ഏഴു വർഷത്തിനു ശേഷം തടവുകാരുടെ വേതനത്തിൽ വർദ്ധനവ്

ജയിലുകളിലെ തടവുകാരുടെ വേതനം 7വർഷത്തിനു ശേഷം കൂട്ടി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ജയിൽ മേധാവിയുടെ ശുപാർശ അംഗീകരിച്ചാണിത്. സ്കിൽഡ് വിഭാഗത്തിൽ 620, സെമി സ്കിൽഡ് വിഭാഗത്തിൽ 560, അൺ സ്കിൽഡ് വിഭാഗത്തിൽ 530 എന്നിങ്ങനെയാണ് പുതുക്കിയ പ്രതിദിന വേതനം.
മരത്തിലെ കൊത്തുപണി, തയ്യൽ, നെയ്ത്ത് തുടങ്ങിയ അതിവിദഗ്ധ തൊഴിലുകൾ ചെയ്യുന്നവർക്കാണ് 620 രൂപ ശമ്പളം.
നിലവിൽ സ്കിൽഡ്- 152,സെമി സ്കിൽഡ്- 127, അൺസ്കിൽഡ്- 63 എന്നിങ്ങനെയാണ് വേതനം. ഇത്രയും വലിയ തുക കൂട്ടുന്നത് ആദ്യമാണ്. വേതനത്തിൽ 30ശതമാനം ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിലേക്ക് പിടിക്കും. കഠിനതടവിനു വിധിക്കപ്പെട്ടവർ നിർബന്ധമായും, അല്ലാത്തവർ താൽപര്യമനുസരിച്ചും ജോലി ചെയ്യേണ്ടതാണ്.
https://www.facebook.com/Malayalivartha
























