വാക്കേറ്റത്തിനൊടുവില്‍.... ഒന്നരവയസുകാരിയെ മദ്യലഹരിയില്‍ എടുത്തെറിഞ്ഞ സംഭവത്തില്‍ മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി...

ഒന്നരവയസുകാരിയെ മദ്യലഹരിയില്‍ എടുത്തെറിഞ്ഞ സംഭവത്തില്‍ മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ് വംശജരായ മുരുകന്‍, മാരിയമ്മ എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരം പോലീസ് കേസെടുത്തു. മുരുകനാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. ഇതിന് കൂട്ടുനിന്നതിനാണ് മാരിയമ്മയ്ക്കെതിരെ കേസെടുത്തത്.
കൊല്ലം കുറമ്പാലത്ത് താമസിക്കുന്ന ഇവര്‍ മദ്യപിക്കുന്നതിനിടെയാണ് കുട്ടിക്ക് നേരെ ആക്രമണം നടത്തിയത്. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതോടെ കുട്ടിയെ വലിച്ചെടുത്ത് വീടിന് പുറത്തേക്ക് എറിഞ്ഞു.
കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഇരുവരെയും ഞായറാഴ്ച തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
" f
https://www.facebook.com/Malayalivartha


























