ചര്‍ച്ച പരാജയപ്പെട്ടു പെട്രോള്‍, ഡീസല്‍ ക്ഷാമം രൂക്ഷമാക്കി ബി.പി.സി.എല്ലിലെ ടാങ്കര്‍ സമരം തുടരും

ഇരുമ്പനം ബി.പി.സി.എല്ലില്‍ കരാര്‍ ടാങ്കര്‍ ഉടമകളും തൊഴിലാളികളും സംയുക്തമായി നടത്തുന്ന സമരം തുടരും. സമരം അവസാനിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച മൂന്നാംവട്ടവും പരാജയപ്പെട്ടു. പെട്രോള്‍പമ്പ് ഉടമകളുടെ ടാങ്കര്‍ നേരിട്ട് ഇന്ധനം എടുക്കുന്നത് തടയില്ലെന്നും ഇവര്‍ വ്യക്തമാക്കി.
മധ്യകേരളത്തിലെ പമ്പുകളില്‍ ഇന്ധനക്ഷാമം രൂക്ഷമാക്കി ഇരുമ്പനം ബിപിസിഎല്ലില്‍ കരാര്‍ ടാങ്കര്‍ ഉടമകളുടെയും തൊഴിലാളികളുടെയും സമരം ഒരാഴ്ച പിന്നിടുന്നു. ജില്ലാകലക്ടര്‍ കഴിഞ്ഞദിവസവും വിളിച്ച ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു.
വന്‍കിട പമ്പുടമകളുടെ ലോറികള്‍ക്ക് ക്യൂവില്ലാതെ ഇന്ധനം നിറക്കാന്‍ അവസരം നല്‍കുന്നത് വഴി കരാര്‍ ലോറികളിലെ തൊഴിലാളികളുടെ തൊഴില്‍ നിേഷധിക്കുന്നെന്നാരോപിച്ചാണ് സമരം. സ്വന്തമായി ലോറിയില്ലാത്ത പമ്പുകളിലേക്കും വന്‍കിട പമ്പുടമകളുടെ ലോറികളില്‍ ഇന്ധനം എത്തിച്ചുനല്‍കുന്നുവെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. പമ്പുടമകളുടെ ലോറികള്‍ രണ്ടാം തവണഇന്ധനം നിറയ്ക്കാനെത്തുമ്പോള്‍ ക്യൂപാലിക്കണം എന്നാണ് കരാര്‍ ടാങ്കര്‍ ഉടമകളുടെ ആവശ്യം.
എന്നാല്‍ ഈ ആവശ്യത്തെ പമ്പുടമകള്‍ എതിര്‍ക്കുകയാണ്. പമ്പുടമകളുടെ ലോറി മുമ്പ് കരാര്‍ ടാങ്കര്‍ തൊഴിലാളികള്‍ തടഞ്ഞതായി ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ പമ്പുടമകളുടെ ലോറികള്‍ തടയില്ലെന്ന് തൊഴിലാളികള്‍ ജില്ലാകലക്ടര്‍ക്ക് ഉറപ്പു നല്‍കി. എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ല. അതേസമയം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിലെയും കരാര്‍ ടാങ്കര്‍ ഉടമകളെക്കൂടി സമരത്തില്‍ പങ്കെടുപ്പിക്കാന്‍ നീക്കമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha



























