സ്വന്തം പുതുപ്പള്ളിയോട് അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം കെട്ടുറപ്പുള്ളതായിരുന്നു... രോഗക്കിടക്കയിലും പ്രിയ നേതാവ് ചോദിച്ചത് രണ്ട് ചോദ്യങ്ങള്‍

സ്വന്തം പുതുപ്പള്ളിയോട് അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം കെട്ടുറപ്പുള്ളതായിരുന്നു. രോഗക്കിടക്കയിലായിരിക്കെ പുതുപ്പള്ളി മണ്ഡലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വന്തം കൈപ്പടയില്‍ രണ്ട് ചോദ്യങ്ങളെഴുതി നല്‍കിയിരുന്നു ഉമ്മന്‍ ചാണ്ടി. മുന്‍ മുഖ്യമന്ത്രിയായതിനാല്‍ സാധാരണ ഇദ്ദേഹം നല്‍കുന്ന ചോദ്യങ്ങള്‍ മറ്റേതെങ്കിലും എം.എല്‍.എമാരുടെ പേരിലാണ് നിയമസഭാകക്ഷി ജീവനക്കാര്‍ ഉള്‍പ്പെടുത്തി നല്‍കാറെങ്കിലും ഇത് തന്റെ പേരില്‍ തന്നെ നല്‍കണമെന്ന് അദ്ദേഹം പ്രത്യേകം നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചേര്‍ന്ന എട്ടാം സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ചോദ്യങ്ങള്‍ രേഖാമൂലമുള്ള ചോദ്യമായി ഉന്നയിക്കപ്പെട്ടു. സ്വന്തം പുതുപ്പള്ളിയോടുള്ള പ്രതിബദ്ധത വെളിവാക്കുന്നതാണീ നടപടി.
പുതുപ്പള്ളി മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തിയ പദ്ധതികളുടെ വിശദാംശങ്ങളാണ് ആദ്യ ചോദ്യത്തില്‍. രണ്ടാമത്തേതില്‍ മണ്ഡലത്തിലെ അയര്‍ക്കുന്നം ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ടും. ആദ്യ ചോദ്യം ധനകാര്യമന്ത്രിയോടും രണ്ടാം ചോദ്യം പൊതുമരാമത്ത് മന്ത്രിയോടുമായിരുന്നു. പുതുപ്പള്ളി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പണി പൂര്‍ത്തിയായെന്നാണ് ആദ്യ ചോദ്യത്തിനുത്തരം. രണ്ടാം ചോദ്യത്തിന് ഭരണാനുമതി നല്‍കാനായിട്ടില്ലെന്ന മറുപടിയാണ്.
https://www.facebook.com/Malayalivartha


























