ബസ്സില്‍ ഹാന്‍സ് വില്‍പന, കണ്ടക്ടര്‍ പോലീസ് പിടിയില്‍

ബസ്സില്‍ ഹാന്‍സ് വില്‍പന നടത്തിയ കണ്ടക്ടര്‍ പോലീസ് പിടിയിലായി. ബസ്സില്‍ കയറുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇയാള്‍ ഹാന്‍സ് വില്‍പന നടത്തിയിരുന്നത്. കണ്ടക്ടറെ കുറിച്ച് രഹസ്യമായി ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. പുന്നപ്ര സ്വദേശിനിയായ സുജാകിനെ(29)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് ഇയാളെ പിടികൂടുമ്പോല്‍ 1600 പുകയില പാക്കറ്റുകലാണ് ഇയാളുടെ കയ്യിലുണ്ടായിരുന്നത്. നിരോധിത ഉത്പനമായ ഹാന്‍സ് കൈവശം വച്ചതിനും വില്പനനടത്തിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























