തിരുവോണം ബംപര്‍ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാര്‍ശ തള്ളി ധനവകുപ്പ്.... ഒന്നാം സമ്മാനം ഇത്തവണയും 25 കോടി രൂപയായി തന്നെ തുടരും.... സമ്മാന ഘടനയില്‍ മാറ്റം വരുത്താനൊരുങ്ങി ധനവകുപ്പ്

തിരുവോണം ബംപര്‍ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാര്‍ശ തള്ളി ധനവകുപ്പ്.... ഒന്നാം സമ്മാനം ഇത്തവണയും 25 കോടി രൂപയായി തന്നെ തുടരും.... സമ്മാന ഘടനയില്‍ മാറ്റം വരുത്താനൊരുങ്ങി ധനവകുപ്പ്. അതേസമയം കൂടുതല്‍ പേര്‍ക്ക് സമ്മാനം ലഭിക്കാനായാണ് ഈ മാറ്റം.
ഇത്തവണ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാള്‍ക്ക് അഞ്ച് കോടിയായിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകള്‍ക്കും നല്‍കും.
കഴിഞ്ഞ തവണ മൂന്നാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്കായിരുന്നു. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം പത്ത് പേര്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം പത്ത് പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്.125 കോടി 54 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. ഇത് കഴിഞ്ഞ തവണത്തേതിനെക്കാള്‍ കൂടുതലാണ്.
ടിക്കറ്റ് വില 500 രൂപ തന്നെ ആയിരിക്കും. കഴിഞ്ഞ ഓണത്തിന് 67.5 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചിരുന്നു. ഇതില്‍ 66.5 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha



























