കാട്ടാനയെക്കാള്‍ വലുത് സ്വന്തം ജനതയുടെ ജീവനും സ്വത്തും, പിണറായുടേയും മന്ത്രി എ.കെ ശശീന്ദ്രന്റെയും മെല്ലെപ്പോക്ക് നയമല്ല തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കാണിച്ചത്, നിരപരാധികളായ ജനങ്ങളുടെ ജീവന് ഭീഷണിയായതോടെ ഒടുവിൽ ആ ഉറച്ച തീരുമാനം

അരിക്കൊമ്പന്റെ കാര്യത്തില്‍ സഖാവ് പിണറായിയും മന്ത്രി എ.കെ ശശീന്ദ്രന്റെയും മെല്ലെപ്പോക്ക് നയമല്ല തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കാണിച്ചത്. കാട്ടാനയെക്കാള്‍ വലുത് അവിടത്തെ സ്വന്തം ജനതയുടെ ജീവനും സ്വത്തുമാണെന്ന് മന്ത്രി മുഖ്യന്‍ തെളിയിച്ചിരിക്കുന്നു.കമ്പത്തും മേഘമലയിലും അരിക്കൊമ്പന്‍ വൈകാതെ നിരപരാധികളായ ജനത്തെ കൊല്ലുമെന്ന് തീര്‍ച്ചായതോടെ അരിക്കൊമ്പനെ കൈകാര്യം ചെയ്യാന്‍ സ്റ്റാലിന്‍ തീരുമാനമെടുത്തിരുന്നു. ഞായറാഴ്ച പകലത്രയും ആനയെ നിരീക്ഷിച്ചശേഷം നട്ടപ്പാതിരാ നേരത്തെ കേരളം അറിയാതെ പൊട്ടിച്ചു മയക്കുവെടി.
ഇതിനായി ശനിയാഴ്ച തന്നെ കുങ്കിയാനകളെ ഒരുക്കിനിറുത്തിയിരുന്നു. അരിയും ശര്‍ക്കരയും വനാതിര്‍ത്തിയില്‍ ഒരുക്കിവച്ച് വനപാലകരുടെ തോക്കില്‍ തിര നിറച്ചുവച്ചു. മൂന്നു റൗണ്ട് മയക്കുവെടിവച്ചതോടെ അരിക്കൊമ്പന്‍ അനങ്ങാതെ നിന്നു. ഉറക്കം മാറുന്നതിനു മുന്‍പ് ആനയെ 200 കിലോമീറ്റര്‍ അകലെ വനമേഖയില്‍ സ്വതന്ത്രനാക്കാനുള്ള നടപടികളും പൂര്‍ത്തിയാക്കി.ചിന്നക്കനാലില്‍ ഇതൊന്നുമായിരുന്നില്ല അരിക്കൊമ്പന്‍ വെട്ടയിലെ കളി. കേരളത്തില്‍ പല ഉന്നതര്‍ക്കും അരിക്കൊന്‍ വെട്ട വലിയ വരുമാനമായിരുന്നു. ഒപ്പം കച്ചവടവുമായിരുന്നു.
ഹോട്ടലുകളില്‍ താമസം, യാത്ര, താമസം, യാത്രപ്പടി തുടങ്ങി അരിക്കൊമ്പന്റെ മറവില്‍ ലക്ഷങ്ങളാണ് മറിഞ്ഞുകൊണ്ടിരുന്നത്. തോക്ക് കൈയില്‍ എടുത്തശേഷം വയ്ക്കണോ വെടി എന്ന മട്ടില്‍ ഉരുണ്ടുകളിക്കുകയായിരുന്നില്ല രണ്ടു ദിവസമായി തമിഴ് നാട് സര്‍ക്കാര്‍. പെരിയാര്‍ വനത്തില്‍ നിന്നും അരിക്കൊമ്പന്‍ കുമളിയിലേക്കോ പെരിയാറിലേക്കോ പോകാന്‍ താല്‍പര്യപ്പെടാതെ നേരേ തമിഴ് നാട്ടില്‍ തമ്പടിച്ച് ജനങ്ങളെ വകവരുക്കുമെന്ന ഉറപ്പായതോടെ അരിക്കൊമ്പന്‍ വിഷയത്തില്‍ തമിഴ് നാട് അത് തീരുമാനിച്ചു കഴിഞ്ഞിരുന്നു.
