Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊട്ടിച്ചിരിച്ച് സുരേഷ്‌ഗോപി... കണ്ണൂരിലെ പ്രബലമായ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി ബിജെപി അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും രൂക്ഷവിമര്‍ശനവുമായി തൃശൂര്‍ അതിരൂപത മുഖപത്രം; കണ്ണൂരും തൃശൂരും സിപിഎമ്മിന് കടുക്കുമെന്ന സൂചന നല്‍കി സഭകളുടെ പ്രസ്താവനകള്‍

20 MARCH 2023 09:09 AM IST
മലയാളി വാര്‍ത്ത

More Stories...

കോളേജ് കെട്ടിടത്തിനരികെ ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം കുടുങ്ങും ഞെട്ടിക്കുന്ന വിവരങ്ങളുമായി അവർ

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി; വിഷു ആഘോഷമാക്കി നാടും ന​ഗരവും

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

തൃശൂര്‍ ഞാനെടുക്കും ഗോവിന്ദന്റെ കണ്ണൂര്‍ തന്നാലും സ്വീകരിക്കും എന്ന സുരേഷ് ഗോപിയുടെ പ്രസ്താവന വെറുതെയല്ലെന്ന് കാലം തെളിയിക്കുകയാണ്. സുരേഷ് ഗോപി 365 ദിവസം തൃശൂരില്‍ വന്നാലും ജയിക്കില്ലെന്നും ചാരിറ്റിയെ രാഷ്ട്രീയ പ്രവര്‍ത്തനമാക്കരുതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. മാത്രമല്ല സുരേഷ് ഗോപി രണ്ടിടത്തും മൂന്നാം സ്ഥാനത്താകുമെന്നും പറഞ്ഞു.

എന്നാല്‍ ഒറ്റ ദിവസം കൊണ്ട് എല്ലാം മാറി മറിയുകയാണ്. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി ബിജെപി അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും രൂക്ഷവിമര്‍ശനവുമായി തൃശൂര്‍ അതിരൂപത മുഖപത്രവും രംഗത്തെത്തി.

സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭ. നികുതി വര്‍ധനവും ജനങ്ങളെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ യാത്രയും ധൂര്‍ത്തും ഉന്നയിച്ചാണ് വിമര്‍ശനം. സര്‍ക്കാര്‍ സഞ്ചരിക്കുന്നത് ഏകാധിപത്യത്തിന്റെ വഴിയിലൂടെയാണെന്ന്, 'ചീറിപ്പായുന്നത് ഏകാധിപത്യത്തിന്റെ വഴിയിലോ.? എന്ന ലേഖനത്തിലൂടെ സഭ വിമര്‍ശിക്കുന്നു. സര്‍വ മേഖലയിലും ഭരണം കുത്തഴിഞ്ഞു കിടക്കുമ്പോഴും നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ്.

ഇതിലെ പ്രതിഷേധം ഭയന്നാണ് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭീരുവിനെ പോലെ അകമ്പടി വാഹനങ്ങള്‍ക്ക് നടുവില്‍ സഞ്ചരിച്ച് ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. ജനങ്ങളുടെ കഷ്ടപ്പാട് മനസിലാക്കി മന്ത്രിമാരുടെ ശമ്പളം കുറക്കാന്‍ നടപടിയെടുത്ത ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ഇഎംഎസിന്റെ പാരമ്പര്യം പേറുന്ന മുഖ്യമന്ത്രിക്ക് നികുതി കൊടുക്കുന്ന പാവങ്ങളുടെ പ്രതിഷേധം കാണാന്‍ കഴിയാത്തതെന്തെന്നും സഭ ചോദിക്കുന്നു.

ഇന്നലെയാണ് കണ്ണൂരിലെ പ്രബലരായ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് രംഗത്തെത്തിയത്. റബ്ബര്‍ വില കേന്ദ്ര സര്‍ക്കാര്‍ 300 രൂപയാക്കിയാല്‍ ബി ജെ പി യെ സഹായിക്കുമെന്ന വാഗ്ദാനവുമായാണ് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി രംഗത്തെത്തിയിരുന്നത്. കേരളത്തില്‍ നിന്നും ബി ജെ പിയ്ക്ക് ഒരു എം.പിപോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നുമാണ് പ്രഖ്യാപനം. പ്രസ്താവന രാഷ്ട്രീയ വിവാദമായതിനു പിന്നാലെ പിന്നാലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ആരോടും ആയിഥമില്ലെന്നും ബിഷപ്പ് ആവര്‍ത്തിച്ചു.

തൃശൂരില്‍ വീണ്ടും മത്സരിക്കുമെന്ന സൂചന നല്‍കിയ സുരേഷ് ഗോപിയ്ക്ക് അനുകൂലമാണ് കാര്യങ്ങള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്റെ ഹൃദയത്തില്‍ നിന്ന് വന്ന അപേക്ഷയായിരുന്നു 'തൃശൂര്‍ എനിക്ക് വേണം ഈ തൃശൂര്‍ നിങ്ങളെനിക്ക് തരണ'മെന്നത്. ഏത് ഗോവിന്ദന്‍ വന്നാലും ഇനിയും തൃശൂര്‍ എടുക്കുമെന്ന് സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയ പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ തയ്യാറെന്നും സുരേഷ് ഗോപി സൂചിപ്പിച്ചു. തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂരിലായാലും മത്സരിക്കാന്‍ തയ്യാറാണ്. 2024ല്‍ ജനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു

ഞാന്‍ ഈ വാക്കുകള്‍ ഉപയോഗിക്കുന്നത് കൂലിക്ക് എഴുതുന്നതിന് വേണ്ടി കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ചെലവാക്കി നിയോഗിച്ചിട്ടുള്ള അന്തം കമ്മി ചൊറിയന്‍ മാക്രി കൂട്ടങ്ങള്‍ക്കുവേണ്ടിയാണ്. അവര്‍ വന്ന് ട്രോളട്ടേ. തൃശൂര്‍ ഇങ്ങെടുക്കട്ടെ എന്ന ആ മൂന്ന് വരികള്‍ ജനപ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ജീവിതത്തിലേക്ക് വലിയ മോഹശിലയാണ് തന്നത്. നിങ്ങള്‍ ഇനിയും വളര്‍ത്തൂ. ഞാന്‍ നിങ്ങളെ ദ്രോഹിക്കാന്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപി പറഞ്ഞ് ഒരാഴ്ചയാകും മുമ്പോണ് തലശേരി അതിരൂപതയും തൃശൂര്‍ അതിരൂപതയും രംഗത്തെത്തിയത്. സുരേഷ് ഗോപിക്ക് ഇത് കൂടുതല്‍ ഊര്‍ജം നല്‍കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (2 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (46 minutes ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (1 hour ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (18 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (18 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (19 hours ago)

Malayali Vartha Recommends