Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

സെമിനാറിലേക്ക് മുസ്ലിം ലീഗിനെ സിപിഎം ക്ഷണിച്ചതിനെ തുടർന്നുണ്ടായത് നാടകീയ നീക്കങ്ങൾ...പി.കെ.കുഞ്ഞാലിക്കുട്ടിയെ ഉപയോഗിച്ചാണ് റിയാസ് വഴി ലീഗിനെ, ഇടതു കൂടാരത്തിൽ എത്തിക്കാൻ സി പി എം ശ്രമിച്ചത്.....ചുരുക്കി പറഞ്ഞാൽ കുഞ്ഞാലിക്കുട്ടിയുടെ ഭാവിയും അവതാളത്തിലായി....

10 JULY 2023 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

ഏക സിവിൽ കോഡിനെ എതിർത്ത് നടത്താനിരിക്കുന്ന സെമിനാറിലേക്ക് മുസ്ലിം ലീഗിനെ സിപിഎം ക്ഷണി ച്ചതിനെ തുടർന്നുണ്ടായത് നാടകീയ നീക്കങ്ങളാണ്. സി പി എം സെമിനാറിൽ ലീഗ് പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന ആദ്യ തീരുമാനത്തിന് മാറ്റം ഉണ്ടായത് രാഹുൽ ഗാന്ധിയുടെ ഇടപെടൽ വഴിയാണ്. ഏക വ്യക്തി നിയമത്തിൽ ദേശീയ തലത്തിൽ ഒരു നിലപാട് പറയാതിരുന്ന കോൺഗ്രസ് തീരുമാനത്തിൽ ഇടഞ്ഞ ലീഗിനെ തണുപ്പിച്ചത് രാഹുൽ ഗാന്ധിയുടെ നിർണായക നീക്കമാണ്.അതോടെ മന്ത്രി മുഹമ്മദ് റിയാസിനെ ഇറക്കി ലീഗിനെ പിടിക്കാനുള്ള സി പി എം  തന്ത്രം   പാളി.ഇതിൽ ഏറ്റവുമധികം ദുഃഖം അനുഭവിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. രാഹുൽ ഗാന്ധിയെ ചാക്കിട്ട് സി പി  എം നീക്കം പൊളിക്കാൻ മുൻകൈയെടുത്തത് വി.ഡി.സതീശനും കെ.സുധാകരനുമാണ് .ഭാവി മുഖ്യമന്ത്രിയായി മരുമകനെ വാഴിക്കാനുള്ള നീക്കം പൊളിഞ്ഞതോടെ പിണറായി രാഹുൽ ഗാന്ധിയോട് കലിപ്പിലായി. പി.കെ.കുഞ്ഞാലിക്കുട്ടിയെഉപയോഗിച്ചാണ് റിയാസ് വഴി ലീഗിനെ ഇടതു കൂടാരത്തിൽ എത്തിക്കാൻ സി പി എം ശ്രമിച്ചത്.

 

ചുരുക്കി പറഞ്ഞാൽ കുഞ്ഞാലിക്കുട്ടിയുടെ ഭാവിയും  അവതാളത്തിലായി.ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചപ്പോൾ  തന്നെ  കോൺഗ്രസുകാർ കൂട്ടക്കരച്ചിൽ തുടങ്ങിയെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ പരിഹാസം ഉണ്ടായത് ഇച്ഛാഭംഗത്തിന് പിന്നാലെയാണ്..  സെമിനാറിന്റെ രാഷ്ട്രീയ പ്രാധാന്യം കൊണ്ടാണ് ഓരോരുത്തരെയും വിളിച്ചത്. പരിപാടിയിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ലീഗാണ്. അതിൽ അവർ തീരുമാനമെടുത്തുവെന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു.  ലീഗ് ഇടതു മുന്നണിയിലെത്തിയാൽ റിയാസ് മുഖ്യമന്ത്രിയാവും.കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തെ രാഷ്ട്രീയ ചർച്ചകളത്രയും ചുറ്റിത്തിരിഞ്ഞത് മുസ്ലിം ലീഗിനെയും സിപിഎമ്മിനെയും ഏക സിവിൽ കോഡിനെയും ബന്ധപ്പെടുത്തിയായിരുന്നു. സിപിഎം നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്നതിന് ലീഗിന് ക്ഷണം ലഭിച്ചതോടെയാണ് വിഷയം ചർച്ചയായത്.


