Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും വാങ്ങി മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ തുറന്നുവിട്ട ചീറ്റകളില്‍ ഏഴെണ്ണം ഇതോടകം ചത്തു; വിദേശികളായ ആ ചീറ്റകള്‍ ഇന്ത്യന്‍ കാടുകളില്‍ വാഴില്ലെന്ന് ഉറപ്പ്; വില്ലനായത് കഴുത്തില്‍ അണിയിച്ച റേഡിയോ കോളര്‍ ?

19 JULY 2023 06:09 PM IST
മലയാളി വാര്‍ത്ത

വിദേശികളായ ആ ചീറ്റകള്‍ ഇന്ത്യന്‍ കാടുകളില്‍ വാഴില്ലെന്ന് ഉറപ്പായിരിക്കുന്നു. നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും വാങ്ങി മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ തുറന്നുവിട്ട ചീറ്റകളില്‍ ഏഴെണ്ണം ഇതോടകം ചത്തു. ശേഷിക്കുന്നവയും ചാകാനുള്ള സാധ്യതയേറെയതോടെ ആകെ കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് ആകെ അങ്കലാപ്പിലായിരിക്കുന്നു. അരിക്കൊമ്പനുമേല്‍ പിടിപ്പിച്ച മാതിരിയുള്ള റേഡിയോ കോളര്‍ കഴുത്തില്‍ അണിയിച്ചാണ് ചീറ്റകളെ കുനോ ദേശീയോദ്യാനത്തില്‍ തുറന്നു വിട്ടത്.

റേഡിയോ കോളറില്‍ നിന്നുള്ള അണുബാധയാകാം ചീറ്റകളുടെ അന്തകനായതെന്നാണ് കേന്ദ്ര വനം വകുപ്പിന്റെ നിഗമനം. ഇനിയുള്ള ഓരോ ദിവസവും ചീറ്റകളുടെ ആരോഗ്യനില നിരീക്ഷിത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ആഫ്രിക്കന്‍ ചീറ്റകള്‍ ഇന്ത്യന്‍ കാടുകളിലെ കാലാവസ്ഥയോട് ഇണങ്ങിപ്പോകില്ലെന്നതാണ് അടിസ്ഥാന പ്രശ്മമായിരിക്കുന്നത്.

മധ്യപ്രദേശില്‍ മാറിമാറിവരുന്ന പെരുമഴയും കൊടുംചൂടും കൊടുംതണുപ്പും സഹിക്കാന്‍ ആഫ്രിക്കന്‍ ചീറ്റകള്‍ക്ക് സാധിക്കാതെ വന്നതാണ് കൂട്ടച്ചാകലിന് കാരണമായതെന്ന് ഒരു വിഭാഗം പറയുന്നു. അതല്ല പോഷകാഹാരത്തിന്റെ കുറവും ഇര പിടിക്കാനുള്ള പ്രാപ്തിക്കുറവുമാകാം കാരണെന്ന് മറ്റു ചിലര്‍ വിലയിരുത്തുന്നു. വിദേശത്തുനിന്ന് വിമാനത്തിലെത്തിച്ച ചീറ്റകള്‍കളുടെ രോഗാവസ്ഥ മാത്രമല്ല തുറന്നുവിട്ട ചീറ്റകള്‍ പരസ്പരം പോരടിക്കുന്നതും പരിക്കേല്‍ക്കുന്നതും എന്തുകൊണ്ടാണെന്ന് വനംവകുപ്പിന് മനസിലാകുന്നില്ല.

ഇണകളെ വനത്തില്‍ തുറന്നുവിട്ടിട്ടും ഇവയൊന്നും ഇണചേരുകയോ നിശ്ചിതവേളകളില്‍ പ്രസവിക്കുകയോ ചെയ്യുന്നില്ലെന്നതിനാല്‍ ചീറ്റാ പരിക്ഷണം നിറുത്തിവയ്ക്കാനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദി വനപാലക വേഷം അണിഞ്ഞ് ആഘോഷത്തോടെ തുറന്നുവിട്ട ചീറ്റകളാണ് ഇതോടകം ചത്തുപോയത്. കരയിലെ ഏറ്റവും വേഗം കൂടിയ കാട്ടുമൃഗമായ ചീറ്റകളുടെ വംശം ഇന്ത്യയില്‍ അന്യംനിന്ന സാഹചര്യത്തിലാണ് ആഫ്രിക്കയില്‍ നിന്ന് നയതന്ത്രബന്ധത്തിന്റെ തണലില്‍ ചീറ്റകളെ എത്തിക്കാന്‍ കരാറായത്.

