സഹോദരന്റെ വീട്ടിലേക്ക് കുതിച്ചെത്തി സഹോദരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; തൊട്ടടുത്തുള്ള വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ കണ്ടത് ഭയാനകമായ കാഴ്ച...! മൂവാറ്റുപുഴയിൽ അമ്മായിയമ്മയെ മരുമകൾ വെട്ടിക്കൊലപ്പെടുത്തി

അതിക്രൂരമായ ഒരു കൊലപാതക വാർത്തയാണ് പുറത്ത് വരുന്നത്. മൂവാറ്റുപുഴയിൽ അമ്മായിയമ്മയെ മരുമകൾ വെട്ടിക്കൊലപ്പെടുത്തി എന്ന അത്യന്തം നടുക്കുന്ന വിവരമാണ് പുറത്ത് വരുന്നത് . ആമ്പല്ലൂർ ലക്ഷംവീട് കോളനിയിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത് . നീലന്താനത്ത് 82 വയസുള്ള അമ്മിണി ആണ് കൊല്ലപ്പെട്ടത്. മരുമകൾ പങ്കജത്തിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി . പ്രതി മാനസിക രോഗത്തിന് ചികിത്സയുള്ളയാളാണെന്ന് പൊലീസ് പറയുന്നു.
ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവം. അമ്മിണിയെ വെട്ടി കൊലപ്പെടുത്തിയ ശേഷം മരുമകൾ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി സംഭവിച്ചതെല്ലാം തുറന്നു പറയുകയും ചെയ്തു . വീട്ടിലേക്ക് എല്ലാവരും ഓടിയെത്തി നോക്കിയപ്പോൾ . മരണം സംഭവിച്ചിരുന്നു. അമ്മിണിയെ മൂവാറ്റുപുഴ ആശുപത്രിയിലെത്തിച്ചു. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു .
നിലവിൽ മൃതദേഹം മൂവാറ്റുപുഴ ആശുപത്രിയിലാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകു. പ്രതിയായ പങ്കജം വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നയാളാണ് എന്ന് പൊലീസ് വ്യക്തമാക്കി . പ്രതിയുടെ മെഡിക്കൽ പരിശോധനകളെല്ലാം പൂർത്തിയായി . കൊലപാതകത്തിന് മറ്റേതെങ്കിലും ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട് .
https://www.facebook.com/Malayalivartha


