സെമിനാറിനുള്ള സിപിഎം ക്ഷണത്തിന് പിന്നാലെ പങ്കെടുക്കുന്നത് സംബന്ധിച്ച് ലീഗിനുള്ളിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നു. അന്തിമ തീരുമാനം പ്രഖ്യാപിക്കാൻ പാണക്കാട് ചേർന്ന നിർണ്ണായക യോഗത്തിൽ പ്രധാനപ്പെട്ട നേതാക്കളെല്ലാം  പങ്കെടുത്ത് നിലപാട് അറിയിച്ചു. കോൺഗ്രസിനെ ക്ഷണിക്കാത്ത സെമിനാറിൽ ലീഗ് പങ്കെടുത്താൽ യുഡിഎഫ് മുന്നണി സംവിധാനത്തിന് കടുത്ത ക്ഷീണം ചെയ്യുമെന്നും സിപിഎം ക്ഷണം ദുരുദ്ദേശമുള്ളതാണെന്നും  ഇടി മുഹമ്മദ്‌ ബഷീർ, എംകെ മുനീർ, കെപിഎ മജീദ്  തുടങ്ങിയ നേതാക്കൾ യോഗത്തിൽ ഉന്നയിച്ചു. ഇത് പരിഗണിച്ച നേതൃത്വം, കോൺഗ്രസിനെ പിണക്കി സെമിനാറിൽ പങ്കെടുക്കേണ്ട എന്ന തീരുമാനത്തിലേക്കെത്തി. കോൺഗ്രസിനെ മാറ്റി നിർത്തി സിപിഎം പരിപാടിയിൽ ലീഗ്  പങ്കെടുത്താൽ കേരളത്തിന്റെ രാഷ്ട്രീയ സഹചര്യത്തിന് ഭാവിയിൽ അത് ദോഷം ചെയ്യുമെന്നായിരുന്നു ലീഗ് വിലയിരുത്തൽ. 

  ലീഗ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഏക സിവിൽ കോഡിൽ സിപിഎം രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. ബിജെപി നടത്തുന്ന അതേ വിഭജന ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ചെന്നിത്തല തുറന്നടിച്ചു. സെമിനാറിൽ പങ്കെടുക്കേണ്ടെന്നെന്ന് ലീഗ് തീരുമാനിച്ചത് ആശ്വാസകരമാണെങ്കിലും വിഷയത്തിൽ കർശനമായ ഒരു നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് മേൽ സമ്മർദ്ദം ശക്തമാണ്. ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കാത്തത് പ്രത്യക്ഷത്തിൽ തിരിച്ചടിയാണെങ്കിലും ക്ഷണം ലീഗിലും യുഡിഎഫിലും ഉണ്ടാക്കിയ ആശയക്കുഴപ്പം ഭാവിയിൽ ഗുണമാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. സമസ്ത എത്തുന്നതും സമസ്തയും ലീഗും തമ്മിലെ ഭിന്നത തുടരുന്നതും നേട്ടമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ.

 

 

