സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മഴയുമായി ബന്ധപ്പെട്ട നിർണായക വിവരമാണ് പങ്കു വയ്ക്കാനുളത്. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒരു ജില്ലയിലും ചൊവ്വാഴ്ച മഴ മുന്നറിയിപ്പ് ഇല്ല. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു .
മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ പാത്തിയുണ്ട് . ഝാര്‍ഖണ്ഡിന് മുകളില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട് . വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഇതിന്റെയെല്ലാം സ്വാധീനമായാണ് കേരളത്തില്‍ മഴ കിട്ടുന്നത്.
കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ ഈ കാര്യം വ്യക്തമായി പറഞ്ഞിരിക്കുകയാണ്. അതേസമയം അഞ്ചു ദിവസത്തിനിടെ മൂന്നാം തവണയും തൃശൂരിന്റെ പരിസരപ്രദേശങ്ങളില്‍ നേരിയ ഭൂചലനവും മുഴക്കവും പ്രകമ്പനവും.ഒല്ലൂര്‍ പൊന്നൂക്കര മേഖലയിലുണ്ടായ ഭൂചലനത്തില്‍ പുത്തൂര്‍ പൊന്നൂക്കര നേതാജി റോഡില്‍ പാറാമ്പറത്തി വീട്ടില്‍ രാജന്റെ വീടിന്റെ അടുക്കളയില്‍ വിള്ളലുണ്ടായി.
https://www.facebook.com/Malayalivartha


























