മാവോയിസ്റ്റുകളെ നേരിടാന്‍ ആദിവാസികളെ പോലീസില്‍ നിയമിക്കും, പി.എസ്.സി വഴി സ്‌പെഷ്യല്‍ റിക്രൂട്ടിമെന്റ് നടത്തുമെന്ന് ചെന്നിത്തല

മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ജില്ലകളില്‍ നക്‌സലുകളെ നേരിടാന്‍ ആദിവാസികളായ യുവതീയുവാക്കള്‍ക്ക് പോലീസില്‍ നിയമനം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പി.എസ്.സി വഴി സ്‌പെഷ്യല്‍ റിക്രൂട്ടിമെന്റ് നടത്തിയാവും റെഗുലര്‍ തസ്തികകള്‍ സൃഷ്ടിക്കുകയെന്നും മന്ത്രി അറിയിച്ചു. വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ആദിവാസി യുവതി യുവാക്കള്‍ക്കായാണ് പി.എസ്. സി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.
ആദ്യഘട്ടത്തില്‍ 75 ആദിവാസി യുവതി യുവാക്കള്‍ക്കാണ് ഇത്തരത്തില്‍ നിയമനം ലഭിക്കുക. ഈ മേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യം ഫലപ്രദമായി നേരിടുന്നതിന് ഇത്തരം നിയമനങ്ങള്‍ സഹായിക്കുമെന്ന സെക്രട്ടറിതല കമ്മിറ്റി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