പാണക്കാട്ടെ യോഗം തുടങ്ങും വരെ  മുസ്ലീം ലീഗിനെ തുടർച്ചയായി ക്ഷണിച്ച സിപിഎമ്മിന് സിവിൽ കോഡ് ചൂണ്ടയിൽ ലീഗ് എളുപ്പം കൊത്തില്ലെന്ന്  അറിയാമായിരുന്നു. കോൺഗ്രസ്സിനെ മാറ്റി ലീഗിനെ ക്ഷണിച്ചതിലൂടെയിട്ട പാലം ഉണ്ടാക്കിയ വലിയ രാഷ്ട്രീയ ചർച്ചകളിലാണ് ഇനിയുള്ള പ്രതീക്ഷ. ലീഗിൽ രണ്ടഭിപ്രായം ശക്തമായതും യുഡിഎഫിൽ ആശങ്ക കനത്തതും അതിനെല്ലാമുപരിയായി സമസ്തയുടെ അനുകൂല നിലപാടും നോക്കുമ്പോൾ സെമിനാറും ക്ഷണവും നഷ്ടക്കച്ചവടമായില്ലെന്നാണ് വിലയിരുത്തൽ. ലീഗിലെ രണ്ടഭിപ്രായത്തിന് കാരണക്കാരൻ കുഞ്ഞാലിക്കുട്ടിയാണ്. 2024 ലെ ലോകസഭാ തിരഞ്ഞടുപ്പിലും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും   സി പി എമ്മിന് മേൽകൈ ഉണ്ടായാൽ ലീഗിനെ ഇടതു മുന്നണിയിലെത്തിക്കണമെന്ന ആഗ്രഹമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്.2026 മുതൽ 5 വർഷക്കാലം ഭരണം ഇല്ലാതിരിക്കുന്നതിനെ കുറിച്ച് കുഞ്ഞാലിക്കുട്ടിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. സി പി എമ്മുമായി അടവുനയത്തിൽ പോകണമെന്ന അഭിപ്രായമാണ് ലീഗിലെ കുഞ്ഞാലിക്കുട്ടി പക്ഷത്തിനുള്ളത് എന്നാൽ ഇ ടിയും മുനീറും ഇതിനെ ശക്തമായി എതിർക്കുന്നു. ഒടുവിൽ വിജയിക്കുക കുഞ്ഞാലിക്കുട്ടിയുടെ നിലപാടായിരിക്കുമെന്ന് സി പി എമ്മും മന്ത്രി റിയാസും കരുതുന്നു.ഐസ് ക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചത് പിണറായിയും അന്തരിച്ച അഡ്വക്കേറ്റ് ജനറലുമായ എം.കെ.ദാമോദരനും ചേർന്നാണ്.അന്നേ ലീഗിനെ ഇടതു മുന്നണിയിലെത്തിച്ച് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളെ മുന്നണിയുടെ ശക്തികേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ മന്ത്രി മുഹമ്മദ് റിയാസിനെ മുഖ്യമന്തിയാക്കാമെന്നും പിണറായി ലക്ഷ്യമിടുന്നു.

 

 

പൗരത്വ പ്രശ്നത്തിലെ പ്രക്ഷോഭത്തിലേക്ക് കോൺഗ്രസിനെ ക്ഷണിച്ച സിപിഎം ഇത്തവണ ലീഗിനെ മാത്രം വിളിച്ചത് ബോധപൂർവ്വം തന്നെയാണ്. പാ‍ർട്ടി എന്ന നിലയിൽ ലീഗ് വിട്ടുനിൽക്കുമ്പോഴും മുസ്ലീം സമുദായ അംഗങ്ങളെ പരമാവധി ഒപ്പം നിർത്താനുള്ള ശ്രമം സിപിഎം തുടരും. യുസിസിയിൽ കോൺഗ്രസിന്റെ വ്യക്തതയില്ലായ്മ ശക്തമായി ഉന്നയിക്കും. അപ്പോഴും സിവിൽ കോഡിലെ പാർട്ടിയുടെ പഴയ ചരിത്രം കോൺഗ്രസ് എടുത്തിടുന്നത് വെല്ലുവിളിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ലീഗ് യുഡിഎഫ് വിടുമെന്ന് സിപിഎം കരുതുന്നില്ല. പക്ഷെ അധികകാലം ലീഗിന് യുഡിഎഫിൽ തുടരാനാകില്ലെന്നാണ് കരുതൽ. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കായി കാത്തിരിക്കുകയാണ് പാർട്ടി. അങനെയാണ് പപാർട്ടി അധ്യക്ഷൻ തന്നെ പത്ര സമ്മേളനം വിളിച്ച് ക്ഷണം നിരസിച്ചത്.

