പന്തീരാങ്കാവ് കൂടത്തുംപാറയിലെ ഒളവണ്ണ ടോൾ പ്ലാസയിൽ ചൊവ്വാഴ്ച മുതൽ ടോൾ പിരിക്കില്ല... പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ള താമസക്കാർക്ക് നൽകുന്ന ഒരു മാസത്തേക്കുള്ള പാസ് ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും

ദേശീയപാത-66 കോഴിക്കോട് ബൈപ്പാസിൽ പന്തീരാങ്കാവ് കൂടത്തുംപാറയിലെ ഒളവണ്ണ ടോൾ പ്ലാസയിൽ ചൊവ്വാഴ്ച മുതൽ ടോൾ പിരിക്കില്ല. നേരത്തെ ചൊവ്വാഴ്ച മുതൽ ടോൾ പിരിച്ചു തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം തീയതി മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു.
പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ള താമസക്കാർക്ക് നൽകുന്ന ഒരു മാസത്തേക്കുള്ള പാസ് ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. വാഹന ഉടമകൾ ആധാർ കാർഡുമായി വന്നാൽ ടോൾ പ്ലാസയുടെ കൗണ്ടറിൽനിന്ന് പാസ് ലഭിക്കും.
340 രൂപയുടെ പാസാണ് ലഭിക്കുക. പാസ് ഉപയോഗിച്ച് ഒരുമാസം എത്രതവണ വേണമെങ്കിലും യാത്ര നടത്തുകയും ചെയ്യാം. പാസ് എല്ലാ മാസങ്ങളിലും പുതുക്കേണ്ടതാണ്.
വാണിജ്യവാഹനങ്ങൾ അല്ലാത്തവയ്ക്ക് മാത്രമാണ് ഈ പാസ് ഉപയോഗിച്ചുള്ള ഇളവ് ലഭിക്കുക. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഹുലേ കൺസ്ട്രക്ഷൻസിനാണ് ടോൾ പ്ലാസയുടെ ചുമതലയുളളത്.
"
https://www.facebook.com/Malayalivartha



























