സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് തയ്യാറാകാത്തത് എന്ത് കൊണ്ടാണ്? സ്വകാര്യ ആശുപത്രിയില്‍ ചികത്സക്ക് വിധേയനാകാന്‍ അനുവദിക്കണമെന്ന ശിവശങ്കറിന്റെ ആവശ്യത്തെ എതിര്‍ത്ത് ഇ.ഡിക്കുവേണ്ടി ഹാജരായ സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത

ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇടക്കാല ജാമ്യം തേടി സമര്‍പ്പിച്ച ഹര്‍ജി ഓഗസ്റ്റ് രണ്ടിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിയിരിക്കുകയാണ് . ഈ കേസ് പരിഗണിക്കുന്നതിനിടയിൽ നിർണായകമായ ചില ചോദ്യങ്ങൾ സുപ്രീംകോടതി ഉന്നയിച്ചിരിക്കുകയാണ്.
സ്വകാര്യ ആശുപത്രിയില്‍ ചികത്സക്ക് വിധേയനാകാന്‍ അനുവദിക്കണമെന്ന ശിവശങ്കറിന്റെ ആവശ്യത്തെ ഇ.ഡിക്കുവേണ്ടി ഹാജരായ സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശക്തമായി എതിര്‍ത്തു കൊണ്ടാണ് നിർണായകമായ ചോദ്യങ്ങൾ ഉയന്നയിച്ചിരിക്കുന്നത് . സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് തയ്യാറാകാത്തത് എന്ത് കൊണ്ടാണെന്ന് സുപ്രീം കോടതി ചോദിച്ചു. വളരെ പ്രധാനമായ ചോദ്യം തന്നെയാണ് സുപ്രീംകോടതി ഈ വിഷയത്തിൽ ഉന്നയിച്ചിരിക്കുന്നത്.
അടിയന്തിര ചിക്ത്‌സയ്ക്ക് വിധേയനാകാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എം ശിവശങ്കര്‍ സുപ്രീം കോടതിയിൽ ഹർജി നൽകിയത് . പക്ഷേ വളരെ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ് അദ്ദേഹത്തിന്. ശിവശങ്കറിന്റെ ആവശ്യത്തില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയിൽ വ്യക്തമാക്കി .
കൂടുതല്‍ സമയം തേടിയിരിക്കുന്നത് , ശിവശങ്കറിന്റെ ആരോഗ്യ സ്ഥിതിയും, ചികിത്സയും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിട്ടാണ് .ശിവശങ്കറിന് കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യുറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സ കിട്ടുമെന്നാണ് ഇ.ഡി ഉന്നയിക്കുന്ന വാദം. തങ്ങള്‍ ഉദ്ദേശിക്കുന്ന ചികിത്സ സ്വകാര്യ ആശുപത്രിയില്‍ മാത്രമേ ഉള്ളുവെന്നാണ് ശിവശങ്കർ ഉന്നയിക്കുന്ന പ്രധാന വാദം. എം ശിവശങ്കറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഭിഭാഷകന്‍ മനു ശ്രീനാഥ് എന്നിവരാണ് ഹാജരായത്.
https://www.facebook.com/Malayalivartha


