 

ഏകസിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിൽ മുസ്ലിംലീ​ഗ് പങ്കെടുക്കില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിംലീ​ഗ്. അതുകൊണ്ടുതന്നെ മുസ്ലിംലീ​ഗിന് എല്ലാവരുമായും കൂടിച്ചേർന്ന് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂവെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സെമിനാർ നടത്താനും പങ്കെടുക്കാനും സംഘടനകൾക്ക് അവകാശമുണ്ടെന്നും തങ്ങൾ പറഞ്ഞു. പാണക്കാട് ചേർന്ന യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സിവിൽ കോഡിനെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കണം. ഇത് മുസ്ലീം വിഷയം മാത്രം അല്ല. എല്ലാവരും ഏറ്റെടുക്കണം. ലീഗ് യുഡിഎഫിലെ പ്രധാന കക്ഷിയാണ്. അതുകൊണ്ടുതന്നെ ലീഗ് സെമിനാറിൽ പങ്കെടുക്കില്ല. കോൺഗ്രസിനെ മാറ്റി ഒന്നും ചെയ്യാനാകില്ല.

 

കോൺഗ്രസിനെ മാറ്റി നിർത്തി സെമിനാറിൽ പങ്കെടുക്കില്ല. പങ്കെടുത്താൽ ദോഷം ഉണ്ടാകും. ലീഗ് സിപിഎം സെമിനാറിന് പോകില്ല. ആർക്കും സെമിനാർ സംഘടിപ്പിക്കാം. ആർക്കും അതിൽ പങ്കെടുക്കാൻ സ്വാതന്ത്ര്യം ഉണ്ട്. സമസ്തക്കും അതിന്റെ സ്വാതന്ത്ര്യം ഉണ്ടെന്നും സാ​ദിഖലി തങ്ങൾ പറഞ്ഞു. ഇവിടുത്തെ സെമിനാറുകൾ ഭിന്നിപ്പിക്കാൻ വേണ്ടി ആകരുതെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. യോജിപ്പിനുള്ള സെമിനാർ ആണ് വേണ്ടത്. ബില്ല് പരാജയപ്പെടാൻ കോൺഗ്രസ്‌ ഇടപെടലുകൾക്ക് മാത്രമേ കഴിയൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.സിപിഎം സെമിനാറിൽ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനവും ലീഗിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ഇതും യോഗം ചർച്ച ചെയ്യും. സിവിൽ കോഡിനെതിരെ സ്വീകരിക്കേണ്ട രാഷ്ട്രീയ നിയമ തുടർ നടപടികളും യോഗത്തിൽ ചർച്ചയാകും.

സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറിൽ പങ്കെടുക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇന്നല പറഞ്ഞിരുന്നുഏക സിവിൽ കോഡിൽ സമസ്ത പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ ലീഗ് തീരുമാനിച്ചു. ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും. കേരളത്തിൽ ഈ വിഷയത്തിൽ ആര് നല്ല പ്രവർത്തനം നടത്തിയാലും അവർക്കൊപ്പം നിൽക്കും. ഏത് രാഷ്ട്രീയ പാർട്ടികൾക്കൊപ്പവും നിൽക്കും. പൗരത്വ വിഷയത്തിൽ സഹകരിച്ചത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പവും നിൽക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞിരുന്നു.

 

