രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണസംഘം ഏഴു ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണസംഘം ഏഴു ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും.
തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. കൂടുതൽ തെളിവെടുപ്പ് നടത്തണമെന്നാണ് കസ്റ്റഡി അപേക്ഷയിലെ ആവശ്യം. എന്നാൽ തനിക്ക് ജാമ്യം നൽകണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വാദിക്കുന്നു. കുറ്റം നിലനിൽക്കുന്നതല്ലെന്നും പ്രതിഭാഗം വാദിക്കുന്നു.
ഇന്നലെ പുലർച്ചെയാണ് പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായത്. പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലില്‍ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്തത്. വനിതാ പോലീസ് ഉള്‍പ്പെടേയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12 മണിയോടെ എത്തുകയായിരുന്നു.
പുതിയ പരാതിയിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. ലൈംഗിക പീഡനം, ഗർഭചിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട് . പത്തനംതിട്ട തിരുവല്ല സ്വദേശിനിയാണ് പുതിയ പരാതി നൽകിയത്. രാഹുലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























