Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ധൂര്‍ത്തും വഴിവിട്ട ചിലവുകളും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ആഡംബരങ്ങളും കാരണം സര്‍ക്കാര്‍ ദിനംപ്രതിയെന്നോണം പാപ്പരായി കൊണ്ടിരിക്കുന്നു. ജനകീയ പദ്ധതികളെല്ലാം പാതി വഴിയിലാണ്

19 JULY 2023 09:15 PM IST
മലയാളി വാര്‍ത്ത

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കേരള ഖജനാവ് ഓവര്‍ ഡ്രാഫ്ടിലൂടെയാണ് കടന്നു പോകുന്നത്. കേരളം ഓവര്‍ ഡ്രാഫ്ടിലൂടെയാണ് കടന്നു പോകുന്നതെന്ന വിവരം ഇടതു സാമ്പത്തിക വിദഗ്ദ്ധരൊന്നും അറിഞ്ഞ മട്ടില്ല. റിസര്‍വ്വ് ബാങ്ക് അനുവദിച്ച് ഓവര്‍ ഡ്രാഫ്ട് പതിനാല് ദിവസത്തിനകം തിരിച്ചടയ്ക്കണം അല്ലെങ്കില്‍ ഖജനാവ് പൂട്ടണമെന്നാണ് വ്യവസ്ഥ . എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും കണക്കിലെടുക്കാതെ കൂടുതല്‍ കടമെടുപ്പിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ധൂര്‍ത്തും വഴിവിട്ട ചിലവുകളും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ആഡംബരങ്ങളും കാരണം സര്‍ക്കാര്‍ ദിനംപ്രതിയെന്നോണം പാപ്പരായി കൊണ്ടിരിക്കുന്നു. ജനകീയ പദ്ധതികളെല്ലാം പാതി വഴിയിലാണ് . എന്നിട്ടും സാമ്പത്തിക രംഗത്തെ പരിതാപകരമായ അവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ വേറെ വഴികളൊന്നുമില്ലാത്ത അവസ്ഥയാണ്.

കേന്ദ്രം സംസ്ഥാന വിഹിതമായി നല്കാനുള്ള 1316 കോടി രൂപ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കേന്ദ്രധനകാര്യ വകുപ്പ് പിടിച്ചു വെച്ചിരിക്കുന്നുവെന്ന ആരോപണമാണ് ധനമന്ത്രി ബാലഗോപാല്‍ ഉയര്‍ത്തുന്നത്. വിവിധ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം കേരളത്തിന്റെ എണ്ണായിരം കോടി രൂപവരെ വെട്ടിക്കുറച്ചെന്നാണ് ബാലഗോപാല്‍ അവകാശപ്പെടുന്നത്. എന്നാല്‍ ബാലഗോപാലിന്റെ ആരോപണങ്ങളെല്ലാം കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തള്ളുകയാണുണ്ടായത്.

സമയത്തിനു പണം കിട്ടാത്തതിനാല്‍ ധനവകുപ്പിനെതിരെ പടപ്പുറപ്പാടുമായി വകുപ്പുകളും സ്ഥാപനങ്ങളും ജീവനക്കാരും രംഗത്തെത്തിയതോടെയാണ് ഓവര്‍ ഡ്രാഫ്ട് കാര്യം പുറത്തായത്.  കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് ഗതാഗത മന്ത്രിയും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും പരസ്യമായി രംഗത്തു വന്നതോടെ ധനവകുപ്പ് പ്രതിരോധത്തിലായി. ധനവകുപ്പിന്റെ നിസ്സഹകരണത്തില്‍ കുടുങ്ങിയതോടെ സപ്ലൈകോയുടെ കടകളില്‍ സബ്‌സിഡിയുള്ള നിത്യോപയോഗ സാധനങ്ങള്‍ കിട്ടാനുമില്ല. വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടിയെങ്കിലും വിപണിയില്‍ ഇടപെടാനാകാത്ത പ്രതിസന്ധിയിലാണ് സപ്ലൈകോ എന്നതാണ് വിചിത്രം. 1000 കോടി രൂപയെങ്കിലും ഉടന്‍ കിട്ടിയില്ലെങ്കില്‍ ഷോപ്പുകള്‍ വലിയ പ്രതിസന്ധിയിലാകുമെന്നും വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകാത്ത സ്ഥിതിയാകുമെന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ് ഭക്ഷ്യവകുപ്പ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളേറേയായി.

