ഇത്ര വാശി വേണോ?. എന്തിനാണ് വഴക്കും ദുഷ്പ്രചരണങ്ങളും നടത്തുന്നത്?. കോടതിയെ സമീപിച്ചാൽ ഒരാഴ്ചക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നും അനുകൂല വിധി ഉണ്ടായാൽ ബസ് പിന്നീട് ആര് തടയാനാ.. റോബിൻ ബസ് വിഷയത്തിൽ പ്രതികരണവുമായി മുൻ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ എംഎൽഎ..!
റോബിൻ ബസുടമ ഹൈക്കോടതിയെ സമീപിക്കണമെന്നും അനുകൂല വിധി നേടി സർവീസ് നടത്തട്ടെയെന്നും ഗണേഷ് കുമാർ . ഇത്ര വാശി വേണോ?. എന്തിനാണ് വഴക്കും ദുഷ്പ്രചരണങ്ങളും നടത്തുന്നത്?. കോടതിയെ സമീപിച്ചാൽ ഒരാഴ്ചക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നും അനുകൂല വിധി ഉണ്ടായാൽ ബസ് പിന്നീട് ആര് തടയാനാണെന്നും ഗണേഷ് കുമാർ ചോദിച്ചു.
"സർവീസ് നടത്താൻ അനുമതിയുണ്ടെന്ന് ബസുടമ പറയുമ്പോൾ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുക. ഹൈക്കോടതി അനുമതി നൽകിയാൽ സർവീസ് നടത്തുക. നിയമത്തിൽ നമുക്കൊരു ആനുകൂല്യമുണ്ട്. ആ ആനുകൂല്യം സർക്കാർ തരുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാമല്ലോ. വർത്തമാനം പറയുന്നതിനും ബഹളം വെക്കുന്നതിനും പകരം അദ്ദേഹം നേരെ ഹൈക്കോടതിയിൽ പോകട്ടെ. അദ്ദേഹത്തിന് ബസ് ഓടിക്കാമെന്ന് ഹൈക്കോടതി പറയട്ടെ. അപ്പോൾ ആരെങ്കിലും തൊടുമോ?, അതിന് ധൈര്യമുണ്ടാകുമോ?" - ഗണേഷ് കുമാർ ചോദിച്ചു.
റോബിനെ തമിഴ്നാട്ടിൽ തടയാനുള്ള കാരണമെന്ത്? കൂറ്റൻ പിഴ, ബസ് കസ്റ്റഡിയിൽ
കൈയിൽ ഒരു നിയമമുണ്ടെന്നാണ് ബസുടമ പറയുന്നത്. അതിന് വ്യക്തതയുണ്ടാക്കണമെങ്കിൽ ഹൈക്കോടതിയിലോട്ട് പോകുക. ബസ് ഓടണോ വേണ്ടയോ എന്ന് കോടതി പറയും. നിയമലംഘനം ഉള്ളതുകൊണ്ടല്ലേ തമിഴ്നാട്ടിൽ ഫൈനടിച്ചത്. ഇവിടുത്തെ മന്ത്രിയല്ലല്ലോ അവിടുത്തെ മന്ത്രി. ഇവിടുത്തെ കെഎസ്ആർടിസി എംഡിയാണോ അവിടുത്തെ കെഎസ്ആർടിസി എംഡി?. നിയമലംഘനം ഉണ്ടോ ഇല്ലയോ എന്ന തർക്കം തീർക്കാൻ കോടതിക്ക് മാത്രമേ പറ്റുകയുള്ളൂ. കോടതിയെ സമീപിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം പറയുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
സ്വകാര്യ ബസിൻ്റെ തലയ്ക്കൽ കെഎസ്ആർടിസി ഓടിക്കേണ്ട കാര്യമില്ല. താൻ മന്ത്രിയായിരിക്കുമ്പോൾ 32,000 സ്വകാര്യ ബസുകളുണ്ടായിരുന്നു. ഇതു മുഴുവനും ഖജനാവിലേക്ക് കൃത്യമായി നികുതി അടക്കുമായിരുന്നു. കെഎസ്ആർടിസി ബസ് സ്വകാര്യ ബസിൻ്റെ തലയ്ക്കൽ ഓടിയതോടെ സ്വകാര്യ ബസിൻ്റെ എണ്ണം കുറഞ്ഞു. ഇപ്പോൾ 8000ത്തിൽ താഴെ സ്വകാര്യ ബസുകൾ മാത്രമാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്നതെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha