ശബരിമല ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ച ദേവസ്വം ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി രാജഗോപാലാണ് പിടിയിലായത്. പണമെണ്ണുന്ന സ്ഥലത്തുനിന്നായിരുന്നു മോഷണശ്രമം. 9000 രൂപയുമായി ദേവസ്വം വിജിലന്‍സാണ് ഇയാളെ ഇന്നലെ രാത്രി പിടികൂടിയത്.
ആയിരത്തിന്റെ നോട്ടുകള്‍ മടക്കി കൈവിരലുകള്‍ക്കിടയില്‍ ഒളിപ്പിച്ചശേഷം മുണ്ടിന്റെ തുമ്പില്‍ കെട്ടി കടത്താന്‍ ശ്രമിക്കവേയായിരുന്നു പിടികൂടിയത്. ഇയാളെ ഇന്ന് പൊലീസിന് കൈമാറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























