമുക്ക് വീണ്ടും മനസ്സിലാക്കാൻ സാധിക്കും അവർ വിമർശിക്കുകയുള്ളൂ. പക്ഷേ സ്വന്തം പാളയത്തിലുള്ളവർ തന്നെ കാലു വാരി തുടങ്ങിയാൽ എങ്ങനെയിരിക്കും?
അത്തരത്തിലൊരു പുലിവാല് തന്നെ പിടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി എന്ന് തന്നെ നമുക്ക് പറയേണ്ടിവരും. ഇവിടത്തെ വില്ലൻ മറ്റാരുമല്ല ഗണേഷ് കുമാർ ആണ്. മുഖ്യമന്ത്രിക്ക് ഒരു മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല. പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാകുന്നത്. പത്തനാപുരം എംഎൽഎ ഗണേഷ് കുമാറിന്റെ ഈ വിമർശനം ചെന്ന് പതിച്ചത് മുഖ്യമന്ത്രിയുടെ ചങ്കത്ത് എന്ന് തന്നെ നമുക്ക് പറയേണ്ടിവരും.
കാരണം അത്തരത്തിൽ ഒരു പ്രതികരണമാണ് ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. വിമർശനങ്ങൾ സ്വന്തം പാളയത്തിൽ നിന്നാകുമ്പോൾ അതിന്റെ കാഠിന്യത വളരെ കൂടും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അല്ലെങ്കിൽ കെബി ഗണേഷ് കുമാറിനെതിരെ എൽഡിഎഫ് പാർലമെൻററി യോഗത്തിൽ മുഖ്യമന്ത്രി പൊട്ടിത്തെറിക്കേണ്ട ആവശ്യമില്ല.
വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമർശനം. പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേ?ഇതായിരുന്നു മുഖ്യമന്ത്രി ഉന്നയിച്ച മറ്റൊരു നിർണായക കാര്യം.പത്തനാപുരത്ത് അനുവദിച്ച പദ്ധതികളും അതിന്റെ കണക്കുകളും യോഗത്തിൽ മുഖ്യമന്ത്രി വായിച്ചു. കഴിഞ്ഞദിവസം നടന്ന എൽഡിഎഫ് പാര്‍ലമെൻ്ററി പാര്‍ട്ടി യോഗത്തിൽ ഗണേഷ് കുമാറിന്റെ സാന്നിധ്യമില്ലായിരുന്നു. ആ പാർട്ടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല അപ്പോഴാണ് മുഖ്യമന്ത്രി ഇത്തരത്തിൽ ഉള്ള വിമർശനങ്ങൾ ഉന്നയിച്ചത്.
അതായത് മുഖ്യമന്ത്രിയുടെ വിമർശനം നേരിട്ട് കേൾക്കാൻ ഗണേഷ് കുമാറിന് കഴിഞ്ഞില്ല എന്ന് തന്നെ പറയേണ്ടിവരും. കഴിഞ്ഞ എൽഡിഎഫ് യോഗത്തിലായിരുന്നു സർക്കാറിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് വിമർശനങ്ങൾ വാരിയെറിഞ്ഞത്. ഇതായിരുന്നു മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത് . എന്തായാലും കൃത്യമായ മറുപടി മുഖ്യമന്ത്രി കൊടുത്തു എന്നാണ് കരുതുന്നത്. ഇനി ഈ വിഷയത്തിൽ ഗണേഷ് കുമാർ പ്രതികരിക്കുമോ എന്തായിരിക്കും ആ പ്രതികരണം എന്നൊക്കെ രാഷ്ട്രീയ ലോകം ഉറ്റു നോക്കുകയാണ്.
അതേസമയം കഴിഞ്ഞ എൽഡിഎഫ് നിയമസഭാ കക്ഷിയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. ആ യോഗത്തിലായിരുന്നു ഗണേഷ് വിമർശനം ഉന്നയിച്ചത്.
മുന്നണിയില്‍ കൂടിയാലോചന കുറവാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. പല വകുപ്പുകളിലും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നത് എന്നും എം എല്‍ എമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യ എന്നുമായിരുന്നു ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തിയത്. മന്ത്രിമാരുടെ വകുപ്പുകളും പ്രവര്‍ത്തനങ്ങളും പോരെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
തനിക്ക് സ്ഥാനമാനങ്ങളില്‍ അത്ര താല്‍പര്യമില്ലെന്നും ഗണേഷ് കുമാര്‍ യോഗത്തില്‍ പറഞ്ഞിരുന്നു. ഓരോ എംഎൽഎയ്‌ക്കും കഴിഞ്ഞ ബഡ്‌ജറ്റിൽ 20 പ്രവൃത്തി വീതം തരാമെന്ന് എഴുതി വാങ്ങിയതായും എന്നാൽ ഒന്നുപോലും തന്നില്ലെന്നും ഗണേഷ് അറിയിച്ചു. കിഫ്‌ബിയാണ് എല്ലാറ്റിനും പോം വഴിയെന്ന് പറഞ്ഞ് ഫ്ളെക്‌സുകൾ വച്ചതല്ലാതെ ഒന്നും നടക്കുന്നില്ല എന്നായിരുന്നു ഗണേഷിന്റെ വിമർശനം. ഇപ്പോൾ കിഫ്ബി എഴുതിക്കൊടുക്കേണ്ടന്നാണു പുതിയ നിർദേശം. കിഫ്ബിയുടെ പേരിൽ ഫ്ലെക്സുകൾ വച്ചു എന്നല്ലാതെ അതൊന്നും നടക്കുന്നില്ല. അതിന്റെ പഴിയും എംഎൽഎമാർക്കാണ് എന്നും ’’ – രോഷത്തോടെ ഗണേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha