പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിനതടവും 45000 രൂപ പിഴയും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിനതടവും 45000 രൂപ പിഴയും ശിക്ഷിച്ച് കോടതി. പാങ്ങോട് സ്വദേശി ഉണ്ണിയെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
പതിനാലുകാരിയെ പ്രതി രണ്ടുതവണ പീഡിപ്പിച്ചെന്നാണ് പരാതി. 2017ല്‍ കുട്ടി അഞ്ചാംക്ലാസില്‍ പഠിക്കുമ്പോഴും 2021ല്‍ 9ാം ക്ലാസില്‍ പിഠിക്കുമ്പോഴുമായിരുന്നു പീഡനം. രണ്ടുതവണയും കുട്ടിയെ ബലമായി വീട്ടിലെ മുറിയിലേക്ക് ബലമായി പിടിച്ചുകൊണ്ടു പോയി വായില്‍ തുണി തിരുകിയായിരുന്നു പീഡിപ്പിച്ചിരുന്നത്. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പേടി കാരണം പീഡനത്തെ കുറിച്ച് പെണ്‍കുട്ടി മറ്റാരോടും പറഞ്ഞിരുന്നില്ല. കുട്ടിക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ഡോക്ടറുടെ അടുത്ത് എത്തിച്ചെങ്കിലും ഇവിടെയും പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയില്ല. പ്രതി വീണ്ടും അതിക്രമത്തിന് ശ്രമിച്ചതോടെ പെണ്‍കുട്ടി വിവരം അമ്മയോട് പറയുകയായിരുന്നു. പാങ്ങോട് എസ്.ഐ ജെ. അജയന്‍ ആണ് കേസില്‍ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയമോഹന്‍, അഭിഭാഷകരായ എം. മുബീന, ആര്‍.വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി.
https://www.facebook.com/Malayalivartha


























