ഒക്ടോബർ 14-ന് നടക്കാനിരിക്കുന്ന വലയ സൂര്യഗ്രഹണം...റിംഗ് ഓഫ് ഫയർ അഥവാ അഗ്നി വലയം പോലെ ദൃശ്യമാകുന്ന ഗ്രഹണത്തെ കുറിച്ചറിയാം...സൂര്യനെ ഭാഗീകമായി ചന്ദ്രൻ മറയ്‌ക്കുമ്പോഴുള്ള ദൃശ്യം വിവിധ ഭാഗങ്ങളിൽ ദൃശ്യമാകും....
ഒക്ടോബറിൽ വൃത്താകൃതിയിലുള്ള സൂര്യഗ്രഹണം നടക്കാൻ പോകുന്നു. ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഒക്ടോബർ 14-ന്.ഒക്ടോബർ 14-ന് നടക്കാനിരിക്കുന്ന സൂര്യഗ്രഹണം ആകാശ വിസ്മയമായിരിക്കും നൽകുക. പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി ഒരു പ്രഭാവലയം അല്ലെങ്കിൽ അഗ്നിയുടെ വലയമായാണ് സൂര്യഗ്രഹണം നടക്കുക. ചന്ദ്രൻ ഭൂമിയ്‌ക്കും സൂര്യനും ഇടയിലൂടെ കടന്നു പോകുമ്പോഴാണ് ഇത് സംഭവിക്കുക. സൂര്യനെ ഭാഗീകമായി ചന്ദ്രൻ മറയ്‌ക്കുമ്പോഴുള്ള ദൃശ്യം വിവിധ ഭാഗങ്ങളിൽ ദൃശ്യമാകും.ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്‌ക്കുന്ന സമ്പൂർണ്ണ സൂര്യ ഗ്രഹണത്തിൽ നിന്നും വ്യത്യസ്തമാണിത്. ഈ സമയം ചന്ദ്രൻ ആകാശത്ത് ദൃശ്യമാകുക സൂര്യനെക്കാൾ ചെറിയ വലിപ്പത്തിലാകും. സൂര്യനെ പൂർണമായും മറയ്‌ക്കാതെ പ്രഭാവലയം അല്ലെങ്കിൽ ഒരു അഗ്നിയുടെ വലയം എന്ന രീതിയിലാകും മറയ്‌ക്കുക.
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനിടയിൽ സൂര്യനും ഭൂമിക്കും ഇടയിൽ അഭിമുഖമായി എത്താറുണ്ട്. ഈ സന്ദർഭങ്ങളിൽ സൂര്യനെ മറയ്‌ക്കുന്ന ചന്ദ്രന്റെ നിഴലാണ് ഭൂമിയിൽ പതിയ്‌ക്കുന്നത്.ചന്ദ്രന്റെ സഞ്ചാരം വിദൂര പാതയിൽ ആണെങ്കിൽ സമ്പൂർണമായി മറയാതെ പ്രഭാവലയം അല്ലെങ്കിൽ അഗ്നി വലയം പോലെ ദൃശ്യമാകും. സൂര്യനെ ഭൂമിയും ഭൂമിയെ ചന്ദ്രനും പരിക്രമണം ചെയ്യുന്നുണ്ടല്ലോ. ഈ കറക്കങ്ങൾക്കിടയിൽ ഇവ മൂന്നും ഒരു നേർരേഖയിൽ വന്നാൽ ഭൂമിയിൽ നിന്നു നോക്കുന്ന നമുക്ക് സൂര്യനോ ചന്ദ്രനോ മറയ്ക്കപ്പെടുന്നതായി അനുഭവപ്പെടും.ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരികയും, ചന്ദ്രൻ സൂര്യബിംബത്തെ മറയ്ക്കുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. സൂര്യനും ചന്ദ്രനുമിടയിൽ ഭൂമി വരികയും, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിയ്ക്കുകയും ചെയ്യുന്നതുമൂലം ചന്ദ്രഗ്രഹണം സംഭവിക്കുന്നു.ഇതിനെയാണ് വലയ സൂര്യഗ്രഹണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഒക്ടോബർ 14-ന് വിവിധ ഇടങ്ങളിൽ സൂര്യഗ്രഹണം കാണാൻ സാധിക്കും.
