മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു. 49 ദിവസം മാത്രം പ്രായമുള്ള ആണ്‍ കുഞ്ഞാണ് മരിച്ചത്. പയ്യന്നൂര്‍ നഗരസഭയിലെ കണ്ടങ്കാളി മാവിച്ചേരിയിലെ കാവേരി നിലയത്തില്‍ താമസിക്കുന്ന സതീഷ് രാധിക ദമ്പതികളുടെ ഇരട്ടകുട്ടികളില്‍ ഒരാളാണ് മരിച്ചത്.
ഇന്ന് രാവിലെ അഞ്ച് മണിയോടെ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിയാരത്തെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























