സംസ്ഥാനത്ത് ഇന്നും മഴ തുടരാന്‍ സാധ്യത.... ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും മഴ തുടരാന്‍ സാധ്യത. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവധി പ്രഖ്യാപിച്ചു.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് കളക്ടര്‍മാര്‍ ഉത്തരവിറക്കി.
അതേസമയം ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. എല്‍പി, യുപി വരെയുള്ള ക്ലാസുകള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹൈസ്‌കൂള്‍ തലം മുതലുള്ള ക്ലാസുകള്‍ നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് അധികൃതരെ ചുമതലപ്പെടുത്തി.
അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയില്‍ ഇതുവരെ നൂറിലധികം പേര്‍ മരണപ്പെട്ടു. യമുനയില്‍ ജലനിരപ്പ് കഴിഞ്ഞ പത്ത് വര്‍ഷത്തേക്കാള്‍ ഉയര്‍ന്നു. ഹിമാചല്‍ പ്രദേശില്‍ നിരവധി റോഡുകള്‍ മഴയിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയി.
ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നുവിട്ടതോടെയാണ് യമുനാ നദി ഡല്‍ഹിയില്‍ കരകവിഞ്ഞത്. 1978ന് ശേഷം ഇതാദ്യമായാണ് യമുനാ നദിയിലെ ജലനിരപ്പ് 207 അടിക്ക് മുകളില്‍ ഉയരുന്നത്. 207.66 അടിയാണ് നിലവില്‍ യമുനയിലെ ജലനിരപ്പ്.
യമുനയ്ക്ക് സമീപം താമസിക്കുന്ന കര്‍ഷകര്‍ ഉള്‍പ്പടെയുള്ളവരെ സര്‍ക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സ്ഥിതി സങ്കീര്‍ണമായ സാഹചര്യത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്.
മന്ത്രിമാര്‍, മേയര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. നദിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാനാണ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി.
"
https://www.facebook.com/Malayalivartha



























