മുല്ലപ്പെരിയാര്‍;നാല് ഷട്ടറുകള്‍ തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നാല് ഷട്ടറുകള്‍ തുറന്നു. മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ ഇടുക്കി ഡാമിലേക്കാണ് ഷട്ടറുകള്‍ തുറന്ന് വിട്ടിരിക്കുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.7 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. 800 ഘനയടി ജലമാണ് ഇടുക്കി ഡാമിലേക്ക് ഒഴുകുക. പെരിയാര്‍ തീരവാസികള്‍ക്ക് ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എണ്ണൂറ് ഘനയടി ജലമാണ് ഇപ്പോള്‍ പെരിയാറിലൂടെ പോകുന്നത്. തമിഴ്‌നാടും കേരളവും കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സീപ്പേജ് വെള്ളത്തിന്റെ അളവിലും റെക്കാഡ് വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. മിനിട്ടില്‍ 161 ലിറ്റര്‍ വെള്ളം അണക്കെട്ടിന്റെ ഗ്യാലറിയിലൂടെ ഒലിച്ചിറങ്ങുന്നുണ്ടെന്ന് ഉപസമിതി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇപ്പോള്‍ സെക്കന്‍ഡില്‍ 3200 ഘനയടി ജലം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഓരോ സെക്കന്‍ഡിലും എത്ര അളവ് വെള്ളം ഗ്യാലറിയിലൂടെ ഒഴുകിയെത്തുന്നു എന്ന് കണക്കുകൂട്ടിയാണ് അണക്കെട്ടിന്റെ ബലക്ഷയം തീരുമാനിക്കുന്നത്.
അതേസമയം ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് തമിഴ് മക്കള്‍ കൂട്ടം ഓര്‍ഗനൈസര്‍ അന്‍വര്‍ ബാലശിങ്കം 27ന് തേനിയില്‍ റോഡ് ഉപരോധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