മതത്തിൻ്റെ അടിസ്ഥാനത്തിൽ അല്ല, പാരസ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം നിലനിൽക്കുന്നത്.ഈ ലക്ഷ്യം വച്ച് പുലർത്തുന്ന ആരുമായും സഹകരിക്കുമെന്നാണ് സമസ്തയുടെ നിലപാട്. രാജ്യത്തിൻ്റെ നന്മകൾക്ക് എതിരായ ചരിത്രം മുസ്ലിം സമുദായത്തിനില്ല. വികാരപരമായ എടുത്ത് ചാട്ടമല്ല വേണ്ടത്. ഓരോ മതസ്ഥർക്കും അവരുടെ ആചാരപ്രകാരം ജീവിക്കാൻ ഭരണ ഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. മതം അനുശാസിക്കുന്ന മത നിയമങ്ങൾ പാലിക്കപ്പെടണമെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു. ഏക സിവിൽ കോഡിൽ എന്തു തന്നെ സംഭവിച്ചാലും  പിണറായിക്ക് ഒന്നുമില്ല.ലീഗിനോട് തൊട്ടുകൂടായ്മയില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞതും ഇതു മുൻകൂട്ടി കണ്ടാണ്. 2026 ൽ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കിയ ശേഷം മാത്രമായിരിക്കും പിണറായിക്ക് ഉറക്കം കിട്ടുക. ഇക്കാര്യം ഗോവിന്ദനുമറിയാം. ഇ എം എസ്  ഏക വ്യക്തിനിയമത്തെ പിന്തുണച്ചതിനെ ചൊല്ലിയാണ് ഇപ്പോൾ സി പി എമ്മിൽ പടലപിണക്കം നടക്കുന്നത്. ഇ.എം.എസിൻെറ നിലപാട് തെറ്റായിരുന്നോ എന്ന കോൺഗ്രസിൻ്റെ ചോദ്യത്തിന് സി പി എം മറുപടി പറയില്ല. ഇ എം എസിന് പുറമേ സുശീലാ ഗോപാലനും ഏക വ്യക്തിനിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

സി പി എമ്മിൻ്റെ നയരേഖയിലും നിയമം നടപ്പാക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. ശബരിമലയിലെ ആ ചാര ക്രമത്തിൽ പാർട്ടി ഇടപെടൽ പാടില്ലെന്ന് പറയുന്നത്  പോലെയാണ് ഏക വ്യക്തി നിയമത്തിലും പാർട്ടി വേണ്ടെന്ന് കോൺഗ്രസ് പറയുന്നത്.ലീഗ് ഇടതുപാളയത്തിലെത്തിയാൽ അത് രാഹുൽ ഗാന്ധിയെ വരെ ബാധിക്കും.കാരണം വയനാട് എം.പിയായിരുന്നു രാഹുൽ.വയനാട്ടിൽ രാഹുൽ ജയിച്ചത് ലീഗിൻ്റെ സഹായത്തോടെയാണ്. ഇനിയും വയനാട്ടിൽ മത്സരിക്കാനാണ് രാഹുലിൻ്റെ താൽപ്പര്യം. ഇന്ത്യയിൽ തനിക്ക് ഏറ്റവും സുരക്ഷിതമായ സീറ്റ് വയനാട് ആണെന്ന് രാഹുലിനറിയാം. അതിനാൽ ലീഗിനെ വിട്ട് ഒരു കളിക്കും രാഹുൽനിൽക്കില്ല.എന്നാൽ ലീഗിനെ ഒഴിവാക്കി ഒരു കളിക്കും പിണറായിയും ഒരുക്കമല്ല.മുമ്പ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ സെമിനാറിന് ക്ഷണിച്ചാണ് അവരുമായി സി പി എം ബന്ധം സ്ഥാപിച്ചത്. പരിണിതപ്രജ്ഞനായ കെ.എം.മാണിയെ എ.കെ.ജി സെൻററിൽ നടത്തിയ സെമിനാറിൽ വരെ സി പി എം പങ്കെടുപ്പിച്ചു.പാർട്ടി കോൺഗ്രസിൻ്റെ വേദിയിലും കെ.എം.മാണിയെ എത്തിച്ചു. പിന്നീട് ബാർക്കോഴ ആരോപണം ഉണ്ടായതിന് പിന്നിലും സി പി എം സെമിനാർ ഒരു കാരണമായി. ഭൂരിപക്ഷം ഇല്ലാതിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിനെ മറിക്കാൻ സി പി എം ശ്രമിച്ചതോടെയാണ് കോൺഗ്രസിൽ ബുദ്ധിമുട്ടുകൾ ഉണ്ടായത്.ഇതേ ലൈൻ തന്നെയാണ് ലീഗിൻ്റെ കാര്യത്തിലും സി പി എം സ്വീകരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (5 minutes ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (17 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (31 minutes ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (44 minutes ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (55 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (1 hour ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (1 hour ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (12 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (12 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (12 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (12 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (12 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (12 hours ago)

Malayali Vartha Recommends