Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അതൊക്കെയൊരു കാലം... കീശയില്‍ പണം പലപ്പോഴും ഉണ്ടാകാറില്ലെങ്കിലും ചെറിയൊരു ഡയറിയും പേനയും എപ്പോഴും ഉണ്ടാകും; ഉമ്മന്‍ ചാണ്ടി കാര്യങ്ങള്‍ ചിട്ടപ്പെടുത്തിയത് ഡയറിക്കുറിപ്പുകളിലൂടെ; ഒഴുകിയെത്തിയ ജനസാഗരത്തില്‍ പലരും ആ ഡയറിയില്‍ ഭാഗമായവര്‍

20 JULY 2023 08:36 AM IST
മലയാളി വാര്‍ത്ത

ഉമ്മന്‍ ചാണ്ടിയെപ്പറ്റി പലര്‍ക്കും പലതരം കഥകളാണ് പറയാനുള്ളത്. അതിലേറ്റവും ചിട്ടയായ ഒന്നായിരുന്നു ഡയറി. ഉമ്മന്‍ ചാണ്ടിയുടെ ഹൃദയമായിരുന്നു പോക്കറ്റ് ഡയറി. കീശയില്‍ പണം പലപ്പോഴും ഉണ്ടാകാറില്ലെങ്കിലും ചെറിയൊരു ഡയറിയും പേനയും എപ്പോഴും ഉണ്ടാകും. ഡയറിയിലെ താളുകളില്‍ സ്വന്തം കൈപ്പടയില്‍ തന്നെ പ്രോഗ്രാം കുറിച്ചിടണമെന്നു നിര്‍ബന്ധമുണ്ട്.

കുത്തിക്കുറിക്കലിനൊരു കോഡുമുണ്ട്. അദ്ദേഹത്തിനു മാത്രം അറിയുന്ന കോഡ്. കുഞ്ഞൂഞ്ഞിന്റെ 'കുഞ്ഞക്ഷരങ്ങള്‍' അടുപ്പക്കാര്‍ക്കു മാത്രമേ വായിച്ചെടുക്കാനാകൂ. ഡയറിയില്‍ ഒരു പ്രോഗ്രാം സ്വന്തം കയ്യക്ഷരത്തില്‍ ഉമ്മന്‍ ചാണ്ടി കുറിച്ചിട്ടാല്‍, എത്ര തിരക്കുണ്ടായാലും അന്നേ ദിവസം അവിടെ എത്തിയിരിക്കും; രാവെന്നോ പകലെന്നോ നോക്കാതെ.

ഇക്കാരണത്താല്‍ പോക്കറ്റ് ഡയറിയില്‍ എഴുതിക്കിട്ടാന്‍ പരിപാടികളുടെ സംഘാടകര്‍ 'ഒസി'യെ വട്ടം ചുറ്റി നില്‍ക്കും. ഡയറിയുടെ പുറംചട്ടയില്‍, ഇംഗ്ലിഷില്‍ ബോള്‍ഡ് അക്ഷരങ്ങളില്‍ ഉമ്മന്‍ ചാണ്ടി എന്നെഴുതി ഒട്ടിച്ചു വയ്ക്കും. ചിലപ്പോള്‍ ആദ്യ പേജില്‍ പേരെഴുതും. കെഎസ്യു കാലം മുതല്‍ തുടങ്ങിയതാണ് പോക്കറ്റ് ഡയറിയിലെ കുറിപ്പെഴുത്ത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായപ്പോഴും ആ ശീലം തുടര്‍ന്നു. പാര്‍ട്ടി പരിപാടികള്‍, വിവാഹം, മരണ വീടുകള്‍, അന്നന്നു ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയവ ചുരുക്കി, കുനുകുനെ നെടുകെയും കുറുകെയും കുറിച്ചിടും.

