ആ വിളി അവസാനത്തതാണെന്ന് കരുതിയില്ല... മകളെ ഫോണിൽ വിളിച്ച് ഉടനെ വീട്ടിലെത്തുമെന്ന് പറഞ്ഞ അമ്മയും അച്ഛനുമെത്തിയത് വെള്ളപുതച്ച്... ആ കാഴ്ച കണ്ണീർക്കാഴ്ചയായി...

ആശ്വസിപ്പിക്കാനാവാതെ.... ഞങ്ങൾ കൂത്താട്ടുകുളം വരെയായി ഉടനെ വീട്ടിലെത്തും’’ ഭാര്യ അമ്പിളിയുടെ ഫോണിൽ നിന്ന് മകൾ ഗൗരിയെ സുരേഷ് കുമാർ രാവിലെ 10 മണിക്ക് വിളിച്ചു. അത് അച്ഛന്റെയും അമ്മയുടെയും അവസാനത്തെ ശബ്ദമായിരുന്നുവെന്ന് ഗൗരി അറിഞ്ഞില്ല. കുറവിലങ്ങാട് മോനിപ്പള്ളിക്കുസമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സുരേഷ് കുമാറിന്റെയും അമ്പിളിയുടെയും മകൾ ഗൗരി (21) നാടിന്റെ നൊമ്പരക്കാഴ്ചയായി.
ഗൗരിയുടെ സഹോദരൻ ഗോകുൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ചെറിയ സുഖമില്ലായ്മ വന്നതുകൊണ്ടാണ് ഗൗരി കുടുംബാംഗങ്ങളോടൊപ്പം ക്ഷേത്രദർശനത്തിനായി പോകാതിരുന്നത്.
രാവിലെ 11-ന് മകൾ തിരികെ അച്ഛനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അല്പസമയം കഴിഞ്ഞ് കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ നിന്നു ദുരന്തവാർത്തയുമായി ആ ഫോൺ വിളിയെത്തി. ഗായകനും ചിത്രകാരനും ധ്വനി മ്യൂസിക് എന്ന പേരിൽ ഗാനമേള ട്രൂപ്പും നടത്തുന്ന ആളാണ് സുരേഷ് കുമാർ, അനിമേഷൻ കോഴ്സ് പൂർത്തിയാക്കിയിരിക്കുകയാണ് ഗൗരി.
അതേസമയം എംസി റോഡിൽ മോനിപ്പള്ളി ആച്ചിക്കൽ ഭാഗത്ത് കെഎസ്ആർടിസി ബസിൽ, നിയന്ത്രണം വിട്ട കാറിടിച്ചാണ് ഏഴുവയസ്സുകാരനും അയൽവാസികളായ ദമ്പതിമാരും മരിച്ചത്
നീണ്ടൂർ ഓണംതുരുത്ത് കുറുപ്പുംപറമ്പിൽ, ചിത്രകാരനും ഗായകനുമായ കെ.കെ. സുരേഷ് കുമാർ (50), ഭാര്യ അമ്പിളി (40), ഇവരുടെ കുടുംബസുഹൃത്തും അയൽവാസിയുമായ കൊല്ലം കിളികൊല്ലൂർ വേണാട് നഗർ പാറശ്ശേരി തെക്കതിൽ സൂരജ് മുരുകാനന്ദന്റെയും രാഖിയുടെയും മകൻ അർജിത്ത് (7) എന്നിവരാണ് മരിച്ചത്.
സൂരജ് മുരുകാനന്ദൻ, രാഖി എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും മരിച്ച സുരേഷ് കുമാറിന്റെ മകൻ ഗോകുൽ എസ്.കുമാറിനെ(12) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്..
"
https://www.facebook.com/Malayalivartha



