ഇതിനെല്ലാം പുറമേ 5 ഗഡുക്കളായി 15% ക്ഷാമബത്ത (ഡിഎ) കുടിശികയായിട്ടും അനുവദിക്കാത്തതിനെതിരെ സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്തു വന്നിരുന്നു. 2 സര്‍വീസ് സംഘടനകള്‍ ഡിഎ കുടിശിക ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതും ധനവകുപ്പിനെ സമ്മര്‍ദത്തിലാക്കി.

പലഭാഗത്തു നിന്നുമുള്ള സമ്മര്‍ദങ്ങളിലും പ്രതിഷേധങ്ങളിലും കടുത്ത അതൃപ്തിയിലാണ് ധനവകുപ്പ്. എന്നാല്‍, മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇതുവരെ പരസ്യ പ്രതികരണത്തിനു തയാറായിട്ടില്ല. നികുതിപിരിവില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും റിസര്‍വ് ബാങ്ക് വഴി കടമെടുക്കുന്ന തുകകൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെലവുകള്‍ നിര്‍വഹിക്കുന്നത്. ഇന്നും 1500 കോടി രൂപ കടമെടുക്കുന്നുണ്ട്.

അതേസമയം, കോവിഡ് കാലത്തെ ഭക്ഷ്യക്കിറ്റ് മുതല്‍ ഇതുവരെ സാധനങ്ങള്‍ നല്‍കിയ വകയില്‍ 3,000 കോടിയോളം രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ളത്. പതിനഞ്ചിലധികം സാധനങ്ങള്‍ വിതരണം ചെയ്യുന്ന 70 വിതരണക്കാര്‍ക്ക് പണം നല്‍കാനുള്ളതിനാല്‍ സപ്ലൈകോയുടെ ലേലത്തില്‍ പങ്കെടുക്കാനാളില്ല. അവര്‍ വിതരണം നിര്‍ത്തിവച്ചതോടെ കടകളില്‍ സബ്‌സിഡി സാധനങ്ങള്‍ സ്റ്റോക്കില്ല. 1640 ഔട്ലെറ്റുകളിലും  പഞ്ചസാരയും കടലയും നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം ക്ഷാമമാണ്. അതേസമയം, ഓഫിസുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കാനെന്ന പേരില്‍ മോട്ടര്‍ വാഹന വകുപ്പ് ഉപഭോക്താക്കളില്‍ നിന്നു യൂസര്‍ ഫീയായി പിരിക്കുന്ന കോടികള്‍ എത്തുന്നതും  ധനവകുപ്പിന്റെ അക്കൗണ്ടിലേക്കാണ്. സി ഡിറ്റിനു മാസംതോറും നല്‍കുന്ന 9.66 കോടി രൂപ കഴിച്ചാല്‍ ബാക്കി പണം ധനവകുപ്പ് തന്നെയാണ് വിനിയോഗിക്കുന്നത്.

കേരളത്തില്‍ ഒരുമുഖ്യമന്ത്രിയും മന്ത്രിസഭയുമുണ്ടോയെന്ന് പ്രതിപക്ഷം മാത്രമല്ല , ബിജെപി പ്രസിഡന്റ് കെ..സുരേന്ദ്രനും ചോദ്യം ഉന്നയിച്ചതിന് പിന്നാലെയാണ് വകുപ്പുകള്‍ തമ്മില്‍ കൂട്ടയടി തുടങ്ങിയത്. കെ എസ് ആര്‍ ടി സി സി.എം.ഡി ബിജുപ്രഭാകര്‍ ധനവകുപ്പിനെയും സര്‍ക്കാരിനെയും എതിര്‍ത്തു കൊണ്ട് നടത്തി കൊണ്ടിരിക്കുന്ന വീഡിയോകളില്‍ വ്യക്തമാക്കുന്നത് സര്‍ക്കാരിന്റെ പരാജയമാണ്. നിയന്ത്രണം നഷ്ടപ്പെട്ട കുതിരയായി സര്‍ക്കാര്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. കടംവാങ്ങിക്കാവുന്ന മേഖലകളില്‍ നിന്നെല്ലാം പരാമാവധി വാങ്ങി ധൂര്‍ത്തടിച്ച ശേഷം ഇനിയൊന്നുമില്ലെന്ന് മനസിലാക്കി പിണറായിയും കൂട്ടരും എല്ലാത്തില്‍ നിന്നും പിന്‍മാറുകയാണോയെന്ന കാര്യത്തിലും സംശയമുണ്ട്. കടം കിട്ടുന്നെങ്കില്‍ മാത്രം മുന്നോട്ട് പോകാന്‍ കഴിയുന്ന ഒരുസര്‍ക്കാരായി രണ്ടാം പിണറായി സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നാണ് പൊതുവേ ഉയരുന്ന ആരോപണം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (25 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (49 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (1 hour ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends