ലൈഫ് മിഷൻ കോഴ കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി; സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരം ഓഗസ്റ്റ് ആദ്യ വാരത്തേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്

ലൈഫ് മിഷൻ കോഴ കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും കോടതി മാറ്റി വച്ചിരിക്കുകയാണ്. സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആദ്യ വാരം പരിഗണിക്കാൻ വേണ്ടിയിട്ടാണ് കോടതി മാറ്റിയിരിക്കുന്നത്.
നമുക്കറിയാം അദ്ദേഹം നിരന്തരമായി ജാമ്യത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് പലപ്രാവശ്യം കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഓഗസ്റ്റിലേക്ക് മാറ്റിവച്ചിരിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. അതിനർത്ഥം എം ശിവശങ്കർ വീണ്ടും ഓഗസ്റ്സ്റ്റ് വരെ ജയിലിൽ തുടരും എന്ന് തന്നെയാണ്.
അതേസമയം ഈ ഇടയ്ക്കായിരുന്നു ഇടക്കാല ജാമ്യം വേണമെന്ന ആവശ്യത്തിൽ നിന്നും ലൈഫ് മിഷൻ കോഴ കേസ് പ്രതി എം ശിവശങ്കർ പിന്നോട്ട് പോയത് . ഹൈക്കോടതിയിൽ നൽകിയ ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചിരുന്നു അദ്ദേഹം. ജാമ്യാപേക്ഷ പിൻവലിക്കാൻ ഒരു കാരണമുണ്ട്, അതായത് , ഹർജിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു . ഇതോടെയാണ് ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചത്. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹരജി പരിഗണിച്ചത്.
https://www.facebook.com/Malayalivartha


























