ലഹരി മാഫിയ ഒരു ഇരുപത്തിരണ്ട് വയസ്സുള്ള യുവാവിനെ, ഡി വൈ എഫ് ഐ സഖാവിനെ കൊലപ്പെടുത്തി; രാഷ്ട്രീയ കൊലപാതകം അല്ലാത്തത് കൊണ്ടും ലഹരി മാഫിയ കൊന്നത് കൊണ്ടുമാവും ഇടതിടങ്ങളിൽ ഒന്നും ഈ ദാരുണ സംഭവത്തെ പ്രതി വലിയ അനക്കം ഉണ്ടാവാത്തത്; പൊട്ടിത്തെറിച്ച് അഞ്ജു പാർവതി പ്രഭീഷ്

തലശ്ശേരിയിൽ ലഹരി മാഫിയയുടെ ഇടപെടലിനെ ചോദ്യം ചെയ്തതിൻ്റെ വൈരാഗൃത്തിൽ രണ്ട് പച്ച മനുഷ്യരെ , രാഷ്ട്രീയപരമായ ഭാഷയിൽ പറഞ്ഞാൽ രണ്ട് സഖാക്കന്മാരെ തിരക്കേറിയ ഒരു പ്രദേശത്ത് വച്ച് പട്ടാപ്പകൽ ആളുകള്‍ നോക്കി നില്‍ക്കെ ദാരുണമായി കൊന്നിട്ട് അധികം നാളായിട്ട് ഇല്ല. ഇന്നലെ കായം കുളത്തും സമാനമായ ഒരു സംഭവം നടന്നു. ലഹരി മാഫിയ ഒരു ഇരുപത്തിരണ്ട് വയസ്സുള്ള യുവാവിനെ, ഡി വൈ എഫ് ഐ സഖാവിനെ കൊലപ്പെടുത്തി. നഷ്ടം ആർക്ക്? പൊട്ടിത്തെറിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
തലശ്ശേരിയിൽ ലഹരി മാഫിയയുടെ ഇടപെടലിനെ ചോദ്യം ചെയ്തതിൻ്റെ വൈരാഗൃത്തിൽ രണ്ട് പച്ച മനുഷ്യരെ , രാഷ്ട്രീയപരമായ ഭാഷയിൽ പറഞ്ഞാൽ രണ്ട് സഖാക്കന്മാരെ തിരക്കേറിയ ഒരു പ്രദേശത്ത് വച്ച് പട്ടാപ്പകൽ ആളുകള്‍ നോക്കി നില്‍ക്കെ ദാരുണമായി കൊന്നിട്ട് അധികം നാളായിട്ട് ഇല്ല. ഇന്നലെ കായം കുളത്തും സമാനമായ ഒരു സംഭവം നടന്നു. ലഹരി മാഫിയ ഒരു ഇരുപത്തിരണ്ട് വയസ്സുള്ള യുവാവിനെ, ഡി വൈ എഫ് ഐ സഖാവിനെ കൊലപ്പെടുത്തി. നഷ്ടം ആർക്ക്? കൊലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മാത്രം.
രാഷ്ട്രീയ കൊലപാതകം അല്ലാത്തത് കൊണ്ടും ലഹരി മാഫിയ കൊന്നത് കൊണ്ടുമാവും ഇടതിടങ്ങളിൽ ഒന്നും ഈ ദാരുണ സംഭവത്തെ പ്രതി വലിയ അനക്കം ഉണ്ടാവാത്തത്. ഈ ഭരണത്തിനു കീഴേ വളർന്നു പന്തലിച്ച വികസനം ഉണ്ടായ ഒരേ ഒരു മേഖല " ലഹരി മാഫിയ " മാത്രമാണ്. വെട്ടേറ്റു മരണപ്പെട്ടവരുടെ രാഷ്ട്രീയം ഉറക്കെ പറയുന്നവർ വെട്ടിയവരുടെ രാഷ്ട്രീയത്തെ കുറിച്ച് പറയാൻ കൂടി ധൈര്യം കാണിക്കണം. ബാക്കി എന്തിലും വെട്ടുന്നവൻ്റെ രാഷ്ട്രീയം ചികയുന്ന സഖാക്കൾ ഈ വിഷയത്തിൽ മൗനം കാണിക്കുമ്പോൾ തന്നെ ഉത്തരം വ്യക്തം !
ആഭ്യന്തരം ആഭാസമായ ഈ ഭരണകാലത്ത് ലഹരി മാഫിയ പൂണ്ട് വിളയാടുകയാണ് ഇവിടെ. കൊറോണയെ തുരത്താൻ കാണിച്ചുവെന്ന തരത്തിൽ ഇവിടെ പി.ആർ വർക്കുകൾക്ക് പൊടിച്ച പണത്തിൻ്റെയും ആത്മാർത്ഥതയുടെയും ലക്ഷത്തിലൊരംശം എങ്കിലും ലഹരി മാഫിയയെ അമർച്ച ചെയ്യാൻ ഈ ഭരണകൂടം ശ്രമിച്ചിരുന്നുവെങ്കിൽ ഈ നാട് ഇത്രമേൽ ലഹരിക്ക് അടിപ്പെടില്ലായിരുന്നു.
പുരോഗമനം ലഹരി മാഫിയയുടെ രൂപത്തിൽ പടർന്നുപ്പന്തലിക്കുന്നതിന് ദിനംപ്രതി കേരളം സാക്ഷിയാകുന്നുണ്ട്. നവോത്ഥാനം പുകച്ചുരുളുകളായി യുവത്വങ്ങൾക്ക് മേലെ പാറിപ്പടരുന്നുണ്ട് കാമ്പസുകളിലും എന്തിന് സ്കൂളുകളിൽ പോലും. ലഹരിമാഫിയയ്ക്ക് വെള്ളവും വളവും നല്കി ഊട്ടി വളർത്തിയ അതെ ഇടങ്ങളിൽ തന്നെ ഇന്ന് അവർ കാലന്റെ വേഷം കെട്ടി ജീവൻ എടുത്ത് തുടങ്ങിയിരിക്കുന്നു.
https://www.facebook.com/Malayalivartha


























