പി വി ജോണിന്റെ ആത്മഹത്യ: നടപടി താഴേക്കിടയില്‍ മാത്രം, പരാതിയറിയിച്ച് കടുംബം

വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി ആയിരുന്ന പി വി ജോണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വയനാട് ഡിസിസിയില്‍ അച്ചടക്ക നടപടി. ഡിസിസി സെക്രട്ടറി സില്‍വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വയനാട് ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസിന്റെ നടപടികളിലും കെപിസിസി അതൃപ്തി രേഖപ്പെടുത്തി. നാല് പ്രാദേശിക നേതാക്കളെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.
അഡ്വ.ജോസ് കുമ്പക്കല്‍, ലേഖാ രാജീവന്‍, പി വി ജോസ്, പി വി രാജന്‍ മാസ്റ്റര്‍ എന്നിവരെയാണ് പുറത്താക്കിയത്. മുന്‍ ഡിസിഡി പ്രസിഡന്റ് പി വി ബാലചന്ദ്രന്റെ നടപടിയിലും അതൃപ്തിയുണ്ട്. പി എം സുരേഷ് ബാബു കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെപിസിസിയുടെ നടപടി.
അച്ചടക്ക നടപടിക്കെതിരെ ജോണിന്റെ കുടുംബം രംഗത്തെത്തി. കെ.പി.സി.സിയുടെ അച്ചടക്ക നടപടി താഴേക്കിടയില്‍ ഉള്ളവര്‍ക്കെതിരെ മാത്രമെന്ന് ജോണിന്റെ മകന്‍ വര്‍ഗീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുള്ള വയനാട് ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസിനെതിരെ നടപടി സ്വീകരിച്ചില്ല. ആരോപണ വിധേയനായ പൗലോസിനെ പുറത്താക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ചയാണ് കെ.പി.സി.സി അച്ചടക്ക നടപടി സ്വീകരിച്ചത്. ഡി.സി.സി സെക്രട്ടറി സില്‍വി തോമസ്, അഡ്വ. ജോസ് കുമ്പക്കല്‍, ലേഖാ രാജീവന്‍, പി.വി. ജോസ്, പി.വി. രാജന്‍ മാസ്റ്റര്‍ എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ഡി.സി.സി പ്രസിഡന്റ് കെ.എല്‍. പൗലോസ് പി.വി. ജോണിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ കെ.പി.സി.സി അസംതൃപ്തി രേഖപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha



























