മരിക്കുന്നതിന് തൊട്ടു മുൻപ് മുത്തച്ഛനെ തേടി നക്ഷത്രയുടെ വിളി; എല്ലാം ഒളിഞ്ഞു നിന്ന് മഹേഷ് കേട്ടോ...? തൊട്ടു പിന്നാലെ കുഞ്ഞിനെ കൊന്നു...പിന്നിൽ വൈരാഗ്യം..

സ്വന്തം കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയാണ് ജയിലിൽ സ്വന്തം ജീവൻ കളയാൻ ശ്രമിച്ചപ്പോൾ എല്ലാവരും പറഞ്ഞത് അവൻ ചാവട്ടെ എന്നാണ്...ഒരു തെറ്റും ചെയ്യാത്ത കുഞ്ഞിനെ കൊലപ്പെടുത്തിയാവാൻ ഇനി ജീവിക്കാൻ പോലും അർഹതയില്ല , അവനെ ആരാണ് രക്ഷിച്ചത് എന്നുള്ള അഭിപ്രായങ്ങളായിരുന്നു കൂടുതലും കേട്ടത്. മനുഷ്യത്വമുള്ള ഏതൊരാൾക്കും അത് തന്നെയാവും തോന്നുക എന്നുള്ളതിൽ യാതൊരു സംശയവുമില്ല എന്ന് വേണം പറയാൻ..നിലവിൽ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന മഹേഷിന്റെ നിലയിൽ പുരോഗതി ഉണ്ടെന്നാണ് റിപോർട്ടുകൾ പറയുന്നത്.ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള മഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.ഇന്നലെ ചോദ്യം ചെയ്യലിനോടെല്ലാം സഹകരിക്കുണ്ടായിരുനെകിലും ഞാൻ കൂടുതലായും ഒന്നും പറയില്ല..
ഞാനും മരിക്കാൻ പോവുകയാണ് എന്നുള്ള തരത്തിലാണ് പ്രതി പോലീസിനോട് ഉത്തരം പറഞ്ഞത്. അതിനുള്ള ശ്രമവുമാണ് ജയിലിൽ നടത്തിയതും..ഏതായാലും പ്രതി പെട്ടന്നുള്ള മാനസികാവസ്ഥയിൽ ചെയ്തതല്ല കൊലപാതകം എന്നുള്ളത് വളരെ വ്യക്തമാണ്, കാരണം കുഞ്ഞിനെ കൊല്ലാൻ ഉപയോഗിച്ച ആയുധം മഴു അവൻ നേരത്തെ വാങ്ങി എല്ലാം പ്ലാൻ ചെയ്തു ഇരിക്കുകയായിരുന്നു..ആറുവയസുകാരിയെ അച്ഛൻ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഇപ്പോഴും മാവേലിക്കര നിവാസികൾ മോചിതമായിട്ടില്ല . ഇന്നലെ ഉച്ചയോടെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴും മഹേഷിന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലായിരുന്നു.മകളുടെ കഴുത്തറുത്ത സിറ്റ് ഔട്ടിൽ രക്തം തളംകെട്ടി കിടക്കുന്നിടത്തേക്ക് ചൂണ്ടിക്കാണിക്കുമ്പോഴും കൈകൾ വിറച്ചില്ല. സംസാരം ഇടറിയില്ല. വീടിനുള്ളിൽ കയറിയ ശേഷം മുറികൾക്കുള്ളിലും നക്ഷത്ര കൊല്ലപ്പെട്ടു കിടന്ന സോഫയുടെ സമീപവും ഇയാളെ എത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പും ഫോറൻസിക് പരിശോധനയും ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാൽ വരെ നീണ്ടു.ശ്രീമഹേഷിനെ ഇന്നലെ ഉച്ചക്ക് 1.40 നാണ് കൊലപാതകം നടന്ന വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്.അടിമുടി ദുരൂഹതയും ദുര്മരണങ്ങളുമാണ് ആ വീട്ടിൽ നടന്നിരുന്നത്..ശ്രീമഹേഷിന്റെ ആനക്കൂട്ടിൽ വീട്ടിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്നത് മൂന്ന് മരണങ്ങൾ.
മൂന്നും അസ്വാഭാവിക മരണങ്ങളാണ്. നക്ഷത്രയുടെ അമ്മ വിദ്യ മൂന്ന് വർഷം മുൻപ് ആത്മഹത്യ ചെയ്തു. പിന്നീട് ശ്രീമഹേഷിന്റെ പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇപ്പോൾ നക്ഷത്രയും.വിദേശത്തായിരുന്ന ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിന്‍ തട്ടി മരിച്ചതറിഞ്ഞാണ് നാട്ടിലെത്തിയത്. ഇതിനുശേഷം ശ്രീമഹേഷ് മറ്റ് ജോലിക്കായി ശ്രമിച്ചിരുന്നില്ല.നക്ഷത്ര വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണമെന്നുപറഞ്ഞ് ഇടയ്ക്കിടെ വാശി പിടിക്കുമായിരുന്നു. ഇതേത്തുടർന്നുണ്ടായ പ്രകോപനമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് വിദ്യയുടെ പിതാവിനെ നക്ഷത്ര വിളിച്ചിരുന്നു. ഇതിലുള്ള പ്രകോപനമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.നക്ഷത്രയുടെ അമ്മ വിദ്യയുടെ ആത്മഹത്യയ്ക്ക് ശേഷം മറ്റൊരു വിവാഹം കഴിക്കാൻ മഹേഷ് തീരുമാനിച്ചിരുന്നു. ഒരു വനിതാ കോൺസ്റ്റബിളുമായി പുനർവിവാഹം ഉറപ്പിക്കുകയും ചെയ്തു. വിവാഹത്തിന് മുന്നോടിയായി വീട് മോടിപിടിപ്പിക്കുകയുമുണ്ടായി.എന്നാൽ, മഹേഷിന്റെ സ്വഭാവം മനസിലാക്കിയ പൊലീസുകാരി ബന്ധത്തിൽ നിന്നും പിന്മാറി. തുടർന്ന് പിന്തുടർന്ന് ശല്യം ചെയ്തപ്പോൾ ഇവർ മഹേഷിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ അടുത്ത ദിവസം മഹേഷ് ഹാജരാകേണ്ടതായിരുന്നു. വിവാഹം മുടങ്ങിയത് മുതൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ഇന്നലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള കാര്യം മഹേഷ് സമ്മതിച്ചു.ഇനിയും എന്തൊക്കെ കാര്യങ്ങളാണ് വെളിപ്പെടുത്താൻ പോകുന്നത് എന്നുള്ളതും അറിയില്ല..നിലവിൽ ചികിത്സയിൽ ഉള്ള പ്രതിയുടെ ആരോഗ്യ നില വീണ്ടെടുത്താൽ മാത്രമേ കൂടുതൽ വിവാന്തരങ്ങൾ പുറത്തു വരൂ...
https://www.facebook.com/Malayalivartha