ബാര്‍ കോഴക്കേസ് തുടരന്വേഷണം നീട്ടരുത്, അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും മാണി, മാണിക്ക് പകരം പുതിയ മന്ത്രിയെ വേണ്ട

ബാര്‍ കോഴക്കേസിന്റെ തുടരന്വേഷണം നീട്ടരുതെന്നും എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി. അന്വേഷണത്തെ ഭയപ്പെടുന്നില്ല. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കെ.എം.മാണിക്ക് പകരം തല്‍ക്കാലം പുതിയ മന്ത്രിയെ വേ ണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) തീരുമാനിച്ചു.
മന്ത്രിസ്ഥാനം തല്‍ക്കാലം ആവശ്യപ്പെടേണ്ടതില്ലെന്ന് സ്റ്റിയറിങ് കമ്മിറ്റിയിലാണ് തീരുമാനമായത്. കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് മാണി ഗ്രൂപ്പ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കേസ് അവസാനിപ്പിച്ച് മാണി മന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ സ്റ്റിയറിങ് കമ്മിറ്റിയില്‍ ജോസഫ് ഗ്രൂപ്പ് മൗനം പാലിച്ചത് ശ്രദ്ധേയമായി. ബാര്‍കോഴ ആരോപണത്തില്‍ ബാബുവിന്റെ വേദനകൂടി താന്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് നേരത്തെ കോട്ടയം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ മാണി പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























