കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ എ.എസ്.ഐ ചികിത്സയിലിരിക്കെ മരിച്ചു

വീട്ടിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ പാണ്ഡേശ്വരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ചികിത്സക്കിടെ മരിച്ചു. കാസർകോട് കാവുഗോളി സ്വദേശി ഹരിശ്ചന്ദ്ര ബെറികെയാണ് (57) മരിച്ചത്.
കഴിഞ്ഞ മാസം 28ന് മംഗളൂരുവിലെ കെ.പി.ഐ.ടിക്ക് സമീപം വ്യാസനഗറിലെ വസതിയിലായിരുന്നു പൊള്ളലേറ്റത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha



























