Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഇത്രയും കാലം മിണ്ടാട്ടമില്ലാതെ ഇരുന്നവരൊക്കെ വാ തുറക്കുന്നതിൽ ദുരൂഹത... ‘ഡൽഹിയിൽ രാഷ്ട്രീയ തീരുമാനമുണ്ടാകണം’...മഞ്ഞകുറ്റിക്ക് വേണ്ടി കേന്ദ്രത്തിൽ നടന്ന അഡ്ജെസ്റ്റ്മെൻ്റ് രാഷ്ട്രീയം! നാട്ടുക്കാരുടെ നെഞ്ചത്ത് വേണ്ട...

13 JULY 2023 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

ഇത്രയും കാലം മിണ്ടാട്ടമില്ലാതെ ഇരുന്ന , സി പി എം ഒഴിച്ച് എല്ലാവരും എഴുതി തള്ളിയ കെ റെയിലിനു കെ വി തോമസ് എന്ന അവതാരത്തിന്റെ വരവോടെ വീണ്ടും കെ റെയിലിന്റെ കൂകി വിളി കേൾക്കുന്നുണ്ട്. അതാണിപ്പോൾ ചർച്ച വിഷയം, ഇതിൽ പ്രതികരിക്കാതെ വായും അടച്ചിരുന്നു ബി ജെപി പോലും ഇപ്പോൾ മാറി മറിഞ്ഞു സപ്പോർട് നൽകുന്നതിൽ അടിമുടി ദുരൂഹത മണക്കുന്നുണ്ട് എന്നുള്ളത് കൃത്യമാണ്. ‘ഡൽഹിയിൽ രാഷ്ട്രീയ തീരുമാനമുണ്ടാകണം’– സിൽവർലൈൻ പദ്ധതിക്കു കേന്ദ്രസർക്കാർ അനുമതി നൽകാത്തതിനെക്കുറിച്ചു സംസ്ഥാന സർക്കാരിന്റെ അകത്തളങ്ങളിൽ പറഞ്ഞുകേട്ടത് ഇതായിരുന്നു. പദ്ധതിയുടെ അപ്രായോഗികതയും ഡിപിആറിലെ പിഴവുമൊക്കെ റെയിൽവേ മന്ത്രാലയം പലവട്ടം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും രാഷ്ട്രീയ തീരുമാനത്തിനുവേണ്ടിയാണു സർക്കാർ കാത്തിരുന്നത്.

 

മുഖ്യമന്ത്രിയുടെ ദൂതനായി കെ.വി.തോമസിന്റെ സന്ദർശനവും ഇ.ശ്രീധരന്റെ ബദൽ നിർദേശവും ബിജെപി സംസ്ഥാന നേതൃത്വം തിടുക്കപ്പെട്ടു നൽകിയ പിന്തുണയുമെല്ലാം ഡൽഹിയിലെ ആ ‘രാഷ്ട്രീയ തീരുമാന’ത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. ബിജെപി പിന്തുണയോടെ ഒരു ബദൽ വേഗറെയിൽ നിർദേശം അവതരിപ്പിക്കപ്പെടുമ്പോൾ അതിനു കേന്ദ്രത്തിന്റെ പിന്തുണയുമുണ്ടാകും എന്നു തന്നെയാണ് അനുമാനം. ഇതുവരെ സിൽവർലൈൻ വിരുദ്ധരായിരുന്ന ബിജെപി, പുതിയ വേഗറെയിൽ പദ്ധതിയെ പിന്തുണയ്ക്കുന്നതു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലടക്കംകേരളത്തിൽ രാഷ്ട്രീയ ചലനങ്ങളുണ്ടാക്കാം. വേഗറെയിൽ പദ്ധതിയുടെ എതിർപക്ഷത്തു യുഡിഎഫും ഭൂമി നഷ്ടപ്പെടുന്നവരും പരിസ്ഥിതിവാദികളും ഒരു സംഘം ബുദ്ധിജീവികളുമെന്ന നിലയാകും.

