മഴക്കെടുതി നേരിടാൻ കേരളത്തിന് കേന്ദ്രത്തിന്റെ ധനസഹായം; 138 കോടി രൂപ അനുവദിച്ച് ധനമന്ത്രാലയം

കേരളത്തിന് കേന്ദ്രത്തിന്റെ ധനസഹായം അനുവദിച്ചിരിക്കുകയാണ്. മഴക്കെടുതി നേരിടാൻ വേണ്ടി ധനമന്ത്രാലയം 138 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത് . കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ, ഇതിന്റെ പശ്ചാത്തലത്തിൽ 22 സംസ്ഥാനങ്ങളിലെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് 7,532 കോടിയാണ് അനുവദിച്ചിരിക്കുന്നത്.
രാജ്യം മുഴുവൻ, ശക്തമായ മഴയുണ്ട് . അതുകൊണ്ട് കഴിഞ്ഞ സാമ്പത്തിക വർഷം തുക വിനിയോഗിച്ച സർട്ടിഫിക്കറ്റിന് കാത്തുനിൽക്കാതെയാണ് പണം അനുവദിച്ചെന്ന് ധനമന്ത്രാലയംവ്യക്തമാക്കി. . ഡിസാസ്റ്റർ മാനേജ്‌മെന്റ് നിയമത്തിന്റെ അടിസ്ഥാനത്തിൽ, എസ്.ഡി.ആർ.എഫിൽ 75 ശതമാനമാണ് കേന്ദ്ര വിഹിതം.
അതേസമയം കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha



