സൂര്യന്റെ വലിയ മുഖത്ത് ഇരുണ്ട വൃത്താകൃതിയിൽ ചന്ദ്രനെ ഈ സമയം കാണപ്പെടുന്നു. താരതമ്യേന സൂര്യനേക്കാൾ വലിപ്പം കുറവാണ് ചന്ദ്രനെങ്കിലും അഗ്നിവലയത്തിന് സമാനമായി മറയ്‌ക്കാൻ ചന്ദ്രനാകും.സൂര്യനെ നേരിട്ടുനോക്കുന്നത് ഒരിക്കലും സുരക്ഷിതമല്ല. ഗ്രഹണ സമയത്തായാലും സൂര്യനെ നേരിട്ടു നോക്കുന്നത് കണ്ണിനു ഹാനികരമാണ്. സൗരക്കണ്ണടകൾ ഉപയോഗിച്ചോ, പ്രൊജക്ടറുകൾ ഉപയോഗിച്ച് ഭിത്തിയിൽ പതിപ്പിച്ചോ സുരക്ഷിതമായി ഗ്രഹണം നിരീക്ഷിക്കാം. ടെലിസ്കോപ്പിലൂടെ നേരിട്ട് സൂര്യനെ നോക്കരുത്. ഗ്രഹണ സമയത്ത് പുറത്തിറങ്ങുന്നതോ, ഭക്ഷണം കഴിക്കുന്നതോ, യാത്രചെയ്യുന്നതോ ഒന്നും അപകടകരമല്ല. മാത്രമല്ല, ലോകമെമ്പാടുമുള്ള ശാസ്ത്രലോകം ഉത്സവമായാണ് ഗ്രഹണങ്ങളെ ആഘോഷിക്കുന്നത്. ഗ്രഹണം ഒരു നിഴൽനാടകമാണ്. ഗ്രഹണസമയത്ത് ഏതെങ്കിലും തരത്തിലുള്ള വിഷപദാർഥങ്ങളോ മാരകരശ്മികളോ സൃഷ്ടിക്കപ്പെടുന്നില്ല.
ഭൂമിയിലെ സൂര്യന്റെ പ്രകാശത്തെ പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുത്തിക്കൊണ്ട് ചന്ദ്രൻ സൂര്യന്റെ മുന്നിലൂടെ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥം സൂര്യന്റെയും ഭൂമിയുടെയും അതേ പാത സ്വീകരിക്കാത്തതിനാൽ ഇത് ഇടയ്ക്കിടെ സംഭവിക്കുന്നു.സമ്പൂർണ സൂര്യഗ്രഹണ സമയത്ത് പൂർണ്ണതയുടെ ചെറിയ ഇടവേളകൾ ഒഴികെ, പ്രത്യേക കണ്ണടകളോ പിൻഹോൾ പ്രൊജക്‌ടർ പോലെയുള്ള മറ്റ് സുരക്ഷതിമായ വസ്തുക്കളോ ഉപയോഗിക്കാതെ ഒരിക്കലും സൂര്യനെ നേരിട്ട് നോക്കരുത്. ഇത് ഭാഗികമായോ വൃത്താകൃതിയിലുള്ളതോ ആയ ഗ്രഹണം കാണുന്നതിനും അതുപോലെ പൂർണ്ണ സൂര്യഗ്രഹണത്തിന്റെ സമയത്തോ അതിന് ശേഷമോ പൂർണ്ണതയിലൂടെയുള്ള പാത കാണുന്നതിനും ബാധകമാണെന്നും വിദഗ്ധർ പറയുന്നു.
https://www.facebook.com/Malayalivartha