മറ്റുള്ളവര്‍ 10 വരിയില്‍ എഴുതുന്നത് ഉമ്മന്‍ ചാണ്ടി ഒരു വരിയില്‍ ഒതുക്കും. പോക്കറ്റ് ഡയറി കൈകാര്യം ചെയ്യാന്‍ ഏറ്റവും അടുപ്പക്കാരെ പോലും അനുവദിക്കില്ല. സ്ഥലം അല്ലെങ്കില്‍ പേര്, തൊട്ടടുത്ത് സമയം ഇതു മാത്രമാണ് കുറിക്കുക. കൃത്യമായ വിവരണം ഇല്ലാത്തതിനാല്‍ പരിപാടി എന്താണെന്നു കണ്ടെത്തി ഉറപ്പാക്കേണ്ടത് പഴ്‌സനല്‍ സ്റ്റാഫില്‍ ഉള്ളവരുടെ ജോലിയാണ്.

രാവിലെ 10 ന് തിരുവനന്തപുരം, വൈകിട്ട് 6 ന് കാസര്‍കോട് എന്നും കുറിച്ചിട്ട പല സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ മുന്‍ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ. ബാലകൃഷ്ണന്‍ പറയുന്നു. ഡയറിയില്‍ പേജ് തികയാതെ വരുമ്പോള്‍ കടലാസു കഷണങ്ങളില്‍ കുറിപ്പെടുത്തു ഡയറിത്താളിനുള്ളില്‍ സൂക്ഷിക്കും. വര്‍ഷം അവസാനിക്കുമ്പോഴേക്കും ഡയറി മുഷിയും.

കുറിപ്പുകള്‍ തിരുകിക്കയറ്റിയതിനാല്‍ ഡയറിയും പോക്കറ്റും വീര്‍ക്കും. ബെംഗളൂരുവില്‍ ചികിത്സയ്ക്കു പോയപ്പോഴും ഒപ്പം പോക്കറ്റ് ഡയറി ഉണ്ടായിരുന്നു. വിമാനട്രെയിന്‍ യാത്രകള്‍ക്കിടെ ഉമ്മന്‍ ചാണ്ടിയുടെ പോക്കറ്റ് ഡയറി കാണാതായിട്ടുണ്ടെന്നും ഭാഗ്യത്തിനു തിരിച്ചുകിട്ടിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മുന്‍ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ പറഞ്ഞു. ഡയറി കാണാതായാല്‍ ഉമ്മന്‍ ചാണ്ടി അസ്വസ്ഥനാകും. തിരിച്ചു കിട്ടും വരെ മൂഡ് ഓഫ്. പുതുവര്‍ഷത്തില്‍ പുതിയ ഡയറി തുറക്കുന്നതോടെ പഴയത് എന്നെന്നേക്കുമായി ഉപേക്ഷിക്കും.

പുതുപ്പള്ളി ഇപ്പോള്‍ നിശബ്ദമാണ്. പുതുപ്പള്ളിഹൗസില്‍ ബാക്കിയായ നിശ്ശബ്ദതയിലിരുന്ന് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ കിടപ്പുമുറിയിലെ ടിവിയില്‍ വിലാപയാത്ര കണ്ടു. ആയിരക്കണക്കിനു സാധാരണക്കാരുടെ സ്‌നേഹാരവങ്ങള്‍ക്കിടയിലൂടെ ആ യാത്ര തുടരവേ, ഉമ്മന്‍ ചാണ്ടിയുടെ കട്ടിലില്‍ നോക്കി അവര്‍ കരഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു ചൊവ്വാഴ്ച വൈകിട്ടു വീട്ടിലെത്തിച്ച മൃതദേഹം കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം ആദ്യം കിടപ്പുമുറിയിലെ ഉമ്മന്‍ ചാണ്ടിയുടെ കട്ടിലിലാണു കിടത്തിയത്. പിന്നീട് ഹാളില്‍. ഓഫിസ് മുറിയിലെ മേശപ്പുറത്ത് നോക്കാനായി ബാക്കിവച്ച ഫയലുകള്‍ ഒരുപാടുണ്ട്. ഭൂരിഭാഗവും ചികിത്സാസഹായം തേടിയുള്ളത്. പുതുപ്പള്ളി ഹൗസില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് ഈ മുറിയിലാണ്. ആ മുറിയുടെ വാതില്‍ ഇന്നലെ പാതി അടഞ്ഞുകിടന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (25 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (49 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (1 hour ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends