23. 86 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതിയിലെ അഴിമതി : വിചാരണ വിലക്കിയ ഹൈക്കോടതി സ്റ്റേ നീട്ടിയ ഉത്തരവുണ്ടെങ്കില്‍ മാര്‍ച്ച് 4 ന് ഹാജരാക്കാന്‍ വിചാരണകോടതി ഉത്തരവ്

സംസ്ഥാന വിജിലന്‍സ് എഴുതിത്തള്ളിയ 23. 86 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ വിചാരണ വിലക്കിയ ഹൈക്കോടതി സ്റ്റേ നീട്ടിയ ഉത്തരവുണ്ടെങ്കില്‍ മാര്‍ച്ച് 4 ന് ഹാജരാക്കാന്‍ വിചാരണകോടതി ഉത്തരവിട്ടു.
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എം.ഡി. കെ.എ. രതീഷടക്കം മൂന്നു പ്രതികള്‍ ഹാജരാകാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി അന്ത്യശാസനം നല്‍കിയ വേളയില്‍ പ്രതികള്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് നേടുകയായിരുന്നു.
ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രതികളുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
കഴിഞ്ഞ ഡിസംബര്‍ 8 ന് ഹാജരാകാന്‍ നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. വീണ്ടും സാവകാശം തേടിയതിനാണ് അന്ത്യശാസനം നല്‍കിയത്. 1 മുതല്‍ 3 വരെ പ്രതികളായ രതീഷ് , ഐ.എന്‍.റ്റി.യു.സി നേതാവ് ഇ.ചന്ദ്രശേഖരന്‍ , കശുവണ്ടി കരാറുകാരന്‍ ജെയ്‌മോന്‍ ജോസഫ് എന്നിവരാണ് വിചാരണ നേരിടേണ്ടത്.
അതേസമയം മുന്‍ എം.ഡി.കെ.എ.രതീഷക്കം മൂന്നു പ്രതികള്‍ ഹാജരാകാന്‍ സി.ജെ.എം കോടതിയുടെ അന്ത്യശാസനം ഉണ്ടായപ്പോള്‍ പ്രതികള്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് നേടുകയായിരുന്നു.ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം തള്ളി
സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതിനാല്‍ അഴിമതി നിരോധനവകുപ്പ് സി ബി ഐ ഒഴിവാക്കി ഇന്ത്യന്‍ ശിക്ഷാ നിയമം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.സംസ്ഥാന വിജിലന്‍സ് എഴുതിത്തള്ളിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് സി ബി ഐ
4 പ്രതികള്‍ക്കെതിരായ വിജിലന്‍സ് കേസ് സംസ്ഥാന വിജിലന്‍സ് 2018 ല്‍ എഴുതിത്തള്ളിയിരുന്നു:തോട്ടണ്ടി സാമ്പിള്‍ തൊണ്ടിയായി ഹാജരാക്കാന്‍ വിട്ടു പോയതിനാല്‍ തെളിവില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട് : മകളുടെ വിവാഹത്തിന് മുമ്പ് കേസ് തീര്‍ക്കണമെന്ന പ്രതി ഇ.ചന്ദ്രശേഖരന്റെ ഹര്‍ജിയില്‍ 31 നകം വിധി പറയണമെന്ന ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് കേസ് എഴുതിത്തള്ളി റെഫര്‍ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്
"
https://www.facebook.com/Malayalivartha


























