അവസാന യാത്രയിലും ജീവിച്ചിരുന്നപ്പോഴും ഇത്രയും വലിയ ആൾക്കൂട്ട വലയം തീർക്കാൻ കഴിയുന്ന രാഷ്ട്രീയ നേതാക്കൾ വിരളമാണ് എന്നല്ല അപൂർവ്വമാണ്; സ്കൂൾ കോളേജ് കാലത്തെ രാഷ്ട്രീയ ജീവിതം ഇന്ത്യൻ നാഷണൽ കോൺഗ്രസിനോപ്പമാവാൻ പ്രചോദനമായ മനുഷ്യരിൽ ഒരാൾ; വികാര നിർഭരമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി

അവസാന യാത്രയിലും ജീവിച്ചിരുന്നപ്പോഴും ഇത്രയും വലിയ ആൾക്കൂട്ട വലയം തീർക്കാൻ കഴിയുന്ന രാഷ്ട്രീയ നേതാക്കൾ വിരളമാണ് എന്നല്ല.. അപൂർവ്വമാണ്.... അത്യപൂർവ്വം... സ്കൂൾ കോളേജ് കാലത്തെ രാഷ്ട്രീയ ജീവിതം ഇന്ത്യൻ നാഷണൽ കോൺഗ്രസിനോപ്പമാവാൻ പ്രചോദനമായ മനുഷ്യരിൽ ഒരാൾ. വികാര നിർഭരമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
അവസാന യാത്രയിലും ജീവിച്ചിരുന്നപ്പോഴും ഇത്രയും വലിയ ആൾക്കൂട്ട വലയം തീർക്കാൻ കഴിയുന്ന രാഷ്ട്രീയ നേതാക്കൾ വിരളമാണ് എന്നല്ല.. അപൂർവ്വമാണ്.... അത്യപൂർവ്വം...സ്കൂൾ കോളേജ് കാലത്തെ രാഷ്ട്രീയ ജീവിതം ഇന്ത്യൻ നാഷണൽ കോൺഗ്രസിനോപ്പമാവാൻ പ്രചോദനമായ മനുഷ്യരിൽ ഒരാൾ. അദ്ദേഹത്തോട് ഒപ്പമിരിക്കാനും ഉപദേശങ്ങൾ കേൾക്കാനും മോട്ടിവേഷനുകൾ സ്വീകരിക്കാനും ഉൾക്കൊള്ളാനും മനുഷ്യരുടെ വേദനകൾ പ്രശ്നങ്ങൾ എങ്ങനെ നോക്കിക്കാണണമെന്ന് പഠിക്കാനുമൊക്കെ കോളേജ് പഠന കാലത്തെ കെ എസ് യു പ്രവർത്തനം എനിക്ക് അവസരം തന്നിട്ടുണ്ട്...
അതിൽ അഭിമാനവും സന്തോഷവും ഉണ്ട്.. ഇഷ്ടപ്പെട്ട ഒരുപാട് നേതാക്കൾ എനിക്ക് കോൺഗ്രസിലില്ല.. ഉപ്പയിലൂടെ കേട്ടു വളർന്ന കെ കരുണകാരനും എന്റെ കലാലയ രാഷ്ട്രീയ ജീവിതത്തിൽ നെഞ്ചിലേറ്റിയ ഉമ്മൻ ചാണ്ടി സാറും, പി ടി തോമസ് അങ്കിൾ ഉം, ആര്യാടൻ മുഹമ്മദ് അങ്കിൾ ഉം,VM സുധീരനും,തുടങ്ങി ചുരുക്കം ചിലർ.. ഉമ്മൻചാണ്ടി സാറിനെക്കുറിച്ച് പറയുമ്പോൾ അന്ന് ഞങ്ങടെ വിദ്യാർത്ഥി പ്രസ്ഥാനത്തോടൊപ്പം വിദ്യാർത്ഥി യായി നിന്നു വിദ്യാർത്ഥികളിലൊരാളെ പോലെ നമ്മളെ inspire ചെയ്യാൻ കഴിഞ്ഞ ഒരു നേതാവ്..
അധികം സംസാരിക്കുന്നതിലല്ല.. ചിരിക്കുന്നതിലും കേൾക്കുന്നതിലും പ്രവർത്തിക്കുന്നതിലും ചേർത്തുനിർത്തുന്നതിലും ആനന്ദം കണ്ടെത്തിയ നേതാവ്.. ആരോപണങ്ങളെയും കുറ്റപ്പെടുത്തലുകളെയും നിർത്താതെയുള്ള വേട്ടകളെയും എങ്ങനെ ബഹളങ്ങളില്ലാതെ ധാർഷ്ട്യങ്ങളില്ലാതെ ആത്മസംയമനത്തോടെ ചിരിച്ചുകൊണ്ട് നേരിടണം എന്ന് പഠിപ്പിച്ച ഞങ്ങടെ നേതാവ്. ഇഷ്ടമായിരുന്നു ഒരുപാട്... ഉമ്മൻചാണ്ടി സർ. ഉമ്മൻചാണ്ടി നേതാവേ.. ധീരതയോടെ നയിച്ചോളു.. എന്ന് വിദ്യാർത്ഥി പ്രസ്ഥാനപ്രവർത്തന കാലത്തു ഒരുപാട് മുദ്രാവാക്യങ്ങൾ വിളിക്കാൻ നേതൃത്വം കൊടുത്തിട്ടുണ്ട്.. അതിൽ വല്ലാത്ത സന്തോഷമുണ്ട്..
https://www.facebook.com/Malayalivartha


