ചീറ്റകള്‍ അകാലത്തില്‍ ചത്തുകൊണ്ടിരിക്കെയും ചീറ്റപ്പുലികളെ മാറ്റി സ്ഥാപിക്കില്ലെന്നാണ് കേന്ദ്ര വനം മന്ത്രി ഭൂപേന്ദര്‍ യാദവ് പ്രഖ്യാപിച്ചിരിക്കുന്നത്. ചീറ്റപ്പുലി പദ്ധതിയില്‍ ചില വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ അഭിപ്രായപ്രകടനമുണ്ടായിരിക്കുന്നത്ച. ചീറ്റയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സെപ്റ്റിസീമിയയാണ് ചീറ്റകളുടെ മരണത്തിന് കാരണമെന്ന് എന്‍ടിസിഎ രൂപീകരിച്ച ചീറ്റ മോണിറ്ററിംഗ് കമ്മിറ്റി മേധാവി രാജേഷ് ഗോപാല്‍ വ്യക്തമാക്കുന്നു.

അങ്ങനെയെങ്കില്‍ റേഡിയോ കോളര്‍ എങ്ങനെ അണുവിമുക്തമാക്കുന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് വ്യക്തമായ ധാരണകളില്ല. ചീറ്റകളെ മയക്കുവെടി വച്ചാല്‍ അവ വേഗം ചത്തൊടുമെന്ന സാഹചര്യത്തില്‍ റേഡിയോ കോളര്‍ തിരികെയെടുത്ത് അണുവിമുക്തമാക്കുക പ്രായോഗികമല്ല. കുനോ ദേശീയോദ്യാനത്തിനു സമീപം താമസിക്കുന്ന ആദിവാസികള്‍ ചീറ്റകളുടെ വരവോടെ നിലവില്‍ ആശങ്കയിലാണ്.

ജനവാസ കേന്ദ്രത്തിലേക്ക് ചീറ്റകള്‍ കടന്നുവന്ന ഗോത്രവാസികളെ ആക്രമിക്കുമോ എന്നതിലാണ് ആശങ്ക. ആ സാഹചര്യത്തില്‍ റേഡിയോ കോളര്‍ നീക്കം ചെയ്യുകയെന്നത് ഒരിക്കലും സുരക്ഷിതവും പ്രായോഗികവുമല്ല. ചീറ്റകള്‍ വനാതിര്‍ത്തിയെ സമീപിക്കുമ്പോള്‍ റേഡിയോ കോളറില്‍ നിന്നുള്ള സന്ദേശം കൃത്യമായി വനപാലകര്‍ നിരീക്ഷിക്കുകയും ദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.

ചീറ്റകള്‍ ഒന്നോന്നായി ചത്തുകൊണ്ടിരിക്കെ മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലെ ചീറ്റപ്പുലികള്‍ തുടരുമെന്നും പദ്ധതി വിജയിക്കുമെന്നുമാണ് മന്ത്രി ഭൂപേന്ദര്‍ യാദവ് പറയുന്നത്. റേഡിയോ കോളര്‍ മൂലമുണ്ടാകുന്ന അണുബാധ മൂലമുണ്ടാകുന്ന ചില സമീപകാല മരണങ്ങള്‍ വളരെ അസാധാരണമാണെങ്കിലും രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയില്‍ വന്യജീവി സംരക്ഷണത്തില്‍ കോളര്‍ ഉപയോഗിച്ചുവരുന്നു. ഈ നിലയില്‍ റേഡിയോ കോളറും അണുബാധയുമാണ് ചീറ്റകളുടെ അന്തകനെന്ന് നിരീക്ഷണം പൂര്‍ണമായി ശരിയാകാനിടയില്ല.

വ്യതിയാനങ്ങളും ഈര്‍പ്പമുള്ള കാലാവസ്ഥയും റേഡിയോ കോളര്‍ ഉപയോഗത്തില്‍ നിന്ന് അണുബാധയ്ക്ക് കാരണമാകുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഈ ആഴ്ചയില്‍ മാത്രം മധ്യപ്രദേശില്‍ രണ്ട് ആണ്‍ ചീറ്റകള്‍ ചത്തതിന് പിന്നിലെ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമേ വ്യക്തമാവുകയുള്ളു.

നനവുള്ള സാഹചര്യങ്ങള്‍ റേഡിയോ കോളറുകളില്‍ അണുബാധയുണ്ടാക്കുന്നുവെന്നും ഒരുപക്ഷെ അതാവാം ചീറ്റകളുടെ മരണത്തിന് കാരണമായതെന്നും ദക്ഷിണാഫ്രിക്കന്‍ ചീറ്റ മെറ്റാപോപ്പുലേഷന്‍ വിദഗ്ധര്‍ പറയുന്നു. ചീറ്റകള്‍ക്ക് ദഹനക്കേടും ഉദരസംബന്ധമായ രോഗങ്ങളും ബാധിച്ചിട്ടുണ്ടാകുമെന്നും ചിലര്‍ വിലയിരുത്തുന്നു. അഞ്ച് ആണ്‍ചീറ്റകളെയും മൂന്ന് പെണ്‍ചീറ്റകളെയുമാണ് രണ്ടു ഘട്ടമായി കുനോ കാടുകളില്‍ തുറന്നുവിട്ടത്. പന്ത്രണ്ടു വയസുവരെ ശരാശരി ആയുസുള്ള ജീവികളാണ് ചീറ്റകള്‍.

     

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (25 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (49 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (1 hour ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends