ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവെലിന് തുടക്കമായി

വളരെയേറെ പുതുമകളുമായി ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ പുതിയ സീസണിന് തുടക്കമായി. ഉപഭോക്താക്കള്‍ക്ക് സാധാരണ സമ്മാന കൂപ്പണിനൊപ്പം ഡിജിറ്റല്‍ കൂപ്പണും ലഭിക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
ആഘോഷത്തിനും ഭാഗ്യ പരീക്ഷണത്തിനുമൊപ്പം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും ഉണ്ട് എന്നതാണ് ഇത്തവണത്തെ മറ്റു പ്രത്യേകതകള്‍. അവര്‍ക്കായി നമുക്ക് വാങ്ങാം എന്ന പേരില്‍ നിര്‍ദ്ധനരെ സഹായിക്കുന്ന പദ്ധതി ഉള്‍പ്പെടെ പുതുമയോടെയാണ് ഇത്തവണ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഒമ്പതാം സീസണിന് തുടക്കമായത്. ഡിസംബര്‍ 1 മുതല്‍ 15 വരെയാണ് ഗ്രാന്റ് കേരള ഫെസ്റ്റിവല്‍. ആകെ 25 കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കേരളത്തിന് പുറത്തു നിന്ന് എത്തുന്നവര്‍ക്കുള്ള പ്രത്യേക ഡിസ്‌കൗണ്ട് കാര്‍ഡും ഇത്തവണത്തെ പ്രത്യേകതയാണ്. ടൂറിസം വകുപ്പിന്റെ വിസിറ്റ് കേരള പദ്ധതിയുമായി സംയോജിപ്പിച്ചാണ് ജികെഎസ്എഫിന്റെ മെഗാ സീസണ്‍.
വളരെയേറെ പുതുമകളുമായി ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ പുതിയ സീസണിന് തുടക്കമായി. ഉപഭോക്താക്കള്‍ക്ക് സാധാരണ സമ്മാന കൂപ്പണിനൊപ്പം ഡിജിറ്റല്‍ കൂപ്പണും ലഭിക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha