ദയാബായിയെ അപമാനിച്ച് ഇറക്കി വിട്ട സംഭവത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ ഖേദം പ്രകടിപ്പിച്ചു

പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ദയാബായിയെ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്ന് ജീവനക്കാര്‍ അപമാനിച്ച് ഇറക്കിവിട്ട സംഭവത്തില്‍ ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. ഉത്തവാദികളായ ബസ് ജീവനക്കാര്‍ക്കെതിരായ ശിക്ഷാ നടപടി ഉണ്ടാകും. സംസ്ഥാനത്ത് ഇങ്ങനെ ഒരു സംഭവം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് മന്ത്രി പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായ റിപ്പോര്‍ട്ട് നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ആന്റണി ചാക്കോ വിജിലന്‍സ് വിഭാഗത്തോട് ആവശ്യപ്പെട്ടു. ശനിയാഴ്ച വൈകീട്ട് തൃശ്ശൂരില്‍ നിന്ന് ആലുവയിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് ദയാബായിക്ക് മോശം അനുഭവം നേരിട്ടത്.
ഫാ. വടക്കന്‍ മെമ്മോറിയല്‍ പുരസ്‌കാരം സ്വീകരിക്കാന്‍ തൃശ്ശൂരിലെത്തിയ ദയാബായി പാവറട്ടിയിലെ സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്ക് ക്ലാസെടുക്കാന്‍ പോയിരുന്നു. തുടര്‍ന്ന് രണ്ട് പോലീസുകാര്‍ ചേര്‍ന്നാണ് അവരെ ബസ്സില്‍ കയറ്റി ആലുവയിലേക്ക് യാത്രയാക്കിയത്. ആലുവ ബസ് സ്റ്റാന്‍ഡ് എത്താറായോ എന്ന് ഡ്രൈവറോട് ചോദിച്ചതോടെയാണ് മോശമായ പെരുമാറ്റം ആദ്യമുണ്ടായത്. കണ്ടക്ടര്‍ അടുത്തെത്തിയപ്പോള്‍ അദ്ദേഹത്തോടും സ്ഥലം ചോദിച്ചു.
എന്നാല്‍, ബസ് സ്റ്റാന്‍ഡിന് മുമ്പുള്ള സ്‌റ്റോപ്പില്‍ ഇറങ്ങണമെന്ന് ഭീഷണി സ്വരത്തില്‍ ആവശ്യപ്പെടുകയും മോശം പദപ്രയോഗം നടത്തുകയുമാണ് കണ്ടക്ടര്‍ ചെയ്തത്. ദയാബായിയെ ആലുവ ബസ് സ്റ്റാന്‍ഡില്‍ ഇറക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും ജീവനക്കാര്‍ ചെവിക്കൊണ്ടില്ല. ബസ് നിര്‍ത്തി അവരെ ഇറക്കിവിട്ടു. തന്റെ ലളിത വസ്ത്രധാരണം കണ്ടാണോ ഇങ്ങനെ പെരുമാറുന്നതെന്ന് ദയാബായി ചോദിച്ചു. അപ്പോഴും വളരെ മോശമായ മറുപടിയാണ് കണ്ടക്ടറും ഡ്രൈവറും പറഞ്ഞത്. മദ്ധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ 50 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന മലയാളി സാമൂഹ്യ പ്രവര്‍ത്തകയാണ് ദയാബായിയെന്ന മേഴ്‌സി മാത്യു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