അരിക്കൊമ്പനെ അവര്‍ അരിയാനയായി മാത്രമല്ല കൊലയാനയായും കണ്ടിരുന്നു. കലി കയറിയ കൊമ്പന്‍ ഒരിക്കലും ശാന്തനാകില്ലെന്നും ജനനാസകേന്ദ്രത്തില്‍ നിന്ന് മാറിപ്പോകില്ലെന്നും തമിഴ് നാടിനു വ്യക്തമായി.തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ ഇനി ഒരിക്കലും പ്രശ്‌നമുണ്ടാകാത്ത തിരുനെല്‍വേലി കളക്കാട് കടുവാ സങ്കേതത്തില്‍ തുറന്നുവിടാന്‍ തമിഴ്‌നാട് വനംവകുപ്പ് ഒരാഴ്ച മുന്നേ നിശ്ചയിച്ചിരുന്നതാണ്.ഇന്നലെ ഉച്ചയോടെ സംവിധാനം ചെയ്ത ഒരുക്കത്തിനൊടുവില്‍ രാത്രി പന്ത്രണ്ട് മണിയോടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടിയത്.
ഇനി ഒരിക്കല്‍പോലും അരിക്കൊമ്പന്‍ കമ്പത്തും തേനിയിലും ഗൂഡല്ലൂരിലും പ്രശ്‌നമുണ്ടാക്കരുതെന്ന നിലപാട് തമിഴ് നാട് ഒരാഴ്ച മുന്‍പേ എടുത്തിരുന്നു.തമിഴ് നാട്ടില്‍ രാവും പകലും ഒരു പോലെയാണ്. കൃഷിയിടത്തിലും മാര്‍ക്കറ്റിലും സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും രാപകല്‍ സജീവമാണെന്നിരിക്കെ ഇങ്ങനെയൊരു കാട്ടാനയെ തുറന്നുവിടുന്നത് തമിഴ് നാട് സര്‍ക്കാരിനു തന്നെ ബാധ്യതയായിരുന്നു. ആന അവിടെ കൊലനടത്തിയാല്‍ സര്‍ക്കാരിനു തന്നെ അതു ക്ഷീണമുണ്ടാകുന്ന സാഹചര്യം. മെല്ലെപ്പോക്ക് ഒഴിവാക്കി എത്രയും വേഗം അരിക്കൊമ്പനെ തളിച്ച് കാടുകയറ്റാന്‍ തമിഴ് നാട് സര്‍ക്കാര്‍ വനംവകുപ്പ് അനുമതി നല്‍കിയിരുന്നു.
കേരളത്തില്‍ ചിന്നക്കനാലില്‍ എട്ടുപേരെ കൊന്നപ്പോള്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുക്കാതെ ഉരുണ്ടുകളിക്കുകയായിരുന്നു. ഒപ്പം ആനപ്രേമികള്‍ അരിക്കൊമ്പനെ അരിയിട്ടു പൂജിക്കുകയുമായിരുന്നു. ഒരാഴ്ചയായി കരുതിനിറുത്തിയിരുന്ന മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് അരിക്കൊമ്പനെ ഇന്നു പുലര്‍ച്ചെ ലോറിയിലേക്ക് കയറ്റിയത്. തമിഴ്‌നാട് വനംവകുപ്പ് രണ്ട് തവണ മയക്കുവെടിയ്ക്കു പിന്നാലെ ബൂസ്റ്റര്‍ ഡോസും നല്‍കിയ ശേഷമാണ് ആനയുടെ കാലുകള്‍ വടം ഉയോഗിച്ച് ബന്ധിച്ചത്. ചിന്നക്കനാല്‍ അഞ്ചു റൗണ് വെടിയിലും അരിക്കൊമ്പന്‍ ശാന്തനായിരുന്നില്ല. അസാമാന്യ വലിപ്പമുള്ള അരിക്കൊമ്പന്‍ ഉണരാന്‍ സാധ്യതയുള്ളതിനാലാണ് വീണ്ടും ബൂസ്റ്റര്‍ ഡോസ് നല്‍കിയത്.
ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്‍ കമ്പത്ത് ഇറങ്ങിയശേഷം മടങ്ങി ഷണ്മുഖനദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ലെങ്കിലും പുലര്‍ച്ചെയോടെയാണ് ആന വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങിയതായാണ് വിശദീകരണം. ഇതില്‍ അത്രയേറെ സത്യമില്ലെന്നും അരിക്കൊമ്പനെ ഉള്‍വനത്തില്‍ നിന്ന് പുറത്തെത്തിച്ച് വെടിവയ്ക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.
തൊഴിലാളികളെയും കര്‍ഷകരെയും വഴിയോര യാത്രക്കാരെയും കാട്ടാന അരുംകൊല ചെയ്താലുണ്ടാകാവുന്ന ആശങ്ക ഭയന്നാണ് ജില്ലാ ഭരണകൂടം അരിക്കൊമ്പനെ വെടിവെച്ച് നാടുകടത്തിയത്. ഇക്കാര്യത്തില്‍ അരിയും പഴവും ശര്‍ക്കരയും ഒരുക്കിവച്ചോ ഇല്ലയോ എന്നതൊന്നും പ്രസക്തമായ കാര്യമല്ല. കഴിഞ്ഞ ഏപ്രില്‍ 29 നാണ് ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാര്‍ റിസര്‍വിലേക്ക് മാറ്റിയത്. സാറ്റലൈറ് കോളര്‍ സിഗ്‌നല്‍ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ മേയ് 27ന് പുലര്‍ച്ചെ ആന തമിഴ്നാട്ടില്‍ കമ്പം ടൗണില്‍ ഇറങ്ങി അഞ്ച് വാഹനങ്ങള്‍ തകര്‍ക്കുകയും ടൗണിലൂടെ ഓടി പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.
ഇതോടെ അരിക്കൊമ്പനെ ജനവാസ മേഖലയില്‍ നിന്ന് വനംവകുപ്പ് തുരത്തി. കമ്പം ടൗണിലൂടെ വിരണ്ടോടുന്നതിനിടെ എതിരെ ബൈക്കില്‍ വന്ന പാല്‍രാജിനെ തട്ടിയിടുകയും തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇയാള്‍ മരിക്കുകയും ചെയ്തിരുന്നു. ഇതോടെ ആനയെ മയക്കുവെടിവെച്ച് ഉള്‍ക്കാട്ടിലേക്ക് എത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അന്തിമമായി തീരുമാനിക്കുകയായിരുന്നു.അരിക്കൊമ്പനെ തുറന്നുവിടുന്ന വനം 1988-ല്‍ നിലവില്‍വന്ന കടുവാ സങ്കേതമാണ്. കളക്കാട് മുണ്ടന്‍തുറൈ പ്രദേശം തിരുനല്‍വേലിയില്‍ നിന്നും 45 കിലോമീറ്റര്‍ ഉള്‍വശത്താണ്.
അതായത് കമ്പത്തുനിന്നും 200 കിലോമീറ്റര്‍ മാറിയുന്ന വനപ്രദേശം. മൂന്നു കുങ്കിയാനകള്‍ക്കു പുറമേ 150 പേരടങ്ങിയ സംഘമാണ് അരിക്കൊമ്പനെ നിരീക്ഷിച്ചുകൊണ്ടിരുന്നത്. കേരള സര്‍ക്കാരനെ അരിക്കൊമ്പനെ കാടുകടത്തുന്നതില്‍ ഒരു കോടിയോളം രൂപ ചെലവുണ്ടായെങ്കില്‍ തമിഴ് നാട് സര്‍ക്കാരിന് പത്തു ലക്ഷം രൂപയില്‍ താഴെയേ ചെലവുണ്ടായുള്ളു.അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും വനം വകുപ്പ് പറയു.
എന്നാല്‍ മുന്തിരിത്തോട്ടത്തിലെ കമ്പിവേലിയില്‍ ആരിക്കൊമ്പന്റെ തുമ്പിക്കൈ ഉടക്കിയതായാണ് സംശയം. കൃഷിയിടത്തിലെത്തിയ അരിക്കൊമ്പനെ കര്‍ഷകര്‍ പടക്കം എറിഞ്ഞ് ഓടിക്കുകയും ഓട്ടത്തിനിടെ ആനക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടാകുമെന്നാണ് സൂചനകള്‍.അരിക്കൊന്‍ തേനിയിലെ പൂശാനംപെട്ടി ജനവാസമേഖലയിലേക്ക് ഇന്ന് ഇറങ്ങും എന്ന ഭീതിയിലാണ് രാത്രിതന്നെ വെടിവച്ചത്.
മുന്‍പ് കമ്പം ടൗണില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ ഓടുന്നതിനിടെ, വലിയ തോതിലുള്ള നാശനഷ്ടമാണ് വരുത്തിയത്.കുമളി-തേനി ദേശീയപാത മുറിച്ചുകടന്നാണ് അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തിയത്. വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ ആകാശത്തേക്കു വെടിവച്ചെങ്കിലും ആന അടങ്ങിയില്ല. പിന്നീട്, രാത്രിയോടെയാണ് ആന വനാതിര്‍ത്തിയിലേക്കു നീങ്ങിയത്. ഒരാഴ്ചയിലേറെയായി വനത്തിനുള്ളില്‍ നിന്ന് പുറത്തേക്കിറങ്ങാതിരുന്ന അരി കൊമ്പന്‍ ഇന്നലെ രാത്രി 10 മണിയോടെ പുറത്തിറങ്ങി. അര്‍ധരാത്രി പിന്നിട്ടതോടെ ആദ്യ മയക്കു വെടി. ചിന്നക്കനാലില്‍ അഞ്ച് മയക്കുവെടി ഏറ്റിട്ടും ശൗര്യം കാട്ടിയ കൊമ്പന്‍ , തമിഴ്‌നാട് വനം വകുപ്പിന്റെ രണ്ടു വെടിയില്‍ തളര്‍ന്നു. മൂന്ന് കുംകിയാനകളെ ഉപയോഗിച്ച് നേരം പുലര്‍ന്നപ്പോള്‍ എലഫന്റ് ആംബുലന്‍സിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. മുതുമലയില്‍നിന്നും ആനമലയില്‍ നിന്നും എത്തിച്ച സുയമ്പു, ഉദയന്‍, മുത്തു എന്നീ കുംകിയാനകളാണ് ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.
ശ്രീവില്ലി പുത്തൂര്‍ - മേഘമലെ ടൈഗര്‍ റിസര്‍വ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കായിരുന്നു മിഷന്‍ അരികൊമ്പന്റെ ചുമതല. മയക്കുവെടി വെക്കാന്‍ ഹെസൂര്‍ ഡിവിഷനില്‍ നിന്ന് ഡോ. കലൈവാനനും മധുരാ ഡിവിഷനില്‍ നിന്ന് ഡോ. പ്രകാശും എത്തിയിരുന്നു. 150 ല്‍ പരം ആളുകള്‍ അടങ്ങിയ വിപുലമായ സംഘമാണ് മിഷന്‍ അരിക്കൊമ്പന്‍ വിജയിപ്പിച്ചത്. പിടികൂടി വാഹനത്തില്‍ കയറ്റി പിന്നെയും ഏറെ സമയം കഴിഞ്ഞാണ് ആനയുമായുള്ള യാത്ര ദൗത്യസംഘം തുടങ്ങിയത്. ആവശ്യമായ ചികിത്സ നല്‍കിയ ശേഷമായിരുന്നു യാത്ര.
https://www.facebook.com/Malayalivartha