പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയായ ദയാബായിയെ കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്ന് അപമാനിച്ച് ഇറക്കിവിട്ടു

പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയായ ദയാബായിയെ കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്നു ജീവക്കാര്‍ അപമാനിച്ച് ഇറക്കിവിട്ടതായി പരാതി.
ശനിയാഴ്ച വൈകിട്ട് തൃശൂരില്‍നിന്ന് ആലുവയിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് ദയാബായിക്ക് മോശം അനുഭവം നേരിട്ടത്. ഇതുസംബന്ധിച്ചു പരാതി നല്‍കുമെന്ന് അവര്‍ അറിയിച്ചു. മോശമായി പെരുമാറിയ ജീവനക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടില്ല. എന്നാല്‍, യാത്രക്കാരോട് മാന്യമായി പെരുമാറാന്‍ അവര്‍ തയ്യാറാകണമെന്ന് അവര്‍ പറഞ്ഞു.
വടക്കാഞ്ചേരി ഡിപ്പോയില്‍നിന്ന് എറണാകുളത്തേക്കുള്ള ബസില്‍ ആലുവയില്‍ ഇറങ്ങാനാണു ദയാബായി ടിക്കറ്റെടുത്തത്. ബസ് ആലുവയില്‍ എത്താറായപ്പോള്‍ അവിടത്തെ പരിപാടിയുടെ സംഘാടകര്‍ വിളിച്ച് ആലുവ സ്റ്റാന്‍ഡില്‍ ഇറങ്ങാന്‍ നിര്‍ദേശിച്ചു.
ആലുവ സ്റ്റാന്‍ഡ് എത്താറായോ എന്ന് താന്‍ െ്രെഡവവറോട് ചോദിച്ചപ്പോള്‍ വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് ദയാബായി പറഞ്ഞു. കുറച്ചു കഴിഞ്ഞ് കണ്ടക്ടര്‍ എത്തിയപ്പോള്‍ തനിക്ക് സ്റ്റാന്‍ഡിലാണ് ഇറങ്ങേതെന്നും അവിടെ ഇറക്കാമോയെന്നും ചോദിച്ചു. എന്നാല്‍, ആലുവ വരെയുള്ള ടിക്കറ്റാണ് താന്‍ തന്നിട്ടുള്ളതെന്നും അതിനാല്‍ ആലുവ ജങ്ഷനില്‍ ഇറങ്ങണമെന്നും ഭീഷണിയുടെ സ്വരത്തില്‍ കണ്ടക്ടര്‍ പ്രതികരിച്ചു. സ്റ്റാന്‍ഡില്‍ ഇറങ്ങാനുള്ള ടിക്കറ്റ് എടുക്കാമെന്ന് പറഞ്ഞിട്ടും അദ്ദേഹം കൂട്ടാക്കിയില്ല. തുടര്‍ന്ന് വളരെ മോശമായ പദപ്രയോഗങ്ങള്‍ അദ്ദേഹം നടത്തിയെന്നും ദയാബായി പറഞ്ഞു.
തുടര്‍ന്നു മറ്റു യാത്രക്കാര്‍ ഇടപെട്ട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ആലുവ ജങ്ഷന്‍ കഴിഞ്ഞ് അല്‍പം മുന്നിലെ റോഡില്‍ വൈകിട്ട് ഏഴോടെ തന്നെ ഇറക്കി വിടുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഫാ. വടക്കന്‍ മെമ്മോറിയല്‍ അവാര്‍ഡ് സ്വീകരിക്കാന്‍ തൃശൂരിലെത്തിയ ദയാബായി പാവറട്ടിയിലെ സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്ക് ക്ലാസെടുക്കാന്‍ പോയിരുന്നു. തുടര്‍ന്ന് രണ്ട് പോലീസുകാര്‍ ചേര്‍ന്നാണ് അവരെ ബസില്‍ കയറ്റി ആലുവയിലേക്ക് യാത്രയാക്കിയത്. തന്റെ ലളിത വസ്ത്രധാരണം കണ്ടാണോ ഇങ്ങനെ പെരുമാറുന്നതെന്ന് ദയാബായി ചോദിച്ചെങ്കിലും വളരെ മോശമായ മറുപടിയാണ് ലഭിച്ചത്. മധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ 50 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന മലയാളി സാമൂഹിക പ്രവര്‍ത്തകയാണ് ദയാബായിയെന്ന മേഴ്‌സി മാത്യു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. ഉത്തരവാദികളായ ബസ് ജീവക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി ആന്റണി ചാക്കോ വിജിലന്‍സ് വിഭാഗത്തോട് ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























