എല്ലാം അവര്‍ തീരുമാനിക്കും...അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍ കീടനാശിനി ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനെ ചുമതലയില്‍ നിന്നും മറ്റി

മലയാളി വിഷം തന്നെ കഴിച്ചോളുക അല്ലെങ്കില്‍ തന്നത്താന്‍ കൃഷി ചെയ്യുക. മാര്‍ഗ്ഗം ഇതുമാത്രം.
എല്ലാം തീരുമാനിക്കുന്നത് മാഫിയകള്‍ തന്നെ സമ്മതിക്കാതെ സമ്മതിച്ച് അനുപമയും. പച്ചക്കറികളിലേയും മറ്റും കീടനാശിനി വിഷാംശ പരിശോധന നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്ന കേരള കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ഡോ. ബിജു തോമസ് മാത്യുവിനെ കേന്ദ്ര കീടനാശിനി പരിശോധനാ പദ്ധതിയുടെ മേധാവി സ്ഥാനത്തുനിന്ന് മാറ്റി എന്നതാണ് കീടനാശിനി മാഫിയയുടെ പ്രത്യക്ഷത്തിലുള്ള ഇടപെടലിന്റെ തെളിവായി മാറിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. പി.കെ. ചക്രബര്‍ത്തിയുടെ നിര്‍ദേശപ്രകാരമാണിത്.
കീടനാശിനി കമ്പനികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കേന്ദ്രത്തില്‍ നിന്ന് നടപടിയുണ്ടായത്. കേരളത്തിലേക്ക് പച്ചക്കറികള്‍ എത്തിക്കുന്ന തമിഴ്‌നാട് സര്‍ക്കാറും ഇക്കാര്യത്തില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ സംഥലം മാറ്റം പോലും ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ്. പത്ത് വര്‍ഷമായി കേന്ദ്ര പദ്ധതിക്ക് ധനസഹായം നല്‍കുന്ന ഏജന്‍സി എന്ന നിലയില്‍ കൗണ്‍സിലിന്റെ നിര്‍ദേശത്തിന് സര്‍വകലാശാല ബിജു തോമസിനെ മാറ്റാന്‍ വഴങ്ങുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അഖിലേന്ത്യ കീടനാശിനി പരിശോധനാ പദ്ധതി (ഓള്‍ ഇന്ത്യ നെറ്റ്‌വര്‍ക്ക് പ്രോജക്ട് ഓണ്‍ പെസ്റ്റിസൈഡ് റെസിഡ്യൂസ്)യുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സ്ഥാനത്തുനിന്നാണ് ഡോ. ബിജുവിനെ മാറ്റിയത്.
ആ ചുമതല അദ്ദേഹത്തിന്റെ ജൂനിയറായ മറ്റൊരു ശാസ്ത്രജ്ഞന് നല്‍കി. എന്നാല്‍, വകുപ്പിന്റേയും ലാബിന്റേയും ചുമതല ഡോ. ബിജുവിനു തന്നെയായിരിക്കുമെന്ന് കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര പദ്ധതിക്കു കീഴിലുള്ള കീടനാശിനി വിഷാംശ പരിശോധനാ റിപ്പോര്‍ട്ടുകള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കാന്‍ സര്‍വകാശാലയ്ക്ക് നേരത്തേ അനുവാദമുണ്ടായിരുന്നില്ല. ഈ അവസ്ഥ മനസ്സിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ 2013ല്‍ പരിശോധനയ്ക്കായി പ്രത്യേക ഫണ്ട് അനുവദിച്ചു. സര്‍വകലാശാല മൂന്ന് മാസം കൂടുമ്പോള്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാനും തുടങ്ങി.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടേക്ക് കൊണ്ടുവരുന്ന പച്ചക്കറികളിലും പഴങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും അനുവദിക്കപ്പെട്ടതിലും പല മടങ്ങ് കീടനാശിനി വിഷാംശമുണ്ടെന്ന് അങ്ങനെയാണ് ജനം അറിഞ്ഞത്. ഇതിനെത്തുടര്‍ന്ന് ഉപയോഗം കുറഞ്ഞു. കുറച്ചെങ്കിലും കൃഷി ചെയ്യാനും തുടങ്ങി. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ കീടനാശിനി കമ്പനികളുടെ കൂട്ടായ്മയായ ക്രോപ്പ് കെയര്‍ ഫെഡറേഷന്‍ പരിശോധനകള്‍ക്കെതിരെ രംഗത്തുവരുന്നത്.
പരിശോധനാ ഫലം പ്രസിദ്ധീകരിച്ചതിന്റേയും മറ്റും പേരില്‍ കാര്‍ഷിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍, സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ തുടങ്ങിയവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഡോ. ബിജുവിനെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് അധികൃതര്‍ വിളിപ്പിച്ചിരുന്നു.
നേരത്തെ വിഷപച്ചക്കറിക്കെതിരെ നടപടി കൈക്കൊണ്ട അനുമപ ഐഎഎസിനെതിനെ നിയമനടപടികളുമായി കീടനാശിനി കമ്പനികള്‍ രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടിലെ വിഷപച്ചക്കറിക്ക് എതിരെ രംഗത്ത് വന്നത് അനുപമയായിരുന്നു. കീടനാശിനി പ്രയോഗത്തിന്റെ ദുരന്തം ജനങ്ങളിലേക്ക് എത്തിക്ക് അനുപമയ്ക്കായി. ഇതോടെ മലയാളി തന്നെ മട്ടുപാവ് കൃഷിയുമായി സജീവമായി. മാഫിയകളാണ് കാര്യങ്ങള്‍ എല്ലാം തീരുമാനിക്കുന്നത് ആരെന്തുപറഞ്ഞാലും കാരണം അത്രക്ക് പിടിയാണ് അവര്‍ക്ക് എല്ലായിടത്തും. കടുത്ത നടപടി എടുക്കുന്നവരെയെല്ലാം അവര്‍ മൂലക്കിരുത്തി നിശബ്ദരാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