ഒരു വർഷമായി മരവിച്ച സിൽവർലൈൻ പദ്ധതിയെക്കുറിച്ചു കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഒരു പരാമർശവുമുണ്ടായിരുന്നില്ല. എന്നാൽ ഒരു മാസം മുൻപു നടത്തിയ യുഎസ് സന്ദർശനത്തിൽ മുഖ്യമന്ത്രി വീണ്ടും സിൽവർലൈൻ സജീവമാക്കി. ഡൽഹിയിൽ സർക്കാരിന്റെ പ്രതിനിധി കെ.വി.തോമസ് നടത്തിയ ചില ഇടപെടലുകൾ ഇതിനു ധൈര്യം നൽകിയെന്നു കരുതണം. ഡൽഹിയിലെ നിർദേശപ്രകാരമാണു കെ.വി.തോമസ് ശ്രീധരന്റെ അടുത്തേക്കെത്തിയതും. ശ്രീധരന്റെ ബദൽനിർദേശം ചർച്ചയായതോടെ, ഒട്ടും മടിക്കാതെ ബിജെപി പിന്തുണയുമായെത്തുകയായിരുന്നു. ബദൽ നിർദേശം ശ്രീധരൻ നേരത്തേ മുന്നോട്ടുവച്ചതാണെന്നും റെയിൽവേ വിഷയത്തിൽ ശ്രീധരനാണു കേരളത്തിലെ ബിജെപിയുടെ മാർഗദർശിയെന്നുമാണു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ന്യായീകരിച്ചത്.

 

ഒരു പേജ് കുറിപ്പു മാത്രമുള്ള പദ്ധതിയെയാണ് വിശദാംശങ്ങളറിയുന്നതിനു മുൻപു ബിജെപി പിന്തുണച്ചത്.പുതിയ നിർദേശത്തോടു പഠിച്ചശേഷം മതി പ്രതികരണമെന്നാണു പ്രതിപക്ഷത്തിന്റെ സമീപനം. പുതിയ പദ്ധതിയിൽ ഭൂമിയേറ്റെടുക്കൽ കുറഞ്ഞേക്കാമെങ്കിലും സാമ്പത്തികബാധ്യത ഉയരുമെന്നാണു നിഗമനം.ഡൽഹിയിൽ ചില ധാരണകൾ രൂപപ്പെട്ടെന്ന സംശയവും പ്രതിപക്ഷം പങ്കുവയ്ക്കുന്നു. സിൽവർലൈൻ പദ്ധതിയിൽ കാര്യമായ മാറ്റം നിർദേശിക്കുന്ന മെട്രോമാൻ ഇ. ശ്രീധരന്റെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. സംസ്ഥാന സർക്കാർ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സിൽവർലൈൻ പദ്ധതി പ്രായോഗികമല്ലെന്നാണ് ഇതില്‍ പറയുന്നത്. നിലവിലെ പാതക്ക് സമാന്തരമായും ഭൂമിക്ക് മുകളിലൂടെയും പാത കൊണ്ടുപോകാനാണ് കെ. റെയിലിന്റെ നിർദേശം.

 

കേരളത്തില്‍ ഇത്രയും ഭൂമിയേറ്റെടുക്കൽ പ്രായോഗികമല്ല. ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. കെ റെയിലിന്റെ അലൈൻമെന്റിലും അപാകതയുണ്ട്. അതുകൊണ്ട് നിലവിലെ ഡി.പി.ആറില്‍ മാറ്റം വേണം. ആദ്യം സെമി ഹൈസ്പീഡ് ട്രെയിന്‍ നടപ്പാക്കുകയും പിന്നീട് ഹൈസ്പീഡിലേക്ക് മാറുകയും ​വേണമെന്നും റിപ്പോർട്ടില്‍ നിർദേശിക്കുന്നു.കെ സുരേന്ദ്രനും ഇതിനു പിന്നാലെ പിന്തുണ അറിയിച്ചു കൊണ്ട് വന്നതും എല്ലാം കൂട്ടി വായിക്കുമ്പോൾ ചെറിയൊരു സംശയം ഇല്ലാതെ ഇല്ല. യുവതലമുറയിലെ നല്ലൊരു ശതമാനം ആളുകളും ഇവിടുത്തെ രാഷ്ട്രീയക്കാരുടെ കയ്യിലിരിപ്പ് കൊണ്ട് നാട് വിട്ടോണ്ടിരിക്കുകയാണ്. പിന്നെ ആർക്കു വേണ്ടിട്ടാണാവോ ഇതൊക്ക പണിയുന്നത്.വികസനം നല്ലത് തന്നെ , പക്ഷെ കേരളം പോലൊരു കുഞ്ഞു സംസ്ഥാനത്ത് നാട്ടുകാരുടെ നെഞ്ചത്ത് കൂടി കേറി ചെയ്യരുത്. പ്രതിപക്ഷം ഇതൊന്നും കാണുന്നിലെ അതോ ശ്രീധരനെ വലിച്ചിട്ടാൽ വോട്ട് പോകും എന്ന പേടിയോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (10 minutes ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (19 minutes ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (29 minutes ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (39 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (49 minutes ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (1 hour ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (2 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (3 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (3 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (3 hours ago)

Malayali Vartha Recommends