സ്വന്തം ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ക്ക് കാണിച്ച് കൊടുത്ത ഒരു നേതാവ്;ഓഫിസ് മുറിയില്‍ വെബ് ക്യാമറ സ്ഥാപിച്ച ഉമ്മന്‍ചാണ്ടി,ഇന്നോ കടക്ക് പുറത്തെന്ന് ആട്ടുന്നൊരു മുഖ്യമന്ത്രി,പിണറായി വിജയന്‍ അദ്ദേഹത്തെ കണ്ട് പഠിക്കണം,ജനം നെഞ്ചോട് ചേര്‍ത്ത നേതാവ്

കടക്ക് പുറത്തെന്നും പറഞ്ഞ് എല്ലാവരേയും ആട്ടിയോടിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് ഇന്ന് കേരളം ഭരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ നടക്കുന്നതൊന്നും പുറംലോകം അറിയരുതെന്ന ധാര്‍ഷ്ട്യം. എന്നാല്‍ സ്വന്തം ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ക്ക് കാണിച്ച് കൊടുത്ത ഒരു നേതാവ് കേരളം ഭരിച്ചിട്ടുണ്ട് പേര് ഉമ്മന്‍ ചാണ്ടി. ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് മുറി ചരിത്രത്തിലാദ്യമായി ലോകദൃഷ്ടിയില്ലെത്തുന്നത് ഉമ്മന്‍ചാണ്ടിയുടെ കാലത്താണ്. തന്റെ ഓഫിസിന്റെ പ്രവര്‍ത്തനം ലോകത്തെവിടെയിരുന്നും ജനങ്ങള്‍ക്ക് കാണാനായാണ് ഓഫിസ് മുറിയില്‍ വെബ് ക്യാമറ സ്ഥാപിച്ചത്. പലരും എതിര്‍ത്തിട്ടും ഉമ്മന്‍ ചാണ്ടി കേട്ടില്ല ക്യാമറ സ്ഥാപിക്കുക തന്നെ ചെയ്തു. ഇതുപോലൊരു മാതൃക കാണിക്കാന്‍ പിണറായി വിജയന് ധൈര്യം ഉണ്ടോ. കാണിയ്ക്കില്ല കാരണം മൂടിവെയ്ക്കാന്‍ ഒരുപാട് ഉണ്ടല്ലോ.
അവിടെയാണ് ഉമ്മന്‍ ചാണ്ടി ജനകീയനാകുന്നത്. പിആര്‍ വര്‍ക്കിന്റെ ആവശ്യമൊന്നുമില്ല ദേ ഇതുപോലെ നേതാവ് നിന്നാല്‍ ജനങ്ങള്‍ ഹൃദയം കൊണ്ട് വിളിയ്ക്കും ജനകീയ നേതാവെന്ന്. ഓഫീസില്‍ വെബ് ക്യാമറ വെക്കുന്ന തീരുമാനത്തെ അദ്ദേഹത്തിന്റെ കൂടെയുള്ള ഉദ്യോഗസ്ഥരും നേതാക്കളുമൊക്കെ എതിര്‍ത്തിരുന്നു. അപ്പോഴും ഒരു പുഞ്ചിരി കൊണ്ട് അതിനെല്ലാം അദ്ദേഹം മറുപടി കൊടുത്തു. മുഖ്യമന്തി ചേംബറിലുള്ളപ്പോള്‍ വെബ് ക്യാമറ പ്രവര്‍ത്തന നിരതമായിരിക്കും. മുഖ്യമന്തി നടത്തുന്ന കോണ്‍ഫറന്‍സുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവയും പൊതുജനങ്ങളെ കാണുന്നതും നിവേദനങ്ങള്‍ സ്വീകരിക്കുന്നതും ലൈവായി കാണാന്‍ കഴിയുമായിരുന്നു. മുഖ്യമന്തിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയായിരുന്നു ലൈവ് വെബ് കാസ്റ്റിങ്. രണ്ടാം തവണ മുഖ്യമന്ത്രിയായശേഷം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചപ്പോഴാണ് വെബ് ക്യാമറയെന്ന ആശയം ഉമ്മന്‍ചാണ്ടി മുന്നോട്ടുവച്ചത്.
തന്റെ മുറിയില്‍ നടക്കുന്ന കാര്യങ്ങള്‍ ലോകം കാണട്ടെയെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചപ്പോള്‍ ഉദ്യോഗസ്ഥരില്‍ മിക്കവരും എതിര്‍ത്തു. നിവേദനവും പരാതികളുമായി നിരവധിപേര്‍ എത്തുന്ന ഓഫിസില്‍ വെബ് ക്യാമറ സ്ഥാപിച്ച് തല്‍സമയം വിഡിയോദൃശ്യങ്ങള്‍ പുറത്തുവിടുന്നത് പ്രയോഗികമല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. ഉമ്മന്‍ചാണ്ടി തന്റെ നിലപാടില്‍ ഉറച്ചുനിന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് വര്‍മ മുഖ്യമന്ത്രിയെ അനുകൂലിച്ചു. ഒടുവില്‍ മുഖ്യമന്ത്രിയുടെ തീരുമാനം നടപ്പിലായപ്പോള്‍ രാജ്യാന്തര മാധ്യമങ്ങളില്‍വരെ വാര്‍ത്തയായി.
മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലര്‍ വിവാദങ്ങളില്‍പ്പെട്ടപ്പോള്‍ ഓഫിസിലെ ക്യാമറ ദൃശ്യങ്ങള്‍ ഏതു സമയത്തും പരിശോധിക്കാമെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന വെബ് സ്ട്രീമിങ് തുടരേണ്ടതില്ലെന്നായിരുന്നു എല്‍ഡിഎഫ് തീരുമാനം. ഓഫിസ് ജനങ്ങള്‍ക്കായി തുറന്നിട്ടപ്പോള്‍ ചില വ്യത്യസ്ത അനുഭവങ്ങളും അദ്ദേഹത്തിനുണ്ടായി. മുഖ്യമന്ത്രിയുടെ സ്റ്റാഫുകള്‍ രാവിലെ ഓഫിസിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ മറ്റൊരാള്‍ ഇരിക്കുന്നു. അമ്പരന്ന സ്റ്റാഫുകള്‍ പൊലീസിനെ വിവരം അറിയിച്ചു. മനോദൗര്‍ബല്യമുള്ള ആളാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുഖ്യമന്ത്രിയുടെ കസേരയിലിരുന്നത്. തന്റെ കസേര അല്‍പനേരത്തേക്കെങ്കിലും മറ്റൊരാള്‍ സ്വന്തമാക്കിയ വിവരമറിഞ്ഞപ്പോള്‍ പൊട്ടിച്ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കസേര കയ്യേറിയ ആളെ സുരക്ഷിതമായി ബന്ധുക്കളെ ഏല്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha


























