പാകിസ്ഥാന്റെ കുതന്ത്രം പൊളിച്ച ഉമ്മന്‍ചാണ്ടി;പാക് കള്ളനോട്ട് സംഘത്തിന്റെ ചതിയ്ക്ക് മറുപണി,2 മണിക്കൂറിനുള്ളില്‍ പ്രസ്‌ന പരിഹാരം, കൈയ്യടിച്ച് ഒമാന്‍ ഭരണകൂടവും,തന്ത്രശാലിയായ രാഷ്ട്രീയക്കാരന്‍

ഇന്ത്യ അറബ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പാകിസ്ഥാന് കണ്ണിന് കടിയാണ്. ആ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഒരിക്കല്‍ പാക് കള്ളനോട്ട് സംഘം നടത്തിയ കുതന്ത്രം പൊളിച്ച ഉമ്മന്‍ ചാണ്ടി. വെറും രണ്ട് മണിക്കൂറിനുള്ളിലാണ് ഉമ്മന്‍ ചാണ്ടി പരിഹാരം കണ്ടെത്തിയത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു സംഭവം. ഒമാന്‍ രാജകുടുംബാംഗങ്ങളില്‍ ഒരാള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയതായിരുന്നു. എന്നാല്‍ രാജകുടുംബാംഗത്തെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് 100 രൂപയുടെ കള്ളനോട്ട് കൈവശം വെച്ചതിന് കേരള പോലീസ് പിടികൂടി. എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു. വന്നയാള്‍ ഒമാന്‍ രാജകുടുംബാംഗമാണെന്ന വിവരമൊന്നും അപ്പോള്‍ അറിയില്ല. വിഷയം രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന പ്രശ്‌നമായി വളര്‍ന്നത് മിന്നല്‍ വേഗത്തിലായിരുന്നു. ഒമാന്‍ അംബാസഡര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. ഇതിന് പിന്നാലെ കേരളത്തിലേക്ക് തിരിച്ചു.
വിദേശകാര്യ മന്ത്രി സല്‍മാന് ഖുര്‍ഷിദ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേരള പോലീസാണ് രാജകുടുംബാംഗത്തെ പിടികൂടിയിരിക്കുന്നത്. സല്‍മാന്‍ ഖുര്‍ഷിദ് ഉടന്‍ വിദേശകാര്യ സഹമന്ത്രിയും മലയാളിയുമായ ഇ. അഹമ്മദിന്റെ ഔദ്യോഗിക വസതിയിലേക്കെത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഇതിന് പിന്നാലെ ഇ. അഹമ്മദ് അന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലായിരുന്ന ടി. ആസഫ് അലിയെ ബന്ധപ്പെട്ടു.
'16 ലക്ഷം ഇന്ത്യക്കാര്‍ ഒമാനിലുണ്ട്. അതില്‍ എട്ട് ലക്ഷം പേരും മലയാളികളാണ്. അവരെയൊക്കെ പട്ടിണിയിലാക്കാനാണോ ശ്രമം' ഇ.അഹമ്മദിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നുവെന്ന് ഓര്‍ക്കുന്നു ആസഫ് അലി. ഉടന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിളി വന്നു. 'പ്രശ്‌നം പരിഹരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും. രണ്ട് മണിക്കൂറിനുള്ളില്‍ അറിയിക്കണം' മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവ് തന്നെ ഇറക്കി. മാധ്യമങ്ങളിലടക്കം വാര്‍ത്തയായതിനാല്‍ കേസെടുക്കാതിരിക്കാനാകില്ല എന്നതായിരുന്നു പോലീസ് നിലപാട്. എന്നാല്‍ ഇന്ത്യന്‍ ക്രിമിനല്‍ നിയമപ്രകാരം ഉപയോഗിക്കുക എന്ന ഉദ്ദേശ്യത്തോടെ കള്ളനോട്ട് കൈവശം വയ്ക്കുന്നതാണ് കുറ്റകൃത്യമായി മാറുക എന്ന് സുപ്രീംകോടതി വ്യക്തമാക്കിയതടക്കം ചൂണ്ടിക്കാട്ടി രണ്ട് മണിക്കൂറിനുള്ളില്‍ നിയമോപദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ രാജകുടുംബാംഗത്തിനെതിരായ കേസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പോലീസിന് നിര്‍ദ്ദേശം നല്‍കി. രണ്ട് രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉരുണ്ടുകൂടിയ വലിയ കാര്‍മേഘത്തെയാണ് അനായാസമായി അദ്ദേഹം അന്ന് പരിഹരിച്ചത്.
അറബ് രാഷ്ട്രങ്ങളില്‍നിന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന പ്രധാന വ്യക്തികളുടെ കൈവശം ഇന്ത്യയുടെ കള്ളനോട്ടുകള്‍ നല്‍കുന്നത് പാകിസ്താന്റെ കുതന്ത്രമാണ്. പ്രധാന വ്യക്തികള്‍ കള്ളനോട്ടുമായി വരുന്ന വിവരം രഹസ്യമായി ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുകയും ചെയ്യും. ഇന്ത്യയും അറബ് രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുക എന്നതാണ് ഈ ഒളിതന്ത്രത്തിന്റെ പിന്നിലെ ലക്ഷ്യം. ഒമാന്‍ രാജകുടുംബാംഗത്തിന് കള്ളനോട്ട് ലഭിച്ചത് കുവൈറ്റ് വിമാനത്താവളത്തിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍നിന്നായിരുന്നു. ആ ഗൂഢനീക്കത്തിന്റെ അപകടകരമായ പരിണിതിയെ അതിവേഗം പരാജയപ്പെടുത്താന്‍ കഴിഞ്ഞത് മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉമ്മന്‍ ചാണ്ടിയുടെ ഭരണ മികവായിരുന്നു. ഇത്തരമൊരു പ്രശ്‌നത്തിന് ഇത്ര പെട്ടെന്ന് പരിഹാരം കാണാന്‍ തനിക്ക് പറ്റില്ല എന്നായിരുന്നു ഇ. അഹമ്മദ് അന്ന് പ്രതികരിച്ചതെന്നും ഓര്‍ക്കുന്നു ആസഫ് അലി.
https://www.facebook.com/Malayalivartha


























