ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ സ്വദേശി ദീപക് ആണ് മരിച്ചത്. ബോട്ടിനടിയില്‍ കുടുങ്ങിക്കിടന്ന മൃതദേഹം അഗ്‌നിശമന സേനയുടെ മുങ്ങല്‍ വിദഗ്ധരാണ് പുറത്തെടുത്തത്.
ഇന്നലെ രാത്രി ഒമ്പതിനാണ് യുവാവിനെ കാണാതായതായത്. കോയമ്പത്തൂരില്‍ നിന്ന് വിനോദ യാത്രക്കെത്തിയ 9 അംഗ സംഘത്തില്‍പ്പെട്ടയാളാണ്. പള്ളാത്തുരുത്തി ഭാര്‍ഗവന്‍ ബോട്ട് ജെട്ടിക്ക് സമീപം ആയിരുന്നു അപകടം നടന്നത്. ഇന്നലെ, ഇടുക്കി വണ്ടന്‍മേട് രാജാക്കണ്ടത്തിനു സമീപം ഞാറക്കുളത്ത് പാറമടക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു.
മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) എന്നിവരാണ് മരിച്ചത്. ഇവരുള്‍പ്പെട്ട അഞ്ചംഗ സംഘമാണ് കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയത്. രഞ്ജിതും പ്രദീപും മുങ്ങുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കട്ടപ്പന ഫയര്‍ഫോഴ്‌സിന്റേയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പുറ്റടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha


























