കൊല്ലത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തടി ലോറിയില്‍ ഇടിച്ച് അപകടം.... 20 യാത്രക്കാര്‍ക്ക് പരുക്ക്
കൊല്ലത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തടി ലോറിയില്‍ ഇടിച്ച് അപകടം. 20 യാത്രക്കാര്‍ക്ക് പരിക്കേറ്റു. കൊല്ലം ചടയമംഗലം നെട്ടേത്തറയില്‍ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകളുള്ളത്.
അതേസമയം ഓട്ടോറിക്ഷ സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോഡ്രൈവറുള്‍പ്പെടെ അഞ്ച് മരണം. മരിച്ചത് ഒരു കുടുംബത്തിലെ നാല് സ്ത്രീകളാണ്. ഓട്ടോയില്‍ പുത്തൂരിലെ മരണവീട്ടിലേക്ക് പോവുന്ന വഴിക്കാണ് ദാരുണാപകടമുണ്ടായത്. സ്ത്രീകള്‍ നാലു പേരും സഹോദരങ്ങളുടെ മക്കളാണ്.
ബദിയടുക്ക പള്ളത്തടുക്കയില്‍ വച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരായ നാല് സ്ത്രീകള്‍ക്കൊപ്പം ഓട്ടോ ഡ്രൈവറും മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ മൊഗറില്‍ താമസിക്കുന്ന എ.എച്ച്. അബ്ദുറഊഫ് (58), മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്തിമ (50), മൊഗ്രാല്‍ പുത്തൂര്‍ ദിഡുപ്പയിലെ ശൈഖ് അലിയുടെ ഭാര്യ ബീഫാത്വിമ (60), ദിഡുപ്പ കടവത്തെ ഇസ്മാഈലിന്റെ ഭാര്യ ഉമ്മു ഹലീമ (50), ബെള്ളൂര്‍ മൊഗറിലെ അബ്ബാസിന്റെ ഭാര്യ നഫീസ (55) എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha