Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ഥാനത്തിന് പുതിയ കളി... ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പഴയപോലെ സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനായി തുഷാര്‍ വെള്ളാപ്പള്ളി കളി തുടങ്ങി; സുരേഷ് ഗോപിയെപ്പിടിച്ച് രംഗം കൊഴുപ്പിക്കുന്നു; തെലുങ്കാന പോലീസ് പുറകേയുള്ളതിനാല്‍ തുഷാര്‍ വെള്ളാപ്പള്ളി പേടിക്കണം

20 MARCH 2023 10:48 AM IST
മലയാളി വാര്‍ത്ത

More Stories...

കോളേജ് കെട്ടിടത്തിനരികെ ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം കുടുങ്ങും ഞെട്ടിക്കുന്ന വിവരങ്ങളുമായി അവർ

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി; വിഷു ആഘോഷമാക്കി നാടും ന​ഗരവും

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

മുന്‍ തെരഞ്ഞെടുപ്പ് സമയത്ത് എന്നപോലെ തുഷാര്‍ വെള്ളാപ്പള്ളി കളി തുടങ്ങിയിരിക്കുകയാണ്. സ്ഥാനങ്ങള്‍ എണ്ണിയെണ്ണി ചോദിക്കും. മുന്നണി മാറ്റം പോലും തുഷാര്‍ എടുത്തിട്ടിട്ടുണ്ട്. അതേസമയം തുഷാറിനെ ആദ്യം അനുനയിപ്പിക്കാനാണ് നോക്കുന്നത്. രക്ഷയില്ലെങ്കില്‍ പഴയ തെലുങ്കാന ഉള്‍പ്പെടെയുള്ള കേസുകള്‍ ഉണ്ടല്ലോ.

അതേസമയം ആദ്യഘട്ടമെന്ന നിലയില്‍ ബിജെപിയോട് ഇടയുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം ഇടപെടുകയാണ്. ബിഡിജെഎസ് നേതാക്കളെ ചര്‍ച്ചയ്ക്കായി 21നു ഡല്‍ഹിയിലേക്കു ബിജെപി നേതാക്കള്‍ ക്ഷണിച്ചതായാണ് വിവരം.

മുന്നണി വിടുന്ന കാര്യം ആലോചിക്കുമെന്നു വരെ സൂചിപ്പിച്ച ബിഡിജെഎസ് നേതാക്കളുടെ പരിഭവം തീര്‍ക്കാനുള്ള ചര്‍ച്ചയില്‍ ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തേക്കും. കൊച്ചിയില്‍ നടന്ന ബിഡിജെഎസ് സംസ്ഥാന പഠന ശിബിരത്തില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്ന ബിജെപി നേതാക്കള്‍ എത്താഞ്ഞതിനെ ബിഡിജെഎസ് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

അതിനു മുന്‍പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത സമ്മേളനത്തില്‍ സുരേഷ് ഗോപി സ്വയം സ്ഥാനാര്‍ഥിത്വവും സീറ്റും പ്രഖ്യാപിക്കുന്ന വിധം പ്രസംഗിച്ചതിലും ബിഡിജെഎസിനു പ്രതിഷേധമുണ്ട്. ആറു മാസത്തിനകം സംസ്ഥാന കണ്‍വന്‍ഷന്‍ നടത്തി കരുത്തുകാട്ടുമെന്ന് ശിബിരം ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത് ബിജെപിക്കു കൂടിയുള്ള മുന്നറിയിപ്പാണ്.

ബൂത്ത് തലം മുതല്‍ സമ്മേളനങ്ങള്‍ നടത്തിയ ശേഷമുള്ള കണ്‍വന്‍ഷനില്‍ പാര്‍ട്ടി പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചേക്കുമെന്നും അറിയുന്നു. 27ന് എന്‍ഡിഎ നടത്താനിരിക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പാര്‍ട്ടി പങ്കെടുക്കണോ എന്നതു പുനരാലോചിക്കണമെന്നു പോലും പഠന ശിബിരത്തില്‍ ചില നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. ഒരു ഓട്ടോറിക്ഷയില്‍ കയറാന്‍ മാത്രം ആളുള്ള പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുമ്പോള്‍ വലിയ ജനകീയ അടിത്തറയുള്ള ബിഡിജെഎസ് സാമൂഹികനീതിക്കായി പോരാടുകയാണ് എന്ന തുഷാറിന്റെ വാക്കുകളെ ഒരേ സമയം ബിജെപിക്കുള്ള വിമര്‍ശനവും എല്‍ഡിഎഫിനോടുള്ള അനുഭാവവുമായി വ്യാഖ്യാനിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ട്.

പഠന ശിബിരം ഉദ്ഘാടനം ചെയ്യാമെന്നേറ്റ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ് ഉള്‍പ്പെടെ ബിജെപിയില്‍ നിന്ന് ആരും പരിപാടിയില്‍ പങ്കെടുക്കാഞ്ഞതില്‍ ബിഡിജെഎസിനുള്ള അമര്‍ഷം പല നേതാക്കളും വെളിപ്പെടുത്തുന്നുണ്ട്. വിട്ടുനിന്നതിന്റെ കാരണം ബിജെപി നേതാക്കള്‍ പറഞ്ഞിട്ടില്ല.

എന്നാല്‍, ബിഡിജെഎസ് സംസ്ഥാന ട്രഷറര്‍ അനിരുദ്ധ് കാര്‍ത്തികേയന്റെ ഫെയ്‌സ്ബുക് പോസ്റ്റ് ഉള്‍പ്പെടെ വിട്ടുനില്‍ക്കലിനു കാരണമാണെന്ന് അറിയുന്നു. തൃശൂരില്‍ സുരേഷ് ഗോപി സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനെ പരിഹസിച്ചും വിമര്‍ശിച്ചുമായിരുന്നു അനിരുദ്ധിന്റെ കുറിപ്പ്.

തങ്ങള്‍ വഴങ്ങിയാല്‍ താലത്തില്‍ കൊണ്ടുപോകാന്‍ എല്‍.ഡി.എഫും യു.ഡി.എഫും വരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഹിന്ദുത്വംകൊണ്ട് മാത്രം കേരളം ഭരിക്കാനാവില്ലെന്നും ന്യൂനപക്ഷ പിന്തുണ ആവശ്യമാണെന്നും കേരളത്തിലെ എന്‍.ഡി.എ. കണ്‍വീനറും ബി.ഡി.ജെ.എസ്. അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ആറ് മാസത്തിനുള്ളില്‍ സംസ്ഥാന സമ്മേളനം നടത്തി പാര്‍ട്ടി കരുത്തുകാണിക്കും. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ണായക ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബിജെപി മുന്നണി വിട്ടാല്‍ തുഷാറിനെ കേസുകള്‍ അലട്ടും. തെലങ്കാന ഭരണകക്ഷിയായ ടി.ആര്‍.എസിന്റെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇപ്പോഴുമുണ്ട്. അതിനാല്‍ തന്നെ തീരുമാനം ശ്രദ്ധിച്ചേയെടുക്കൂ.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (2 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (46 minutes ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (1 hour ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (18 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (18 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (19 hours ago)

Malayali Vartha Recommends